Monday, December 23, 2024

ചില്ലുകുപ്പിക്കുള്ളിലെ സ്വാതന്ത്ര്യം

രാവിലെ കണ്ടൊരു സ്വപ്നം ആണ് ട്ടാ..

കാലത്തന്നെ പറഞ്ഞ ഫലം പോവും അതൊണ്ട. ചിരിക്കണ്ട. അല്ലറ ചില്ലറ കുഞ്ഞു അന്ധ വിശ്വാസങ്ങൾ നിക്കും ഉണ്ടെന്ന് കൂട്ടിക്കോളു..

ഇനി സ്വപ്നത്തെ കുറിച്ചാവാം..

എട്ടില് പഠിക്കുമ്പോ കണ്ടേണ്ട് പുതുതായി തുടങ്ങിയ കടയുടെ മുമ്പില് ചില്ലു ഭരണികളിൽ നീന്തി കളിക്കുന്ന തിളങ്ങുന്ന വാൽ നക്ഷത്രങ്ങളെ പോലുള്ള മീനുകൾ…
സ്വന്തമാക്കണമെന്ന് കൊറേ ആഗ്രഹിച്ചേണ്ടു അവയെ..

സ്വപ്നത്തിൽ എങ്കിലും അത് സംഭവിച്ചെന്നു പറയാം…

മ്മടെ കോളേജിൽ ആണ് സംഭവം.

നീണ്ട നടുമുറ്റവും ഉണ്ട് അതിന്..
അവിടെ ഒരു വല്യ കുളം. അതിൽ നിറയെ മൽസ്യങ്ങളും കുഞ്ഞുങ്ങളും…
കാർപ് ആണ് കൂടുതൽ.

(സ്വപ്നത്തിന്റെ കാര്യാട്ട. ശരിക്കൊള്ളടത്ത് രണ്ട്‌ ഉണ്ട ഇണ്ട്..)

ഞാനും അചന്യയും(എന്റെ ചങ്കത്തിയാണ് ട്ടാ) ദിവസോം അത് നോക്കും.. അവിടെ ഇരുന്ന് വർത്താനം പറയും. വെള്ളത്തിൽ കാലുകൾ ഇട്ട് കളിക്കും.

അങ്ങനെ ഞങ്ങൾ മീനിനെ വീട്ടിൽ കൊണ്ടോവാൻ തീരുമാനിക്കും..

കോളേജിൽന്ന് കുറെ ദൂരം ഇണ്ട് വീട്ടീക്ക്. വെള്ളം കൊണ്ട് പോണ കുപ്പില് ആകാൻ തീരുമാനിച്ചു ഞങ്ങൾ.

പിന്നെ അതില് അമ്മ ഇഞ്ചി ഇട്ട വെള്ളെം ആണ് തരാ. അത് കളഞ്ഞട്ട് അതിൽ കുളത്തിലെ വെള്ളം നിറച്ചു.. പിന്നെ തോർത്തുമുണ്ട് കൊണ്ടുവന്നിരുന്നു. അതു വെള്ളെത്തിൽ ഇട്ട് മീൻ പിടിക്കാൻ തുടങ്ങി…

അവിടെ ഇണ്ടായ ഒരു കാർന്നോർക്ക് മ്മടെ മീൻ പിടുത്തം പിടിച്ചില്ല..

ഇങ്ങനയാണോ കുട്ട്യോളെ കോളേജില് വരുമ്പോ പെരുമാറെണ്ടെന്നു ചോയ്ച്ചു ഉപദേശ വർഷം…

ഞാനും വിട്ടു കൊടുത്തിലാട്ട..പിന്നെ പ്രിൻസിപ്പൽവന്നു…

അങ്ങേരോട് ആ അച്ചിച്ചൻ മീൻ പിടിക്കണ കാര്യം പറഞ്ഞു.. കട്ടപോകന്ന വിചാരിച്ച..

ആള് ചിരിച്ചട്ട് പോയി..

ഞങ്ങള് ആകെ അന്തം വിട്ട് നിന്നു.

( പിന്നെ റിയൽ ലൈഫ് ലു ആണേ ആള് എപ്പോ പട്ടക്കോലും കൊണ്ട് അടിക്കാൻ വന്നൂന്ന് ചോച്ചാതി.)

പിന്നെ ഞങ്ങൾ മീൻ പിടിക്കാൻ തുടങ്ങി…

പിന്നെ ഒരു കൂട്ടം ചെയ്യാന്ന് വെച്ചു… തോർത്തുമുണ്ട് അവിടെ വെച്ച്‌ മീൻ വരാൻ വെയ്റ്റ് ചെയ്തു..

അപ്പൊ കോരണം. അങ്ങനെ മീൻ വന്ന് കോരി എടുത്തു..

കുഞ്ഞി തിളങ്ങണ നക്ഷത്ര വാൽ ഒള്ള പൊടികുപ്പികളും.. വല്യ നീണ്ട കാർപ്പുകളും.. അവയെ ശ്വാസം പോണേന് മുന്ന് ചില്ലു കുപ്പില് ആക്കി… വെള്ളത്തിൽ അവ ആകാശത്ത് വെള്ളി നക്ഷത്രങ്ങൾ നീന്തിതുടിക്കും പോലെ നീന്തുന്നുണ്ടായി…

പിന്നെ ആലോചിച്ചപ്പോ എന്ത് സ്വതന്ത്രമായി നീന്തിക്കളിച്ച മീന്കുഞ്ഞുങ്ങളെയാ ഞാൻ ഇച്ചിരി പോന്ന ഈ ചില്ലുകുപ്പിയിൽ പിടിച്ച് പാരതന്ത്ര്യത്തിന്റെ ചങ്ങലയാൽ ബന്ധിച്ചത്. അതേ വികാരത്താലാവണം ട്ടാ എന്റെ അനന്യയുടെ കണ്ണും നിറഞ്ഞിട്ടുണ്ട്.

സത്യത്തിൽ മതമാകുന്ന ചില്ലുകുപ്പിയിലടക്കപ്പെട്ട ആ മീനുകൾ തന്നല്ലേ ഞങ്ങൾ. ഈ സമൂഹത്തിൽ ഞങ്ങൾക്ക് അനങ്ങണമെങ്കിൽ ആരൊക്കെയോ തരുന്ന സ്വാതന്ത്ര്യം വിട്ടുകിട്ടണമത്രേ.. ഞങ്ങൾ സ്ത്രീകളുടെ ഗതി ഈ മീൻ കുഞ്ഞുങ്ങൾക്ക് ഞങ്ങ കാരണം വരണ്ടാട്ട.. അവര് നീന്തി തുടിക്കട്ടെ..

സീത കല്യാണ…. വൈഭോഗമേ….
സുജന സുതാര്യ മാധവം….

പേടികണ്ടട്ട.. ന്റെ അലാം
ആണ് ട്ടാ.
സ്വപ്പ്നം തീർന്നോയി പിള്ളേരേ…

By

Vyshnavi K R

Sub Editor

Yukthivaadi

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.