Monday, December 23, 2024

മഹാവിസ്ഫോടന സിദ്ധാന്തം

ഇന്ന് ശാസ്ത്രലോകത്തെ അംഗീകരിക്കപ്പെട്ട സിദ്ധാന്തങ്ങളിൽ പ്രധാനം ആണ് മഹാവിസ്ഫോടന സിദ്ധാന്തം. ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നതിന് ഈ സിദ്ധാന്തം ഉത്തരം നൽകുന്നു. ഒരു കേന്ദ്രബിന്ദുവിൽ നിന്ന് പ്രപഞ്ചം പെട്ടെന്ന് വികസിച്ചു എന്നും, പ്രപഞ്ചം അനന്തം അല്ലെന്നും ഈ സിദ്ധാന്തം സമർഥിക്കുന്നു. ഇരുപതാം നൂറ്റാണ്ടു വരെ ശാസ്ത്രഞ്ജർ മനസിലാക്കി വെച്ചിരുന്നത് പ്രപഞ്ചം അനന്തവും അതിനു കാലപ്പഴക്കം നിർണയിക്കാൻ ആവില്ല എന്നുമായിരുന്നു.ഗുരുത്വാകർഷണത്തെ പറ്റിയുള്ള പരിമിതമായ അറിവായിരുന്നു ആ നിഗമനത്തിനു കാരണം.മഹാവിസ്ഫോടന സിദ്ധാന്തം അംഗീകരിക്കപ്പെടാൻ കാരണം 3 പ്രധാന കണ്ടെത്തുകൾ ആണ് . ഐൻസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം (General Theory of Relativity) ഗുരുത്വാകർഷണത്തെ കൂടുതൽ മനസിലാക്കാൻ നമ്മളെ സഹായിച്ചു. എഡ്വിൻ ഹബ്ബിൾ എന്ന ശാസ്ത്രഞ്ജൻ ഗാലക്സികൾ തമ്മിൽ പരസ്പരം അകന്നു പോകുന്നെന്ന് കണ്ടെത്തി.

Advertise

advertise

Click here for more info

1964ൽ പ്രാപഞ്ചിക പശ്ചാത്തല വികിരണം (Cosmic microwave radiation) കണ്ടുപിടിക്കപ്പെട്ടു. പ്രപഞ്ചം ഉണ്ടായ സമയത്തു പ്രപഞ്ചം മുഴുവൻ പ്രചരിച്ച ഒരു റേഡിയേഷൻ ആണ് ഇവ. ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പിന്റെ നിരീക്ഷണങ്ങൾ പ്രകാരം പ്രപഞ്ചം അതിവേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്നു.എങ്ങനെ ആയിരിക്കാം മഹാവിസ്ഫോടനത്തിൽ നിന്ന് ഇന്ന് കാണുന്ന പ്രപഞ്ചം വരെ എത്തിയത് ? ഒന്നുമില്ലായ്മയിൽ നിന്ന് ആ മഹാവിസ്ഫോടനം ഉണ്ടായത് എങ്ങനെ ?


1. 'INFLATION' [10^-35 seconds after big bang]

മഹാവിസ്ഫോടനം ഒരു പൊട്ടിത്തെറി അല്ല. ഒരു കേന്ദ്രബിന്ദുവിന്‌ വേഗത്തിൽ വികാസം പ്രാപിച്ച ആ അവസ്ഥയെയാണ് മഹാവിസ്ഫോടനം എന്ന് പറയുന്നത്. ഒരു ചെറിയ ബലൂണിൽ കാറ്റ് നിറക്കുമ്പോൾ വേഗത്തിൽ വികസിക്കുന്നതുപോലെ, പ്രപഞ്ചത്തിനു അതിരുകൾ ഇല്ല. യഥാർഥത്തിൽ പ്രപഞ്ചം അല്ല വികസിച്ചത്, അതിനു ഇടയിലെ സ്പേസ് ആണ്.

2. 'Quark Era' [10^-32seconds]

വളരെ കൂടിയ താപനിലയും മർദ്ദവും ആയിരുന്നു ആ നിമിഷങ്ങളിൽ. ആ അവസ്ഥ ഗ്ലുയോണുകൾ(Gluons) എന്ന കണികകളെ സൃഷ്ടിച്ചു.ഈ ഗ്ലുയോണുകൾ,ക്വാർക്കുകൾ (Quarks) എന്ന കണികകളുടെ ജോഡി സൃഷ്ടിച്ചു. ക്വാർക്കുകൾ പരസ്പരം നശിച്ചു പുതിയ ഗ്ലുയോണുകൾ ഉണ്ടായി.ഇതൊരു ലൂപ്പ് പോലെ നടന്നുകൊണ്ടിരുന്നു.

3. 'Hadron Era' [10^-6s]

ക്വാർക്കുകൾ പുതിയ കണങ്ങൾ നിർമിച്ചു. ഹാഡ്രോൺ എന്നാണ് അവയെ വിളിക്കുന്നതു.പ്രോട്ടോൺ, ന്യൂട്രോൺ ഇവയെല്ലാം ഹാഡ്രോൺ വിഭാഗത്തിൽ പെടുന്നവയാണ് . പ്രോട്ടോണും ന്യൂട്രോണും മാത്രം അല്ല, ഒരുപാട് കണികകൾ നിർമിക്കപ്പെട്ടു, പക്ഷെ പലതും ഉടൻ നശിച്ചുപോയി.

Advertise

advertise

Click here for more info

4. 'Natural Laws' [10^-9s]

ഒരു വലിയ പ്രാപഞ്ചിക ബലത്തിന് പകരം, ഫോഴ്സ് 4 എണ്ണമായി വേർതിരിഞ്ഞു. 'Strong nuclear force, weak nuclear force, Electromagnetic force, gravitation' എന്നിവയാണ് അവ. ഇപ്പോഴേക്കും പ്രപഞ്ചത്തിനു ഒരു കോടിയിലധികം വിസ്തീർണം അയി. അത് കാരണം ക്വാർക്കുകൾ ഉണ്ടാകുന്നതും തിരിച്ചവ ഗ്ലുയോണുകളായി മാറുന്നതും പെട്ടെന്ന് നിന്നു.

5. 'Nucleosynthesis Era' [1second]

മഹാവിസ്ഫോടനം നടന്നിട്ടു ഇപ്പോൾ ഒരു സെക്കന്റ് ആകുന്നു. പ്രപഞ്ചത്തിന്റെ വ്യാസം 100 കോടി കിലോമീറ്റർ കടന്നു. പ്രപഞ്ചത്തിന്റെ താപനില വീണ്ടും കുറഞ്ഞതോടെ ന്യൂട്രോണ്സ് അഴുകലിന് വിധേയമായി പ്രോട്രോൺ ആകാൻ തുടങ്ങി.അങ്ങനെയാണ് ആദ്യത്തെ ആറ്റം ഉണ്ടായത്. അതാണ് ഹൈഡ്രജൻ ആറ്റം.

6. 'opaque era' [200s]

കൂടുതൽ ആറ്റംസ്‌ ഹാഡ്രോണിൽ നിന്നും ഇലക്ട്രോണിൽ നിന്നും ഉണ്ടായി പ്രപഞ്ചം കൂടുതൽ സന്തുലിതാവസ്ഥ പ്രാപിക്കാൻ തുടങ്ങി.ചിലർ ഈ കാലഘട്ടത്തെ ഡാർക് ഏജ് എന്ന് വിളിക്കുന്നു. കാരണം ഈ സമയത്തു നക്ഷത്രങ്ങൾ ഉണ്ടായിട്ടില്ല. ലക്ഷകണക്കിന് വർഷങ്ങൾക്ക് ശേഷം ഹൈഡ്രജൻ ഗ്യാസ് കൂടിച്ചേരുകയും ഗുരുത്വാകർഷണം അതിൽ വലിയ മർദം കൊടുക്കാനും തുടങ്ങി.അങ്ങനെയാണ് ആദ്യ നക്ഷത്രങ്ങളും ഗാലക്സികളും ഉണ്ടായത്. ഇന്നും മഹാവിസ്ഫോടനത്തിന്റെ തുടക്കം എങ്ങനെയെന്ന് ശാസ്ത്രലോകത്തിന് അറിയില്ല. മഹാവിസ്ഫോടനം തുടങ്ങിയ ആ അവസ്ഥയിൽ ഇന്നത്തെ പ്രകൃതി നിയമങ്ങൾക്ക് പ്രാധാന്യം ഇല്ല. സമയം പോലും നിശ്ചലം ആവുന്ന അവസ്ഥ. അവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയണമെങ്കിൽ ആപേക്ഷിക സിദ്ധാന്തവും ക്വാണ്ടം മെക്കാനിക്‌സും യോജിപ്പിച്ച ഒരു പുതിയ സിദ്ധാന്തം വേണ്ടി വരും. അത് രൂപപ്പെടുത്തി എടുക്കാനുള്ള യത്നത്തിലാണ് ശാസ്ത്രഞ്ജർ ഇപ്പോൾ.

Advertise

advertise

Click here for more info

മഹാവിസ്ഫോടനത്തിനു മുന്നേ മറ്റൊരു പ്രപഞ്ചം ഉണ്ടായിരുന്നോ ? അതോ നമ്മുടെ ഈ പ്രപഞ്ചം ആണോ ആദ്യത്തേത് ? എന്താണ് മഹാവിസ്ഫോടനം ഉണ്ടാകാൻ ഉള്ള കാരണം ? അതോ അത് തനിയെ സംഭവിച്ചതാണോ ? നമുക്കറിയില്ല.ഒരു പക്ഷെ ഒരിക്കലും അറിഞ്ഞില്ലെന്നും വരാം.
നമുക്ക് ഇപ്പോൾ അറിയാവുന്നതു മഹാവിസ്ഫോടനത്തിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്നാണ്.
ആ മഹാവിസ്ഫോടനത്തിന്റെ ബാക്കി ശേഷിപ്പുകൾ ആണ് കണികകളും, നക്ഷത്രങ്ങളും, ഭൂമിയും, നിങ്ങളും .നമ്മുടെ ശരീരത്തിലെ കാൽസ്യം,കാർബൺ,നൈട്രജൻ എല്ലാം നക്ഷത്രങ്ങളുടെ ഉൾക്കാമ്പുകളിൽ ഉണ്ടായതാണ്. നമ്മളും പ്രപഞ്ചവും തമ്മിൽ വലിയ അന്തരം ഇല്ല.നമ്മളും പ്രപഞ്ചത്തിന്റെ ഭാഗം തന്നെയാണ്. പ്രപഞ്ചം ലിവിങ് മാറ്റർ ആയി നമ്മളിലൂടെ സ്വയം എക്സ്പീരിയൻസ് ചെയ്യുന്നു എന്നുപറയാം.

by
Adarsh S

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.