Monday, December 23, 2024

ഞാൻ എന്തുകൊണ്ട് കറുത്തിരിക്കുന്നു ?

ഞാൻ എന്തുകൊണ്ട് കറുത്തിരിക്കുന്നു എന്നാണ് പറയാൻ പോകുന്നത്

ഭൂമധ്യരേഖ '0o' അശാംശം എന്നും പറയും. അതിന് മുകളിലും താഴെ യും 23.5യിൽ രണ്ട് ലൈൻ ഉണ്ട്. ഒന്ന് മുകളിൽ അതായത് വടക്കൻ അർദ്ധഗോളത്തിൽ, ഇതിന്റെ പേരാണ് 'ട്രോപിക് ഓഫ് ക്യാൻസർ' (Tropic of Cancer)

താഴെ ഇതേ 23.5o യിൽ മറ്റൊരു ലൈൻ ഉണ്ട്, ദക്ഷിണാർദ്ധഗോളത്തി ൽ അതിന്റെ പേരാണ് 'ട്രോപിക് ഓഫ് കാപ്രികോൺ' (Tropic of Capricorn) അതിന്റെ മുകളിൽ 66.5o യിൽ രണ്ട് ലൈൻ ഉണ്ട് മുകളിലും താഴെയും. മുകളിൽ ആർട്ടിക് സർക്കിളും (Artic Circle) താഴെ അന്റാർട്ടിക് സർക്കിളും (Antarctic Circle) ആണ്.

വേറെ കുറെ ലൈൻ ഉണ്ട്. നമുക്ക് ഇവിടെ ആവശ്യമില്ലാത്തതു കൊണ്ട് പറയുന്നില്ല. 

ഇനി ഭൂമിക്ക് 23.5o ചരിവ് ഉണ്ട്, അതുകൊണ്ട് സൂര്യപ്രകാശം ഭൂമിയി ൽ പതിക്കുന്നത് 23.5o ചെരിവിൽ ആണ്. എന്നാൽ ഈ ചരിവ് കൊണ്ട് തന്നെ ട്രോപിക് ഓഫ് ക്യാൻസറിലും, ട്രോപിക് ഓഫ് കാപ്രികോണി ലും സൂര്യപ്രകാശം ഡയറക്റ്റ് ആയി പതിക്കും, ഇതിനെ നമ്മൾ Winter solstice എന്നും Summer solstice എന്നും പറയും. മലയാളത്തിൽ 'വിഷുവം' എന്ന് പറയും.

advt

Click here

ഇനി ഈ പറഞ്ഞ Cancer and Capricorn ന്റെ ഇടക്ക് ആണ് ഭൂമധ്യരേഖ അത്രേം സ്ഥലം മുഴുവൻ സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന സ്ഥലങ്ങൾ ആണ്. അതായത് 23.5o മുകളിലേക്കും താഴേക്കും സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന ഏരിയ ആണ്.

സൂര്യപ്രകാശം നമ്മുടെ തൊലിയിൽ പ്രവർത്തിച്ചു മേലാനിൻ എന്നൊ രു വർണ്ണ വസ്തു ഉണ്ടാക്കും. ഇതിന് കറുത്ത നിറം ആണ്. അതുകൊണ്ട് സൂര്യപ്രകാശം കൂടുതൽ കിട്ടുന്ന ഈ 23.5o യുടെ ഇടയിൽ താമസി ക്കുന്ന എല്ലാവർക്കും മേലെനിൻ തൊലിയിൽ കൂടുതൽ കാണും. സ്വാഭാവികമായി അവർക് കറുത്ത നിറം ആയിരിക്കും. (ഇതേ പ്രദേശത് വെളുത്തവരും ഉണ്ട്.... അത്‌ പറയാം)

നമ്മൾ എല്ലാവരും ആഫ്രിക്കൻസ് ആണ്.. അവിടെ ആണ് ജീവിതം തുടങ്ങിയത്. ആഫ്രിക്കയിൽ നിന്ന് പുറത്ത് കടക്കാനുള്ള അത്രയും തലച്ചോർ വികസിച്ചപ്പോൾ ആണ് അവിടുന്ന് പുറത്ത് കടന്ന് പലായനം തുടങ്ങിയത്. അങ്ങനെ പോയവർ ഈ 23.5o കഴിഞ്ഞു 66.5o ലൈനിൽ എത്തിയപ്പോ സൂര്യപ്രകാശം എന്നത് പേരിന് മാത്രമായി.. ധ്രുവപ്രദേശങ്ങളിൽ 6 മാസം രാത്രി ഉള്ള സ്ഥലങ്ങൾ ഉണ്ട്.

മേലാനിൻ നമുക്ക് അത്യാവശ്യം ഉള്ള കാര്യം ആണ്. വിറ്റാമിൻ ഡി കിട്ടുന്നത് അതിൽനിന്നാണ്, ഈ സൂര്യപ്രകാശത്തിൽ നിന്ന് നമുക്ക് കിട്ടുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. ഇത് ഈ 66.5o അശാംശത്തി ൽ തീരെ കുറവാണ്. ഇത് കിട്ടാതെ വരുമ്പോൾ തൊലിയുടെ പുറത്ത് ഉള്ള മേലെനിൻ കുറയും. തൽഫലമായി തൊലി വെളുത്തു തുടങ്ങും. 

കാരണം വെളുത്ത തൊലി ഉള്ളവർക്ക് ചെറിയ സൂര്യപ്രകാശത്തിൽ നിന്ന് തന്നെ വിറ്റാമിൻ ഡി സ്വീകരിക്കാൻ പറ്റും. സൂര്യപ്രകാശം കുറഞ്ഞ സ്ഥലത്ത് ഉള്ളവർ സ്വാഭാവികമായി 'fair skin' ഉള്ളവർ ആകാൻ കാരണം ഇതാണ്.

ഇതൊക്കെ ഇന്ന് ഇന്നലെ എന്നപോലെ അല്ല കേട്ടോ നടന്നത്. ലക്ഷക്ക ണക്കിന് വർഷങ്ങൾ എടുത്ത് ആണ് സംഭവിക്കുന്നത്. അങ്ങനെ ഭൂമധ്യരേഖ മുതൽ ധ്രുവപ്രദേശം (polar region) വരെ പല സ്ഥലത്ത് ആയി താമസിച്ച ആളുകളിൽ സൂര്യപ്രകാശത്തിന്റെ അളവ് അനുസ രിച് തൊലിയുടെ നിറം കറുപ്പ് മുതൽ വെളുപ്പ് വരെ എത്തി.

അങ്ങനെ ഉണ്ടായ പൂർവ്വികരുടെ പിൻഗാമികൾ ആണ് നമ്മൾ. അവർ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പലായണം ചെയ്‌തും യുദ്ധം ചെയ്‌തും ഒക്കെ mixing up നടന്നതിനു ശേഷം ഉള്ള തലമുറ ആണ് നമ്മൾ. നിങ്ങ ളിൽ പലരുടെയും ജീനുകൾ ഈ വെളുത്ത തൊലി ഉള്ളവരുടെ ആണ്. എന്റെ ജീൻ കറുത്ത തൊലി ഉള്ളവരുടേത് ആണ്. അതുകൊണ്ട് ആണ് ഒരേ സ്ഥലത്ത് താമസിച്ചിട്ടും നമുക്ക് രണ്ട് തരം നിറം ഉണ്ടായത്.

Basically സൂര്യൻ ആണ് നിങ്ങളുടെ നിറത്തിന്റെ കാരണം. കറുത്ത് ഇരിക്കുന്ന ആർക്കെങ്കിലും വെളുക്കണം എന്നുണ്ടെങ്കിൽ ഒറ്റ വഴിയേ ഉള്ളൂ. വെയിൽ കൊള്ളാതിരിക്കുക. നിങ്ങളുടെ തൊലിയിലെ മേലെനിൻ കുറഞ്ഞു കുറഞ്ഞു നിങ്ങൾ വെളുക്കും. സൂര്യപ്രകാശം എൽക്കാത്തിടത്തോളം കാലം മാത്രം.

അതിന്റെ കൂടെ വരുന്ന ആരോഗ്യപ്രശ്നങ്ങൾ കൂടി ഏറ്റെടുക്കാൻ ഉള്ള ധൈര്യം കൂടി വേണം.

profile

Sreejith sreedharan

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.