Monday, December 23, 2024

കുന്നംപറമ്പിൽ വിജയൻ

ഇത് ദുരിതാശ്വാസ നിധിക്കെതിരെയുള്ള ഒരു വീഡിയോ അല്ല. അതുകൊണ്ട് തന്നെ ആദ്യമേ പറയട്ടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും തങ്ങളാൽ കഴിയുന്ന സംഭാവന നൽകണം. കാരണം നേരിട്ട് കൊടുക്കുമ്പോൾ അത് ഔദാര്യമാണ്. നമ്മുടെ സാമൂഹ്യ ചുറ്റുപാടിൽ സംഭവിച്ച ദുരന്തത്തിൽ നിന്ന് നാടിനെയും സഹജീവികളെയും കരകയറ്റാൻ നമ്മൾ സർക്കാരിന്റെ ഇടനിലയിൽ തന്നെയാണ് നമ്മുടെ സഹായഹസ്തങ്ങൾ നീട്ടേണ്ടത്. വ്യക്തിയുടെ ഔദാര്യത്തിന് കടപ്പെട്ടല്ല നമ്മുടെ സഹജീവികൾ ഭാവി ജീവിതം നയിക്കേണ്ടത്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകുക തന്നെ ചെയ്യണം.

ഇനി കേരള മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വിയർപ്പിന് വരെ സുഗന്ധമാണെന്നും പറഞ്ഞു നടക്കുന്ന അന്തം അടിമകളും ആദ്യം മനസിലാക്കേണ്ടത് ഇത് ഉത്തരകൊറിയ അല്ല എന്നതാണ്. ചോദ്യങ്ങൾ ചോദിക്കുന്നവന്റെ രാഷ്ട്രീയ നിലപാടുകളെ അഡ്രെസ്സ് ചെയ്യാതെ ചോദ്യത്തെ അഡ്രെസ്സ് ചെയ്യാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പഠിക്കണം. ചാപ്പയടിച്ച് ബാലൻസ് ചെയ്യുകയും അത് വഴി തടികഴിച്ചിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ സ്ഥിരം പരിപാടി ദുരിതാശ്വാസ നിധി വിനിയോഗത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് പ്രതിരോധമായി ഇറക്കരുത്.

അഖിൽമാരാർ ചോദിക്കുന്ന ഓരോ ചോദ്യവും മറുപടികളില്ലാതെ നിലനിൽക്കുകയാണ്. ദുരിതാശ്വാസ നിധി എവിടെ എങ്ങനെ എപ്പോൾ എത്ര വിനിയോഗിച്ചു എന്നതിന്റെ കണക്കുകൾ വിവരാവകാശം വഴി നേടിയ ഏതെങ്കിലും ഒരു വ്യക്തി പുറത്ത് വിടാമോ ? സുതാര്യമാണ്, ആഡിറ്റബിളാണ് എന്നൊക്കെ നാവു വളച്ചങ്ങു പറഞ്ഞാൽ മതിയോ ?

"മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ സംഭാവന ചെയ്യില്ല" എന്ന പ്രസ്താവന സംഭാവന ചെയ്യരുത് എന്ന അർത്ഥതലങ്ങളാലും മുഖരിതമാണ്. അതുകൊണ്ടുതന്നെ അഖിൽ മാരാർക്കെതിരെയോ, അത്തരത്തിൽ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെയോ കേസെടുത്തതിനെ ഞങ്ങൾ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ദുരിതാശ്വാസ നിധി വിനിയോഗം സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുമ്പോൾ പോലും അത് സുതാര്യമാണെന്ന് തെളിയിക്കാൻ സർക്കാരിനോ സർക്കാരിന്റെ തലവനോ കഴിയുന്നില്ലെങ്കിൽ പിണറായി വിജയാ നിങ്ങളും ഫിറോസ്കുന്നപറമ്പിലും തമ്മിൽ എന്താണ് വ്യത്യാസം.

വിഡ്ഢികളായ സംഘികൾ മുൻപ് വ്യാപകമായി പറഞ്ഞു നടന്ന ഒരു കാര്യമുണ്ട്. അയ്യപ്പ ശാപമാണ് കേരളത്തിലെ ദുരിതങ്ങൾക്ക് കാരണമെന്ന്. ആ വിഡ്ഢികൾ പറയുന്നത് പ്രകാരം വിലയിരുത്തിയാൽ ഉർവശി ശാപം ഉപകാരമെന്ന പോലെ അയ്യപ്പ ശാപം അനുഗ്രഹമായി മാറിയ ഏക വ്യക്തി നിങ്ങളായിരിക്കും പിണറായി വിജയാ.. അഖിൽ മാരാർ എന്ന വ്യക്തിയുടെ രാഷ്ട്രീയ നിലപാടുകൾ മാറ്റി വെക്കൂ. അദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്കെല്ലാം നിങ്ങൾ പച്ച നുണയാണ് പറയുന്നതെന്ന് സ്വബോധമുള്ളവർക്ക് മനസിലാകും. ദയവായി അന്തം അടിമകൾ കമെന്റ് ബോക്സ് നിരങ്ങി കരയരുത്. ഞാൻ സ്വബോധം ഉള്ളവരുടെ കാര്യമാണ് പറഞ്ഞത്.

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങൾക്ക് കൃത്യവും, വ്യക്തവുമായ മറുപടികൾ നൽകാതെ പച്ച നുണകൾ വിളിച്ചു പറയുകയും, ആ നുണകളെ നുണകളാണെന്ന് ബോധ്യപ്പെടുത്തുന്ന വിധം തെളിവുകൾ ആരോപണം ഉന്നയിച്ചവർ എടുത്ത് കാട്ടുമ്പോൾ സത്യത്തിൽ ദുരിതാശ്വാസ നിധിക്കെതിരെ പ്രവർത്തിക്കുന്നത് നിങ്ങൾ തന്നെയല്ലേ മിസ്റ്റർ പിണറായി വിജയൻ ?

സംഘികളുടെ വാക്കുകൾ സാധാരണ ബോധസമൂഹം പരിഗണിക്കാറില്ല. വസ്തുതകൾ അവർ സാധാരണ പറയാറുമില്ല. വസ്തുതാപരമായ അവരുടെ ആശയദാരിദ്ര്യത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്നത് ഇപ്പോൾ വിപ്ലവ വായാടികളാണോ ? കേരളം ഒരു ചാണകത്തൊഴുത്തായാൽ അതിന്റെ മൂല കാരണം നിങ്ങളുടെ തീവെട്ടി കൊള്ള തന്നെയാകും.

profile 

VishnuAnilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.