Monday, December 23, 2024

എന്നെ തല്ലിക്കോളൂ.. പക്ഷേ അവനെയും തല്ലണം..

മതപരമായാലും, കക്ഷിരാഷ്ട്രീയമായാലും, വ്യക്തിപരമായാലും മലയാളിയുടെ പൊതു സ്വഭാവമാണ് തലക്കെട്ടിൽ. ചുറ്റിവളക്കാതെ പറയാൻ ശ്രമിച്ചാൽ 'വീട്ടിൽ കറണ്ട് പോകുമ്പോൾ അയലത്തും ഇല്ലെന്നു കണ്ടുറപ്പിച്ച് ആശ്വസിക്കുന്ന സാമാന്യ മലയാളി' ആ മലയാളിക്ക് വീട്ടിൽ കറണ്ടില്ലാത്തതിന്റെ കാരണം വിഷയമേ അല്ല. അയൽവക്കത്തും അതുണ്ടാവരുത് എന്നതിനു മാത്രമാണ് മുൻഗണന.

advt

അത്തരത്തിൽ സാമാന്യവത്കരിക്കപ്പെട്ട നമ്മുടെ മലയാളിയെ പ്രതിനിധാനം ചെയ്യുന്ന 'തലക്കെട്ട്' എല്ലായിടത്തും പ്രതിഫലിക്കുന്നുണ്ട്. കിട്ടുന്ന തല്ലിനു തലക്കെട്ടുപ്രകാരമുള്ള കൂട്ടാളിയെ തേടുന്നത് മത-കക്ഷി രാഷ്ട്രീയ വർഗങ്ങളാണ്. വർഗീയത പറയരുതെന്ന് ഹിന്ദുവിനോട് പറഞ്ഞാൽ, മാപ്പിളയോടോ-അച്ചായനോടോ നീയിതു പറയുവാൻ ധൈര്യപ്പെടുമോ എന്നായിരിക്കും മറുചോദ്യം. ഇതങ്ങനെ തന്നെ മാപ്പിളമാരും, അച്ചായന്മാരും ആവർത്തിക്കുന്നു. എന്നാൽ 'മനുഷ്യനെ ഭിന്നിപ്പിക്കുന്ന അമാനവിക നിലപാടുകൾ സ്വീകരിക്കാൻ പാടുണ്ടോ ?' എന്നൊരു ആരോഗ്യപരമായ ചിന്തയ്‌ക്കൊന്നും ഇക്കൂട്ടർ തയ്യാറാവില്ല. തല്ലുകിട്ടിയ സുലൈമാൻ കേശവന്റെയും, ജോർജിന്റെയും ചന്തിയിൽ പാടുണ്ടോ എന്ന് നോക്കി സമാധാനിക്കും. തനിക്കു തല്ലികിട്ടിയതു ഒരു വിഷയമേ അല്ല. ഇതുപോലാണ് കക്ഷി രാഷ്ട്രീയക്കാരും. കമ്മികളോട് സ്വപ്ന എന്ന് പറഞ്ഞാൽ അവർ സോളാർ സരിതയെയും, മീ റ്റൂ ലസിതയെയുമൊക്കെ ചൂണ്ടിക്കാട്ടും. മേല്പറഞ്ഞപോലെ തന്നെ ഇതും അങ്ങനെ ആവർത്തിക്കും. താൻ ചെയ്തതുപോലൊരു തെറ്റ് എതിരാളികളും ചെയ്തിട്ടുണ്ടെൽ തന്റെ തെറ്റ് പവിത്രീകരിക്കപ്പെടുന്ന ഒരു പൊതുബോധം. തെറ്റിനെ തെറ്റായി മനസ്സിലാക്കാതെ 'അവൻ ചെയ്തതോ?' എന്ന ചോദ്യത്താൽ ന്യായീകരിക്കപ്പെടുന്ന രാഷ്ട്രീയം. കെ ടി ജയകൃഷ്ണൻ മാസ്റ്ററെ കൊന്നതെന്തിനാ എന്നു ചോദിച്ചാൽ കമ്മികൾ താളത്തിൽ ഇപ്രകാരം ന്യായീകരിക്കും "ഞങ്ങടെ ബാബു, ഞങ്ങടെ റോഷൻ, ഞങ്ങടെ മധുവും, ഷിബുലാലും, പ്രിയപ്പെട്ടൊരു രാജീവനും ആർക്കു വേണ്ടി മരിച്ചെന്നോ ? എന്തിനു വേണ്ടി മരിച്ചെന്നോ ?" ഇത്തരുണം പാടിപ്പാടി ന്യായീകരിക്കും ഇവറ്റകൾ. 'കെ വി സുധീഷിനെ എന്തിനു കൊന്നു നീ സംഘീ..?' എന്നു ചോദിച്ചാലും വീര ബലിദാന കാവ്യങ്ങളൊക്കെ ചൊല്ലി അവറ്റകളും പൊലിപ്പിക്കും. കൊങ്ങികൾ പിന്നെ ഇക്കാര്യത്തിൽ സോഷ്യലിസ്റ്റുകളാണ് കൊന്നിട്ട് കസേര കിട്ടിയാൽ മതി അതിനി സ്വന്തം പാർട്ടിക്കാരനായാലും.

part of article

രക്തസാക്ഷിത്വം ചൂഷക രാഷ്ട്രീയത്തിന്റെ വളമാണ്. തലക്കെട്ടിനെ സാമ്യപ്പെടുത്തി പറഞ്ഞാൽ 'അവരും കൊല്ലുന്നുണ്ടല്ലോ, ഞങ്ങളും കൊല്ലും. അവരും കക്കുന്നുണ്ടല്ലോ, ഞങ്ങളും കക്കും. അവർ പീഡിപ്പിച്ചതോ, ഞങ്ങളും പീഡിപ്പിക്കും. ഞങ്ങൾക്ക് മാത്രമല്ലല്ലോ അവർക്കുമുണ്ട് അഴിമതി'. ചോദ്യം ചെയ്യപ്പെടുന്ന എല്ലാ കുറ്റങ്ങൾക്കും എതിർവശത്ത് ഒരു കൂട്ടാളിയുള്ളതിനാൽ പവിത്രീകരിക്കപ്പെടുമോ ? ഇതൊന്നും മനസ്സിലാക്കി തലച്ചോറ് പരിണാമപ്പെടാതെ എണീക്കാൻ വയാണ്ട് കിടക്കുന്ന മനുഷ്യന്റെ മുന്നിൽ പോയി കുറേ മരവാഴകൾ ഇപ്പോഴും ഒരു പാട്ടുപാടും "പുഷ്പ്പനെ അറിയാമോ ഞങ്ങടെ പുഷ്പ്പനെ അറിയാമോ ചഗാവിനെ അറിയാമോ ആ രണഗാഥ അറിയാമോ" ഞാനും അത്തരത്തിൽ ഒരു മരവാഴ ആയിരുന്നു. തെറ്റുകൾ മനുഷ്യ സഹജമാണ് അവ തെറ്റാണെന്നു തിരിച്ചറിഞ്ഞു തിരുത്തുന്നിടത്താണ് മാനവികത. അല്ലാതെ മറ്റുള്ളവന്റെ തെറ്റു ചൂണ്ടിക്കാട്ടി തന്റെ തെറ്റിനെ പവിത്രീകരിക്കുന്നിടത്തല്ല. അങ്ങനെ സ്വയവിമർശന വിധേയമായി മുന്നോട്ട് പോയാൽ നല്ല രാഷ്ട്രസേവകരെ ലഭിക്കുകയും, മതം അപ്രത്യക്ഷമാവുകയും ചെയ്തേക്കാം.

profile

Vishnu Anilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.