Monday, December 23, 2024

കുട്ടിച്ചാത്തൻ വൈദ്യമല്ല എംബിബിഎസ്‌

ആയുർവേദം എന്ന വാക്കിന്റെ അർത്ഥം ആയുസ്സിനെ കുറിച്ചുള്ള അറിവ് എന്നാണ്. പക്ഷേ. പരിഷ്കൃത സമൂഹം ആയുർവേദത്തിന് കൊടുക്കുന്ന ഭാഷ്യം "അജ്ഞാനക്കാലത്തെ അറിവില്ലായ്മ" എന്നാണ്.

എന്ത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത് ?

ഇന്നത്തെ ഈ പരിഷ്‌കൃത ലോകത്തിലിരുന്ന് പഴയ ഗോത്രഗുഹാ കാലഘട്ടത്തിലെ മനുഷ്യരുടെ അറിവുകളെ, വിശ്വാസങ്ങളെ വിമർശിക്കുന്നതിൽ അർഥമില്ല. പക്ഷേ .. അന്നത്തെ ആ അറിവില്ലായ്മകളെ ഇന്ന് ഈ നൂറ്റാണ്ടിലും (വയറ്റിപിഴപ്പിന് വേണ്ടിയാണെങ്കിൽ പോലും ) മഹത്വമെന്ന് വിളിച്ചുകൂവുന്നവരുണ്ട് എന്ന സത്യം ഇവിടെ പകൽ പോലെ കത്തിനിൽക്കുമ്പോൾ ചിലതൊക്കെ സ്വാഭാവികമായും നമുക്കും പറയേണ്ടിവരും. ഹോമിയോപ്പതി പോലെ തന്നെ ആയുർവേദവും ഒരു വിശ്വാസചികിത്സയാണ്.

Advertise

Advertise

Message Pinnacle Online Academy on WhatsApp. 


ഇന്ന് ആയുർവേദ വൈദ്യരിൽ മുസ്ലീങ്ങളും ക്രൈസ്തവരുമൊക്കെയുണ്ടെങ്കിലും ആയുർവേദത്തിന്റെ അടിസ്ഥാനചരിത്രങ്ങളുടെ വേരുകൾ ഹൈന്ദവമിത്തുകളിൽ നിന്നും ഉടലെടുത്തതാണ് എന്ന് ഇതേ കുറിച്ച് പഠിച്ചവർക്കൊക്കെ അറിവുള്ള കാര്യമാണ്. മനുഷ്യസൃഷ്ടി നടത്തിയ കൂട്ടത്തിൽ ബ്രഹ്മാവ് ചുമ്മാ ഒരു നേരം പോക്കിന് ഉണ്ടാക്കിയ ഒരു സാധനമാണ് ആയുർവേദം. ബ്രഹ്മാവ് ആദ്യം ഈ സാധനം മൂപ്പരുടെ മകനായ ആടിന്റെ തലയുള്ള ദക്ഷപ്രജാപതിക്ക് ഉപദേശിച്ചു കൊടുത്തു. ദക്ഷപ്രജാപതി ഇത്‌ ദേവന്മാരുടെ ഡോക്ടർമാരായ കുതിരയുടെ തലയുള്ള അശ്വനികുമാരന്മാർക്ക് മറിച്ചുകൊടുത്തു അവരിൽ നിന്നും ഇന്ദ്രൻ ഈ അറിവ് അടിച്ച് മാറ്റി അങ്ങനെയിരിക്കെ ഭൂമിയിൽ കുളിക്കാതെയും നനയ്ക്കാതെയും നടന്നിരുന്ന ഋഷിമാർക്കിടയിൽ വലിയതോതിലുള്ള മാരകമായ അസുഖങ്ങൾ പൊട്ടിപ്പുറപ്പെട്ടു (വല്ല ചൊറിയോ ചിരങ്ങോ അങ്ങനെ വല്ലതുമായിരിക്കും) ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ടി 51 മഹർഷിമാർ ഹിമാലയത്തിന്റെ താഴ്വരയിൽ ഒരുമിച്ച് കൂടി ഇന്ദ്രനെ പ്രസാദിപ്പിക്കാൻ തപസ്സിൽ മുഴുകി തൊണ്ടക്കാറി ഓംകാരം മുഴക്കിയിട്ടും ഇന്ദ്രനുമായി വൈഫൈ കണക്ട് ചെയ്യാൻ കഴിഞ്ഞില്ല ഒടുക്കം ഭരധ്വജൻ എന്ന ഒരു സന്യാസി ഇന്ദ്രനെ നേരിട്ട് കാണുവാനായി ദേവലോകത്തേക്ക് യാത്ര തിരിച്ചു. ഭൂമിയിൽ പടർന്നുപിടിച്ച അസുഖങ്ങളുടെ വാർത്തയറിഞ്ഞ ഇന്ദ്രൻ ഭരധ്വജന് പരിഹാരമായി കൊടുത്തയച്ച കിടിലൻ സാധനമാണ് ഈ ആയുർവേദം അടുത്ത വിമാനത്തിൽ നാട്ടിലെത്തിയ ഭരധ്വജൻ ഈ സാധനം ആത്രേയനെ പഠിപ്പിച്ചു. ആത്രേയന് ആറ് ശിഷ്യർ ഉണ്ടായിരുന്നു. അഗ്നിവേശൻ, ജദുകർണ്ണൻ, പരാശ്വരൻ, ദേളൻ, ഹാരിഥൻ, ഷാരപാണി ഇവർ ആറ് പേരും അവർക്ക് വായിൽ തോന്നിയത് പോലെ ആറ് ഗ്രന്ഥങ്ങളെഴുതി ഇതിൽ അഗ്നിവേശൻ എഴുതിയ ഗ്രന്ഥമാണ് അഗ്നിവേശതന്ത്രം. ഇതിനെ പിന്നീട് BCE 600 ൽ ശുശ്രുതനും (ശുശ്രുത സംഹിത ) CE 550 ൽ വാഗ്ഭടനും(അഷ്ടാംഗഹൃദയം) ചേർന്ന് തള്ളിമറിച്ചു ഒരു പരുവത്തിലാക്കി. ഇതിനിടക്ക് എപ്പോഴോ ചരകനും ഒരുകൈ നോക്കി. ഒന്നുകൂടിയൊന്നു പരിഷ്കരിച്ചു കോമഡിയാക്കി ഇതാണ് ചരകസംഹിത.

Advertise

Advertise

Click here for More info


ഏകദേശം രണ്ടായിരം വർഷം മുൻപ് എഴുതപ്പെട്ടു എന്ന് കരുതുന്ന ചരകസംഹിതയാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ ആയുർവേദകോളേജുകളിൽ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ആയുർവേദകോളേജുകൾ പഠിക്കുന്ന കുട്ടികൾക്ക് ഒരുപാടൊന്നും മിനക്കെട്ട് പഠിക്കേണ്ട കാര്യവുമില്ല ബുദ്ധിയും യുക്തിയും കൂടുതലായി ഉപയോഗിക്കേണ്ടതായും വരുന്നില്ല. ബ്ലഡ് ഗ്രുപ്പ്കളെ കുറിച്ച് പോലും പഠിക്കേണ്ട സ്കാനിങ് വേണ്ട, എക്സ്റേ വേണ്ട, സ്റ്റെതസ്കോപ്പ് വേണ്ടേ വേണ്ട. അങ്ങിനെയുള്ള ഒരു കോപ്പിന്റെയും ആവശ്യമില്ല. രോഗം എന്തുകൊണ്ട് ഉണ്ടായി എന്നോ നമ്മൾ കൊടുക്കുന്ന "മരുന്ന്" എങ്ങനെ രോഗത്തിന് എതിരെ പ്രവർത്തിക്കുന്നു എന്നോ പഠിക്കേണ്ട കാര്യമില്ല. ആടലോടകത്തിൽ എത്ര മോളിക്കൂൾസ് ഉണ്ട് എന്ന് പഠിക്കേണ്ട. അതിൽ ഏത് കണ്ടന്റ് ആണ് അസുഖത്തിന് എതിരെ പ്രവർത്തിക്കുന്നത് എന്ന് പഠിക്കേണ്ട കാര്യമില്ല.ഭയങ്കര സിംപിളല്ലേ.? കുറച്ച് ശ്ലോകങ്ങൾ പഠിക്കാനുണ്ടാകും പിന്നെ പഠിക്കാനുള്ളത് ത്രിദോഷ സിദ്ധാന്തം എന്ന ഒരു ഉഡായിപ്പ് സിദ്ധാന്തവും.

Advertise

Advertise

click here for more info

വാതം, പിത്തം, കഫം ഇത്രേം പഠിച്ചാൽ പേരിന് മുൻപിൽ ഒരു ഡോക്ടർ പദവി എഴുതി ചേർക്കാം. എന്തൊക്കെ പറഞ്ഞാലും ആയുർവേദ ആശുപത്രിയിൽ ചെന്നാൽ വല്ലാത്ത ഒരു ശാന്തതയുണ്ട്. അതൊരു സത്യമാണ്. അപകടം പറ്റി കൈകാലുകൾ വേറിട്ടവരുടെ വിലാപങ്ങളില്ല, അവരെയും കൊണ്ട് തിരക്കിട്ട് ഓപ്പറേഷൻ തിയേറ്ററുകളിലേക്ക് പായുന്ന നഴ്സ്മാരുടെ പരാക്രമണങ്ങളില്ല, രക്തം ദാനം ചെയ്യുന്നവരെ തേടി ഉറ്റവർ അലയുന്നത് കാണാനില്ല.
അങ്ങിനെയുള്ള കലാപരിപാടികളൊന്നുമില്ല. പട്ടേം ചൂട്ടും ഇട്ട് തിളപ്പിച്ച ഒരിത്തിരി കഷായം, പിന്നെ രണ്ട് ഗുൽകുലാദി ഗുളിക, പിന്നെ ഒരു ഔൺസ് ദശമൂലം പിന്നെ വടക്കോട്ട് ചാഞ്ഞുനിൽക്കുന്ന എരുക്കിന്റെ തെക്കോട്ട് വളരുന്ന വേര് ഇടിച്ചു പിഴിഞ്ഞ നീര്ക്കൊണ്ട് ഒരു നസ്യം. ഇത്‌ പോലെ ശാന്തമായ കലാപരിപാടികളൊക്കെയാണ് ഇവന്മാരുടെ മെയിൻ. ആയുർവേദം ഒരു വിശ്വാസചികിത്സയും,  അഞ്ചാം മതവുമായത് കൊണ്ടും ആയുർവേദത്തിന് എതിരെ പറയുന്നവരെ അറഞ്ചം പൊറഞ്ചം തെറിവിളിക്കുന്ന ഒരു പ്രവണത ആയുർവേദ വൈദ്യൻമാർക്കിടയിൽ കാലങ്ങളായി കണ്ട് വരുന്നുണ്ട്. ആയുർവേദത്തെ വിമർശിക്കുമ്പോൾ അവർ മോഡേൺ മെഡിസിന്റെ പാർശ്വഫലങ്ങളെ കുറിച്ച് ചോദിക്കും. പ്രവർത്തിക്കുന്ന ഏതൊരു സംഭവത്തിനും ഒരു പ്രതിപ്രവർത്തനം ഉണ്ടാകും എന്ന് നമ്മൾ ഉത്തരം പറയും അതിനർത്ഥം ആയുർവേദം പ്രവർത്തിക്കുന്നില്ല എന്നല്ലേ എന്ന് ചോദിച്ച് അവർ ഭരണിപ്പാട്ട് തുടങ്ങും. "നിങ്ങൾക്ക് ഒരു കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ അത്യാവശ്യമായി വന്നാൽ നിങ്ങൾ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഹോസ്പിറ്റലുകളെ ആശ്രയിക്കില്ലേ" എന്ന് കൂടി ഇതിനിടയിൽ നമ്മളൊന്ന് ചോദിച്ച് പോയാൽ തെറിവിളി വളരെ സങ്കീർണ്ണമായ തലങ്ങളിലേക്ക് കടക്കും.രാജ്യദ്രോഹി എന്ന പേര് വരെ ഇതിൽ ഉൾപ്പെടും. ഇതാണ് ഇവിടെ കാലാകാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്നത്.

രണ്ടായിരം വർഷങ്ങൾക്ക് മുൻപ് രോഗം എന്താണെന്നോ രോഗാണു എന്താണെന്നോ അറിവില്ലാത്ത ചിലർ എഴുതിപിടിപ്പിച്ച അബദ്ധജടിലമായ ഒരു സിദ്ധാന്തത്തിൽ.യാതൊരുവിധ നിരീക്ഷണങ്ങളോ പരീക്ഷണങ്ങളോ പരിഷ്കരണങ്ങളോ നടക്കാത്ത ഒരു വിശ്വാസചികിത്സാ സമ്പ്രദായത്തിൽ.
ശാസ്ത്രീയ അടിത്തറ തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു കെട്ട്കഥയിൽ വിശ്വസിക്കുക എന്ന് പറയുന്നത് ഒരു തോൽവിയാണ്. സ്വന്തം ജീവനെ പോലും അപകടത്തിലാക്കുന്ന ഒരു വലിയ തോൽവി.

Advertise

Advertise

Click here for more info

ആയുർവേദ ആശുപത്രിയുടെ ഗെയ്റ്റിന് മുൻപിൽ വെച്ച് വാഹന അപകടത്തിൽപെട്ട ഒരു ആയുർവേദ വൈദ്യനെ നാട്ടുകാര് പൊക്കിയെടുത്ത് ആയുർവേദ ആശുപത്രിയിലേക്കാണ് കൊണ്ട് പോകുന്നതെങ്കിൽ. "കൊള്ളാവുന്ന ഏതെങ്കിലും നല്ല ഹോസ്പിറ്റലിലേക്ക് കൊണ്ട് പോടാ നാറികളെ" എന്ന് ഏതൊരു ആയുർവേദ വൈദ്യനും വിളിച്ചു കൂവും എന്ന് ഉറപ്പാണ്. അതാണ്.. അത് തന്നെയാണ് ആയുർവേദത്തിന്റെ പോരായ്മയും. ചികിത്സാ രീതികളെ കുറിച്ചൊക്കെ പറയാൻ തുടങ്ങിയാൽ അത്‌ ഹോമിയോപ്പതിയേക്കാൾ മികച്ച കോമഡിയാണ് അതുകൊണ്ട് അതിലേക്കൊന്നും കടക്കുന്നില്ല. ഒരു സൂചന നൽകി നിർത്തുന്നു എംബിബിഎസ് വിദ്യാർഥികൾ AYUSH വിഭാഗത്തെ കൂടി അറിഞ്ഞിരിക്കണം എന്ന വാർത്ത 'വാസ്തവ'ത്തെപ്പറ്റി പഠനം നടത്തുന്നവർക്ക് 'കളവ്' എന്താണ് എന്ന ധാരണയുണ്ടായിരിക്കണം. എന്നതുപോലെയാണെങ്കിൽ പ്രശ്നമില്ല. നിർഭാഗ്യവശാൽ നമ്മുടെ സംവിധാനങ്ങളുടെ ഉദ്ദേശം അങ്ങനല്ല.

Copied from Social media

Edited

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.