Monday, December 23, 2024

സ്റ്റെല്‍ത്തിങ്ങ്

സെക്‌സിനിടെ യുവതിയുടെ സമ്മതമില്ലാതെ കോണ്ടം ഊരി മാറ്റിയ യുവാവിനെ ബലാല്‍സംഗകുറ്റത്തിന് ശിക്ഷിച്ചു. ന്യൂസിലണ്ടിലെ വെല്ലിങ്ടണിലെ ലോവര്‍ഹട്ട് എന്ന സ്ഥലത്ത് 2018ല്‍ നടന്ന സംഭവത്തിലാണ് ജേസീ കാമ്പോസ് എന്ന യുവാവിനെ ശിക്ഷിച്ചിരിക്കുന്നത്. ഇയാള്‍ മൂന്നു വര്‍ഷവും ഒമ്പതു മാസവും തടവ് ശിക്ഷ അനുഭവിക്കണം. കോണ്ടം ഇല്ലാതെ സെക്‌സില്‍ ഏര്‍പ്പെടരുതെന്ന് യുവതി നിരവധി തവണ പറഞ്ഞതിന് തെളിവുകളുണ്ടെന്നു ശിക്ഷ വിധിച്ച് ജഡ്ജി സ്റ്റീഫന്‍ ഹാരോപ്പ് ചൂണ്ടിക്കാട്ടി.

കോണ്ടം ധരിച്ച് സെക്‌സില്‍ ഏര്‍പ്പെടാമെന്നാണ് യുവതി പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായാണ് രണ്ടു പേരും ഒത്തുചേര്‍ന്നത്. പക്ഷെ, സെക്‌സിനിടെ ജേസീ കോണ്ടം ഊരിമാറ്റുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ശരീരത്തിലേക്ക് സ്ഖലനവും നടത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ജേസിയുടെ നടപടി യുവതിയുടെ ശാരീരിക-മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിധിയില്‍ ജഡ്ജി പറയുന്നു. സെക്‌സില്‍ ഏര്‍പ്പെടാമെന്ന് സമ്മതം നല്‍കുമ്പോള്‍ കൂടെയുണ്ടാവുന്ന നിബന്ധനകളും പാലിച്ചേ മതിയാവൂ എന്നു വ്യക്തമാക്കുന്നതാണ് കോടതി വിധി. അല്ലാത്ത പക്ഷം, ബലാല്‍സംഗകുറ്റം വരെ ചുമത്താം.

സെക്സിനിടെ പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം ഊരിമാറ്റുന്നത് സ്റ്റെല്‍ത്തിങ്ങ് എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു വലിയ നിയമപ്രശ്‌നമായി പൊലീസ് നേരത്തെ പരിഗണിച്ചിരുന്നില്ല. കോടതി വിധിയോടെ ഇത്തരം പരാതികളില്‍ പൊലീസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യേണ്ട സ്ഥിതിയുണ്ടാവും. ന്യൂസിലണ്ടിലെ പോലെയുള്ള നിയമ സംവിധാനം ആസ്‌ത്രേലിയയിലും വരുന്നുണ്ട്. അവിടെയും ചില കേസുകള്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എയ്ഡ്സ് അടക്കമുള്ള ലൈംഗികരോഗങ്ങള്‍ക്കും ഗര്‍ഭത്തിനും കാരണമാവാമെന്നും ഇത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് സ്റ്റെല്‍ത്തിങ്ങിനെ എതിരെ നിലപാട് എടുക്കുന്നവര്‍ പറയുന്നത്. ലോകത്തെ മൂന്നില്‍ ഒന്നു സ്ത്രീകള്‍ക്കും ഈ അനുഭവമുണ്ടാവുന്നതായി ചില പഠനങ്ങളും പറയുന്നു.

Copied from SM

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.