Monday, December 23, 2024

മമ്മൂട്ടി ചെയ്‌താൽ മാസ്സ്; മഞ്ജു ചെയ്‌താൽ വെറും മേക്കപ്പ്

മമ്മൂട്ടിയുടെ നല്ലൊരു ഫോട്ടോ വന്നാൽ – യുവാക്കളെ അസൂയപ്പെടുത്തുന്ന വൃദ്ധൻ, എങ്ങനെ ഈ മനുഷ്യന് ഇത് സാധിക്കുന്നു, മാസ്സ്, അങ്ങനെ ഒക്കെയായിരിക്കും കമന്റുകൾ. ഇനി മഞ്ജു വാര്യരുടെ ഒരു ഫോട്ടോ വന്നാലോ? മേക്കപ്പ് ഉണ്ടെങ്കിൽ പിന്നെന്താ? പ്രഷർ പമ്പ് എടുത്ത് ആ മുഖത്തോട്ടു വെള്ളം അടിച്ചു നോക്ക്.. രൂപാന്തരം കാണാം, തള്ളപ്പിടി യൂണിഫോം ഇട്ട് വന്നല്ലോ, ശരിയാടാ മഞ്ജു ചേച്ചി തന്നെ നടിമാരിലെ മമ്മുക്ക (ഇതൊക്കെ ഫോട്ടോയ്ക്ക് താഴെ വന്ന ശരിക്കുള്ള കമന്റുകളാണ്). പല പുരുഷന്മാരും ഇങ്ങനെയുള്ള കമന്റ്സ് ഇടുന്നത് ഇങ്ങനെ ചിന്തിക്കുന്നത് എന്തുകൊണ്ടാണ്? അവരുടെ മനസ്സിൽ ഒന്നുമില്ല ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യന്നതാണെന്നു നിങ്ങൾ കരുതുന്നുണ്ടോ? എനിക്ക് തോന്നുന്നത് “പേടി” അതാണ് അതിന്റെ കാരണമെന്നാണ്. സ്ത്രീയുടെ സൗന്ദര്യത്തെ പേടി, ബുദ്ധിയെ പേടി, സ്വാതന്ത്ര്യത്തെ പേടി, സ്ത്രീയെത്തന്നെ പേടി – അതുകൊണ്ടാണ് അവർ ചിന്തിക്കുന്നതൊക്കെ ഇങ്ങനെ ആകുന്നത്. അതുകൊണ്ടാണ് ഒരു പെണ്ണിന്റെ കമന്റിലെ മാന്യമായ വിമർശനം പോലും താങ്ങാൻ പറ്റാതെവരുന്നതും ഭീഷണി മുഴക്കുന്നതും. അതുകൊണ്ടാണ് സ്ത്രീകളുടെ സൗന്ദര്യത്തെ റേപ്പ് ജോക്സിലൂടെ മാത്രം ആസ്വദിക്കാൻ കഴിയുന്നത്, അതുകൊണ്ടാണ് പാട്രിയാർക്കിയുടെ തണലിൽ നിന്ന് മാറാൻ കഴിയാത്തത്! ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന ഈ പേടി മാറ്റിയാൽ സ്ത്രീയെ തനിക്ക് തുല്യയായ ഒരു വ്യക്തിയായി കാണാൻ കഴിയും. അവരെ കാണുമ്പോൾ ഇതുപോലുള്ള യാതൊരു ഇൻസെക്‌യൂരിറ്റി തോന്നുകയുമില്ല.

By

Mallu Analyst

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.