Monday, December 23, 2024

ശാസ്ത്രാവബോധം

സംഘി: ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ട്.

എതിരാളികൾ (കമ്മിയുൾപ്പെടുന്ന) : എന്ത് വിഡ്ഢിത്തമാണെടോ ഇതു, സംഘികൾ ആകെ മണ്ടന്മാർ തന്നെ.

സംഘി: ഞങ്ങളെ കളിയാക്കാൻ വിധം എന്തറിവാണു നിങ്ങൾക്കുള്ളത്.?

എതിരാളികൾ : ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടെന്നു നിങ്ങൾ തെളിയിക്കൂ..

സംഘി : നിങ്ങൾക്കു ബോധ്യപ്പെടാൻ എന്തു ചെയ്യണം?.

എതിരാളികൾ : ശാസ്ത്രം പറയട്ടെ. അല്ലാതെ വിസർജ്യങ്ങളിൽ ആണവ ഘടകങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ ബോധമുള്ളവർക്കു സ്വീകരിക്കാൻ പറ്റില്ല.

Advertise

Click here for more info

advertise

മേല്പറഞ്ഞത് ഒരു തയ്യാറാക്കപ്പെട്ട സംഭാഷണം ആണു. അങ്ങനെയെങ്കിലും എതിരാളിയെ സമൂഹ മധ്യത്തിൽ തഴം താഴ്ത്താനായെങ്കിലും ഭൂരിഭാഗം പേരും തെളിവുകളെ ആശ്രയിക്കും. തെളിവുകൾക്കടിസ്ഥാനമോ ശാസ്ത്രവും.പ്ലസീബോ എഫക്ടിനെ കുറിച്ചും, ഇവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ പറ്റിയും അനവധിയായ ശാസ്ത്ര കുതുകികൾ സംവാദങ്ങൾ നടത്തുന്നതും, എഴുതിപ്പങ്കിട്ടതുമായ അറിവുകൾ നവമാധ്യമങ്ങളിൽ അങ്ങിങ്ങായി കിടപ്പുണ്ട്. എന്നാലും ശാസ്ത്രത്തിനു മുന്നിൽ യാതൊരു തെളിവും ഇല്ലാത്ത ഹോമിയോ, ആയുർവേദം ഉൾപ്പെടുന്ന കപട വൈദ്യങ്ങൾ മേൽപ്പറഞ്ഞ ശാസ്ത്ര തെളിവുകൾ ആവശ്യപ്പെടുന്നവരാൽ തന്നെ (എതിരാളികളെ ഇകഴ്ത്താൻ ശാസ്ത്രത്തെ കൂട്ടുപ്പിടിച്ചവരാണെങ്കിലും) പ്രചരിപ്പിക്കപ്പെടുന്നു, അവരുടെ തണലിൽ തഴച്ചു വളരുന്നു.

ആർസനികം ആൽബം കഴിച്ച് രോഗ ശാന്തി നേടിയവരാണേലും, മോഹനൻ വൈദ്യന്റെ ചികിത്സയാൽ സുഖപ്പെട്ടവരാണേലും, സുധാമണി നക്കിയപ്പോഴോ, പാസ്റ്ററിന്റെ ഇടനിലയിൽ യേശു ക്യാൻസർ വലിച്ചെടുത്തതിനാലോ രോഗം ഭേദപ്പെട്ടവർ ഇതിന്റെയൊക്കെ സാക്ഷ്യം പങ്കിട്ടു നടക്കുമ്പോൾ നിങ്ങളാൽ പ്രചരിപ്പിക്കപ്പെടുന്നത് ഗോത്രീയ സിദ്ധാന്തങ്ങളാണ്. യുക്തിവാദി ഇവിടെ കുറച്ചു വീഡിയോസ് പങ്കിടുന്നു അതിൽ ആദ്യത്തേതു ഒരു ഹാസ്യ വെബ് സീരിയസ് ആണെങ്കിലും അതിലെ കഥാപാത്രത്തിന് പച്ചവെള്ളം കുടിച്ച് ലഹരി പിടിച്ചതായി തോന്നുന്ന ആ അവസ്ഥയെ പ്ലാസിബോ എഫക്ടിന്റെ ഏറ്റവും ലളിതമായ ആവിഷ്ക്കരമായി എടുക്കാം. വീഡിയോ ചിത്രീകരിച്ചവർക്കു ഇതിനെപ്പറ്റി ധാരണയുണ്ടെലും ഇല്ലേലും ലളിതമായി പറഞ്ഞാൽ ആദ്യ വിഡിയോയിൽ കാണുന്നതാണ് പ്ലസീബോ എഫ്ഫക്റ്റ്. പ്ലസീബോ എന്ന തലച്ചോറിന്റെ ഈ കബളിപ്പിക്കലിനെ മുതലെടുത്താണ് ഹോമിയോ, ആയുർവേദം തുടങ്ങിയ കപട സിദ്ധാന്തങ്ങൾ നില നിൽക്കുന്നത്. ആദ്യ വീഡിയോയ്ക്ക് ശേഷം ശാസ്ത്ര ജ്ഞാനം പങ്കിടുന്ന കുറച്ചു വിഡിയോകൾ കൂടി നിങ്ങൾക്കായി ഇവിടെ പങ്കിടട്ടെ..

 

 

 

 

 

 

 

 

ഒപ്പം മോഹനൻ വൈദ്യരുടെ വാദങ്ങൾ പൊളിയുന്നു എന്ന ടൈറ്റിലിൽ 24 ന്യൂസ്‌ സംഘടിപ്പിച്ച ജനകീയ കോടതി എന്ന പരിപാടിയിൽ ഞങ്ങളുടെ ചീഫ് എഡിറ്റർ ജോസഫ് വടക്കൻ ഉൾപ്പെടുന്ന പാനൽ കപട വൈദ്യത്തെ പൊളിച്ചെഴുതുന്ന വീഡിയോ ലിങ്കും ചുവടെ ചേർക്കുന്നു...

Click here for part 1

Click here for part 2

 

editoial

 

 

 

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.