Monday, December 23, 2024

ആശയം കൊണ്ടല്ലെങ്കിൽ ചോരകൊണ്ട്

തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ തന്നെ കേരളം ചോരക്കളമാകുന്ന അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുകയാണ്. ആശയപരമായി നേരിടാൻ കഴിയാതെ ആവുമ്പോൾ ആയുധം എടുക്കുന്ന രീതി ഇന്നും കേരളത്തിൽ തുടർന്ന് വരുന്നു.

കഴിഞ്ഞ 65 കൊല്ലങ്ങളായി അക്രമ രാഷ്ട്രീയത്തിന് ഇരയായത് ആയിരക്കണക്കിന് ജീവനുകളാണ്.
കൊന്നും കൊല്ലിച്ചും, മരണമടഞ്ഞവരുടെ ചോരയിൽ കെട്ടിപടുത്തതല്ലേ ഇന്നീ കാണുന്ന മലയാളിയുടെ പ്രബുദ്ധത?
ദാരുണമായ കൊലപാതകങ്ങൾ നമ്മൾ കേട്ടതാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിൽ വെച്ചു വെട്ടി കൊലപ്പെടുത്തുന്ന രീതികൾ! കേട്ടാൽ അറക്കുന്ന കൊലപാതകങ്ങൾ.
എന്തിനാണ് രാഷ്ട്രീയപാർട്ടികൾ ഇത്തരം കൊലപാതകികളെ ഇന്നും വളർത്തുന്നത്?
തീർത്തും അന്ധമായ രാഷ്ട്രീയകാഴ്ചപാടുകളും ചോരക്ക് ചോര എന്ന അണികളുടെ സമീപനവും ആണ് ഇതിന് കാരണം. രാഷ്ട്രീയ പ്രവർത്തനം എന്നാൽ കൊലപാതകം അതിൽ സർവസാധാരണം എന്ന ഒരു നിലപാടാണ് ഇവർക്ക് ഉള്ളത്. ഒരു പാർട്ടിയുടെ വളർച്ച മറ്റൊരു പാർട്ടിക്ക് സഹിക്കവയ്യാതെ, അസഹിഷ്ണുത മൂലം കായികമായി നേരിടുന്നു. ഇത്തരം കൊലപാതകങ്ങളെ ഇവർ തന്നെ ന്യായീകരിക്കുന്നു എന്നത് ലജ്ജ ഉണ്ടാക്കുന്ന ഒന്നാണ്.
ഇതിന് ഒരു അവസാനം ഇല്ല എന്നും ഈ പ്രവൃത്തി തുടരും എന്നതും വളരെ ഭയാനകമായ സത്യമാണ്. വരും തലമുറയുടെ സിരകളിൽ ചോരകൊതി വളർത്തുകയാണ് ഇവർ ചെയ്യുന്നത്. ഇന്നവർ അല്ലെങ്കിൽ നാളെ ഇനി വരാൻ ഇരിക്കുന്ന തലമുറ ഇത് തുടരാം.
രാഷ്ട്രീയ ഗോത്രവൽക്കരണം എന്ന രീതിയാണ്, തമ്മിൽ ശത്രുത വളർത്തിയും തരം കിട്ടിയാൽ കൊന്നു തള്ളാനും മടിക്കാത്ത ചിലർ നമുക്കിടയിൽ ഉണ്ട്. ആട്ടിൻ തോലിട്ട ചെന്നായകൾ!
രാഷ്ട്രീയം വേണം പക്ഷെ ഈ രീതിയിൽ കൊന്നു തള്ളുന്ന രാഷ്ട്രീയം മലയാളികൾക്ക് അപമാനം തന്നെയാണ്.
എത്രയൊക്കെ നാട് വികസിച്ചാലും ഉള്ളിൽ പകയും തരം കിട്ടിയാൽ കൊന്നു തള്ളാനും മടിക്കാത്തവർ!
കേരളത്തിലെ ചില രാഷ്ട്രീയപ്രവർത്തകർ എന്ന് വിചാരിക്കുന്ന പോട്ടെന്ഷ്യൽ കൊലയാളികളുടെ പക്കൽ ഇപ്പോളും മാരകമായ ആയുധ ശേഖരം ഉണ്ടാവാം. ഭരണകൂടം ഇതിനു കർശനമായ നടപടികൾ എടുക്കുകയും, രാഷ്ട്രീയം എന്നാൽ ചോര കൊണ്ടുള്ള പകപോക്കൽ അല്ല എന്നും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

By

Abhijith T P

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.