Monday, December 23, 2024

ശാസ്ത്രബോധമില്ലാത്ത (പുരോഗമന) സർക്കാരുകൾ

നമ്മുടെ വിപ്ലവ സർക്കാരുകളും ആർഷ പാരമ്പര്യ ചാണക സർക്കാരും ഒക്കെ ജൈവ കൃഷിയുടെ വക്താക്കൾ ആണ്. എല്ലാവിധത്തിലും ഇവർ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. ചാണകം ഉൾപ്പെടെയുള്ള ജൈവ വളങ്ങൾ ഇന്ന് ലഭ്യം അല്ലാതായിക്കൊണ്ടിരിക്കുന്നു. പുരയിടങ്ങളിൽ മരങ്ങളില്ല, ചവർ വെട്ടിയിടാൻ. ചവറും, ചാണകവും കിട്ടാൻ ബുദ്ധിമുട്ടനുഭവിക്കുന്ന കർഷകർക്ക് അനുഗ്രഹം ആയിരുന്നു തമിഴ് നാട്ടിൽ നിന്നും കുറഞ്ഞ വിലക്ക് കിട്ടിയിരുന്ന കോഴിവളം അഥവാ കോഴിക്കാഷ്ടം. ചിക്കുൻഗുനിയ പടർന്നുപിടിച്ച 2012-2013 കാലത്ത്, കേരളത്തിലെ മിക്ക പഞ്ചായത്തുകളും കോഴിവളം ഇറക്കുന്നത് നിരോധിച്ചു. ചിക്കുൻഗുനിയക്ക് കാരണം കോഴിവളമാണെന്ന അന്ധവിശ്വാസം തന്നെ കാരണം. കൊതുക് പരത്തുന്ന ഈ രോഗത്തിന് കാരണം വൈറസ് ആണ്. കൊതുകിനെ നശിപ്പിക്കുകയാണ് ഇതിനെ നേരിടാനുള്ള പ്രതിവിധി. റബ്ബർ തോട്ടത്തിലെ ചിരട്ടകൾ കമഴ്ത്തി വച്ചാൽ തീരാവുന്ന പ്രശ്നം. ഈഡീസ് വർഗത്തിൽപെട്ട കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. ചിരട്ടകൾ കമഴ്ത്തി വക്കാത്ത തോട്ടമുടമകൾക്ക്  10000 രൂപ പിഴയിട്ടാൽ മതി, ചിരട്ടകൾ കമഴ്ത്തപ്പെടും. അതിന് ഒരു 'Kerala Public Health Act&Rules' നിർമിച്ച് നടപ്പാക്കണം. ഇതൊന്നും നമ്മുടെ ഭരണാധികാരികൾക്ക് വിഷയം അല്ല.

Advertise

Click here for more info

advertise

 

അവർ കോഴിവളത്തിനെ നിരോധിക്കും,മൂപ്ലിവണ്ട് പെരുകുന്നു എന്നു പറയും. മൂപ്ലിയിലെ റബ്ബർ തോട്ടങ്ങളിൽ ആദ്യമായി കാണപ്പെട്ടത് കൊണ്ടാണിവ മൂപ്ലിവണ്ടുകൾ എന്നറിയപ്പെടുന്നത്. ലിപ്രോപ്സ് കാർട്ടിക്കോളിസ് എന്നാണിവയുടെ ശാസ്ത്രീയ നാമം. ഒട്ടെരുമ, ഓലച്ചാത്തൻ ഓലപ്രാണി, കരിഞ്ചെള്ള് എന്നിങ്ങനെ നിരവധി പ്രാദേശിക നാമങ്ങൾ ഇതിനുണ്ട്. ഡിസംബർ അവസാനത്തോടെ, റബ്ബർ തോട്ടങ്ങളിലെ ഇലകൾ പൊഴിയുന്ന സമയത്തതാണ് ഇവ പ്രത്യക്ഷപ്പെട്ടു  തുടങ്ങുക. റബ്ബർ മരങ്ങളിൽ നിന്നും പൊഴിഞ്ഞു വീഴുന്ന വാടിയ തളിരിലകളാണ് ഇവയുടെ മുഖ്യ ആഹാരം. വളർച്ചയെത്തിയ വണ്ടുകൾ രണ്ടോ മൂന്നോ ആഴ്ചകൾ കഴിയുമ്പോൾ കരിയിലകളിൽ മുട്ടയിട്ടു തുടങ്ങുന്നു. മുട്ടവിരിഞ്ഞു പുറത്തുവരുന്ന ഒരു മില്ലീമീറ്റർ നീളമുള്ള വെളുത്തപുഴുക്കൾ മണിക്കൂറുകൾക്കുള്ളിൽ കറുപ്പായി മാറുന്നു. ഇവ തളിരിലകൾ കൊഴിഞ്ഞു വീഴുന്നത് തിന്നാൻ ആരംഭിക്കുന്നു. മുട്ട, പുഴു, ലാർവ്വ, പ്യൂപ്പ, വണ്ട് എന്നിങ്ങനെ വളർച്ചയുടെ അഞ്ച് ഘട്ടങ്ങൾ ഉണ്ട് ഇവക്ക്. ഒരു മാസത്തിനുള്ളിൽ ലാർവ്വകൾ പ്യൂപ്പയായി മാറുന്നു. മൂന്നു ദിവസങ്ങൾക്കുള്ളിൽ പ്യൂപ്പകൾ വണ്ടായിമാറുന്നു. ഒരു പെൺവണ്ട് പത്തു മുതൽ പതിനഞ്ചുവരെ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്നു. റബ്ബർ തോട്ടങ്ങൾ ആണ് മൂപ്ലി വണ്ടുകളുടെ ഉത്ഭവസ്ഥാനം, അല്ലാതെ കോഴിവളം അല്ല. ശാസ്ത്രബോധം ഇല്ലായ്മ ഭൂഷണമായി കരുതുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാർ. ഫെൻവാറേറ്റിന്റെ 0.02 ശതമാനം വീര്യമുള്ള ലായിനി സ്പ്രേ ചെയ്‌താൽ മൂപ്ലി വണ്ടുകൾ നശിക്കും. രാഷ്ട്രീയ പ്രവർത്തകരും, ഭരണാധികാരികളും ആണ് ഏറ്റവും കൂടുതൽ ശാസ്ത്രബോധം ഉള്ളവർ ആകേണ്ടവർ. അവർ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ സമൂഹത്തെ ആകെ ദോഷകരമായി ബാധിക്കും. ആയുർവേദം, ഹോമിയോ, സിദ്ധ, യോഗ, പ്രകൃതി ചികിത്സ തുടങ്ങിയ കപട ചികിത്സകളെയും, ജ്യോത്സ്യം, വാസ്തു പോലുള്ള കപട ശാസ്ത്രങ്ങളെയും ഒരിക്കലും അവർ പിന്തുണക്കാനോ, പ്രചരിപ്പിക്കാനോ പാടില്ല.ജൈവ വായുശ്വസിക്കുകയും , ജൈവ അന്നജവും, ജൈവ മാംസവും ഒക്കെ തിന്നുന്ന രാഷ്ട്രീയക്കാരെ ഓർത്ത് ലജ്ജിക്കുക.

By
Joseph Vadakkan
Chief Editor
Yukthivaadi

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.