According to an average commie (പുരോഗമനം!, മതം/-)
പുരോഗമനമായി കണക്കാക്കാവുന്നത്...
- കുടുമ മുറിക്കുന്നത്
- പൂണൂൽ വലിച്ചെറിയുന്നത്
- ഇത്തരം ചിഹ്നങ്ങൾ മതങ്ങളുടെയോ ജാതികളുടെയോ അടിമത്വമായി പരിഗണിക്കുന്നത്
- ജാതി വിലക്കുകളെ ലംഘിച്ച് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്
- സതി, ശൈശവ വിവാഹം തുടങ്ങിയവ നിരോധിക്കുന്നത്
- ഹിന്ദു വ്യക്തി നിയമങ്ങൾ പരിഷ്കരിക്കുന്നത്
- അമ്പലങ്ങളിൽ പോകാതിരിക്കുന്നത്
- പോകുന്നുണ്ടെങ്കിൽ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പോകുവാൻ സാധിക്കുന്നത്
- Etc.
പുരോഗമനമല്ലാത്തത്..
- തട്ടം മത അടിമത്തത്തിന്റെ ചിഹ്നമായി അംഗീകരിക്കുന്നത്
- ഇത്തരം മത ചിഹ്നങ്ങൾ പബ്ലിക് സ്ഥലങ്ങളിൽ നിന്നും പോകണമെന്ന് വാദിക്കുന്നത്
- ഇസ്ലാം മതത്തെ പരിഷ്കരിക്കാൻ തയ്യാറാവുന്നത്
- ശരിയത്ത് നടപ്പിലാക്കുന്നതിന് വേണ്ടി വാദിക്കാത്തത്
- മുസ്ലിം സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ തുല്യത കൊണ്ടുവരാൻ ശ്രമിക്കുന്നത്
- ഇസ്ലാം ഭീകരരെ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെയുള്ള പടയാളികളായി കാണാത്തത്
- Etc.
മൊത്തത്തിൽ പറഞ്ഞാൽ മതപരമായ കാര്യങ്ങളിൽ മാറ്റം വരുന്നത് ഒന്നും തന്നെ പുരോഗനമല്ല! അതിൽ തന്നെ ഹിന്ദു മതത്തിനാണ് കുറച്ചു ഇളവ്! നിലവിൽ ഹിന്ദുമതത്തിൽ കൊണ്ടുവരുന്ന മാറ്റത്തെ അവസാനം തള്ളികളയുമെങ്കിലും ആദ്യം അംഗീകരിക്കുന്ന പരിപാടി എങ്കിലും ചെയ്യുന്നുണ്ട്. ബട്ട് ഇസ്ലാം.. ഓ! ഡാർക്ക്! കൈ വെക്കാനും കൂടി പാടില്ല! വെക്കുന്ന കൈ വ്രണം പൊട്ടി പഴുത്ത് ചീഞ്ഞളിഞ്ഞങ്ങ് പോകും!
According to an average commie.., ഇസ്ലാമുമായി ബന്ധപ്പെട്ട ഒരു മാറ്റവും പുരോഗമനമല്ല, മറിച്ച് സ്വാതന്ത്ര്യത്തിലേക്കും അവകാശങ്ങളിലുമുള്ള കടന്നുകയറ്റമാണ്! ബാക്കിയെല്ലാം പുരോഗമനമാണ്. Wow! What a statement!
വാസ്തവത്തിൽ മുകളിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും പുരോഗമനം തന്നെയാണ്. അത് ഹിന്ദുമതമായാലും, ഇസ്ലാം മതമായാലും, ഏതു മതമായാലും അങ്ങനെ തന്നെ! എന്നാൽ, തങ്ങളാണ് പുരോഗമനത്തിന്റെ മൊത്ത കച്ചവടക്കാർ എന്ന് പറയുകയും, എന്നാൽ അതിലൊരു തരം പുരോഗമനത്തെ മാത്രം മാറ്റി നിർത്തുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഇരട്ടത്താപ്പാണ് ഇവിടുത്തെ പ്രശ്നം. ഒന്നില്ലെങ്കിൽ പുരോഗമന പ്രസ്ഥാനമെന്ന് പറഞ്ഞ്, എല്ലാത്തരം പുരോഗമനങ്ങളെയും പുരോഗമന ചിന്തകളെയും സ്വാഗതം ചെയ്യുക. അല്ലെങ്കിൽ പിന്നെ ആ പണിക്ക് നിൽക്കാതിരിക്കുക!
Nb : By the By അനിൽകുമാർ പറഞ്ഞ "മുസ്ലിം പെൺകുട്ടികളെ കമ്മ്യൂണിസ്റ്റ് പാർട്ടി തട്ടമിടാത്തവളാക്കി മാറ്റാൻ സഹായിച്ചിട്ടുണ്ട്" എന്ന പരാമർശം പൊട്ടത്തരമാണ്. വാസ്തവ വിരുദ്ധമാണ്. എന്നാൽ തട്ടം പോലുള്ള മത ചിഹ്നങ്ങൾ പൊതുവിടങ്ങളിൽ നിന്നും പോവുന്നത് നല്ലതാണെന്ന ധ്വനി അഭിനന്ദാർഹവുമാണ്. (ഇതിന് അൽപ്പായുസ്സു മാത്രമേ ഉള്ളുവെങ്കിലും!)
C S Suraj