Monday, December 23, 2024

സയൻസ് എന്തു പിഴച്ചു ?

കർണാടകയിലെ അംഗോളയിൽ നടന്ന ലാൻഡ് സ്ലൈഡ് ദുരന്തത്തിൽ മലയാളി ഉൾപ്പടെയുള്ള മനുഷ്യരെ കാണാതായതുമായി ബന്ധപ്പെട്ട് വാർത്തകളാണ് മുഖ്യധാരാ മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും നിറയുന്നത്. ആനുപാതികമായി അനവധിയായ മനുഷ്യ സ്നേഹികളുടെ വിലാപം സമൂഹ മാധ്യമ കമെന്റിടങ്ങളിൽ നിറയുന്നുണ്ട്. ബോധമുള്ള ഓരോ വ്യക്തിക്കും ഇവരുടെ കമെന്റുകൾ വായിക്കുമ്പോൾ മാനവികതയിൽ നിന്നും ഉടലെടുത്ത താത്പര്യങ്ങളല്ല ഇവർക്ക് എന്നത് കൃത്യമായി മനസിലാക്കാൻ പറ്റും. ഓരോ രക്തസാക്ഷികളും രാഷ്ട്രീയപാർട്ടികൾക്ക് വളമാകുന്നത് പോലെതന്നെ, ഓരോ ദുരന്തങ്ങൾ നടക്കുമ്പോഴും അത് രാഷ്ട്രീയ സങ്കുചിത താത്പര്യങ്ങൾക്ക് വിധേയപ്പെടുകയും, മനുഷ്യ സ്നേഹമെന്ന മേൽക്കുപ്പായം എടുത്തണിഞ്ഞു അന്തം അടിമകൾ പ്രാദേശിക ഭരണകൂടത്തിന്റെ നെഞ്ചിലേക്ക് കയറുകയും ചെയ്യും. കേരളമായിരുന്നെങ്കിൽ മറിച്ചേനെ, പഞ്ചായത്ത് ഗ്രൗണ്ട് വഴി ഓടിയേനെ എന്നൊക്കെ കമെന്റിടുന്നവരുടെ പ്രൊഫൈൽ ഒന്ന് സന്ദർശിച്ചാൽ അവർ ഒരു പർട്ടിക്കുലർ കക്ഷി രാഷ്ട്രീയ അടിമകൾ ആണെന്ന ബോധ്യത്തിലേക്ക് നാം നയിക്കപ്പെടും. ഇതാണ് കേരളം.. ഒത്തൊരുമയുടെ കേരളം... കൂട്ടായ്മയുടെ കേരളം... അങ്ങനെയങ്ങനെ മലയാളി ഐക്യമൊക്കെ ഇവർ ഛർദിച്ചുവെക്കും. ഇതിനെ ഒന്ന് അവലോകനം ചെയ്തു നോക്കൂ. ഇന്ന് കേരളം ഭരിക്കുന്നത് യു ഡി എഫ് ഓ എൻ ഡി എ ഓ ആം ആദ്മിയോ കിറ്റെക്സ് സാബുവിന്റെ ഇരുപതേ ഇരുപത് എന്ന പാർട്ടിയൊക്കെയാണെന്ന് വെറുതെ ഒന്ന് വിചാരിക്കുക. അങ്ങനെയെങ്കിൽ ഈ ഗുൽമോഹർ സാഹിത്യത്തിൻറെ രീതിയൊക്കെ അങ്ങ് മാറിയേനെ.. ഇതാണ് കേരളം.. ഒത്തൊരുമയുടെ കേരളം... കൂട്ടായ്മയുടെ കേരളം... എന്ന മലയാളി ഐക്യത്തിന്റെ തരിക്കനൽ രചയിതാക്കൾ പിണറായി ഭരിച്ചപ്പോൾ ഇടിഞ്ഞു വീണ ഞങ്ങടെ പഞ്ചായത്തിനെ ഫയർ ഫോഴ്‌സ് വരുന്നത് വരെ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്വാസം പോലുമെടുക്കാതെ താങ്ങി നിർത്തി എന്ന തരത്തിലൊക്കെ ആയേനെ സാഹിത്യം. അപ്പോൾ ഈ വിഷയത്തിൽ രാഷ്ട്രീയം പറയുന്നവരുടെ വികാരം ഭാവി മാത്രം മുൻകണ്ടിട്ടാണ് എന്നത് ബോധ സമൂഹം മനസിലാക്കുക. ഇനി ടൈറ്റിൽ ചൂണ്ടിക്കാണിച്ച വിഷയം സംസാരിക്കാം സയൻസിന്റെ നെഞ്ചിലേക്ക് വന്നുകയറി കഴപ്പടക്കാൻ പാടുപെടുന്ന അനവധിപേരെ നമുക്ക് കമെന്റിടങ്ങളിൽ കാണാൻ കഴിയും.

part article

കഴുത കാമം കരഞ്ഞാണോ തീർക്കുന്നത് ? ഒരിക്കലും അല്ല. അതിനു മനുഷ്യർക്കെന്നതോ, മറ്റുള്ള ജീവവർഗ്ഗത്തിനെന്നതോപോലെ പരിണാമപരമായി ആർജിച്ച ജനിതക സംവിധാനങ്ങൾ കഴുതക്കുണ്ട്. പക്ഷേ കഴുതക്കാമം കരഞ്ഞാണ് തീർക്കുന്നത് എന്ന പഴഞ്ചോല്ലുകൾ വിരൽ ചൂണ്ടുന്നത്, അംഗോളാ ദുരന്തത്തെപറ്റിയും, രക്ഷാപ്രവർത്തനത്തിനെപ്പറ്റിയുമൊന്നും യാതൊരു അവഗാഹവുമില്ലാത്ത എവിടെയെങ്കിലും പോയി എന്തെങ്കിലും ഛർദിച്ചു വെക്കുക വഴി ഓർഗാസം ഉൾപ്പെടെയുള്ള വികാരങ്ങൾ അനുഭവിക്കുന്ന ഗോത്രീയ റോക്കറ്റുകളിലേക്കാണ്. അവർ ശാസ്ത്രത്തെ പഴി ചാരുക മാത്രമല്ല, കേട്ടാലറക്കുന്ന തെറിയുൾപ്പെടെയാണ് സയൻസിന്റെ നെഞ്ചിലേക്ക് ഇറക്കുന്നത്.

part article

ചൊവ്വയിലും, ചന്ദ്രനിലും മനുഷ്യരെ ഇറക്കാൻ ശാസ്ത്രയോളികൾക്ക് കഴിയും, മണ്ണിനടിയിൽ കിടക്കുന്ന ലോറി എടുക്കാൻ കഴിയുന്നില്ലത്രേ. ഫേക്ക് ഐഡിയിൽ നിന്നാണ് ഇത്തരം കമെന്റുകൾ വരുന്നതെങ്കിലും പലരുടെയും പ്രൊഫൈൽ സന്ദർശിച്ചാൽ പരന്ന ഭൂമി സിദ്ധാന്തക്കാരും ഇതിൽ ഉണ്ടെന്നത് മനസിലാക്കാൻ കഴിയും അത് മറ്റൊരു സത്യം. അത്തരം മത ജീവികളാണ് തെറിയഭിഷേകം നടത്തുന്നത്. അർഹിക്കുന്ന അവജ്ഞയോടെ അത്തരക്കാരെ മാറ്റി നിർത്തുക തന്നെ ചെയ്യാം. പിന്നെന്തിന് ഇത്തരം ഒരു വീഡിയോ ഇറക്കി പ്രതികരിക്കണം ? എന്നാണെങ്കിൽ നിങ്ങളുടെയൊക്കെ ഗോത്രീയ കാഴ്ചപ്പാടുകളുടെ ഛർദിൽ പാൽപ്പായസമാണെന്ന് തെറ്റിദ്ധരിക്കുന്നവരോട് ഞങ്ങൾക്ക് കുറച്ച് ചോദ്യങ്ങൾ ഉണ്ട്. സ്വയം ഒന്ന് അവലോകനം ചെയ്യാൻ വേണ്ടി മാത്രമുള്ള ചോദ്യങ്ങൾ.

ഒന്നാമത്തെ ചോദ്യം : നിങ്ങൾക്ക് "ശാസ്ത്രയോളികൾ" എന്ന സംബോധന പൊതുസമൂഹത്തിനു മുൻപിൽ നടത്തുവാൻ പോലും ശാസ്ത്രത്തിന്റെ സഹായം ആവശ്യമാണ്. എന്റെ വാദം തെറ്റാണെങ്കിൽ എന്നെ തിരുത്താമോ ?

രണ്ടാമത്തെ ചോദ്യം : നിങ്ങൾ പല്ലു തേയ്ക്കുന്ന മനുഷ്യനാണെങ്കിൽ അതിനുപയോഗിക്കുന്ന ടൂത്ബ്രെഷ് പോലും ശാസ്ത്ര സംഭാവനയാണ്. പറഞ്ഞു വരുന്നത് ശാസ്ത്ര സഹായമില്ലാതെ ഈ ലോകത്ത് നിങ്ങൾക്ക് 10 ദിവസമെങ്കിലും ജീവിച്ചു കാണിക്കാൻ കഴിയുമോ ?

മൂന്നാമത്തെ ചോദ്യം : ആദിമ മനുഷ്യർ ശാസ്ത്ര സഹായമില്ലതെയാണ് ജീവിച്ചത് എന്നൊക്കെ രണ്ടാമത്തെ ചോദ്യത്തിന് മറുപടിയായി ഉദാഹരിക്കുവാൻ നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ചക്രവും, ഇലകൾ കൊണ്ടുള്ള വസ്ത്രവും, തീയും ഒക്കെ ഇന്നത്തേത് വെച്ച് നോക്കുമ്പോൾ മാത്രം പരിമിതമായ അന്നത്തെ കണ്ടുപിടിത്തങ്ങളാണ്. അതായത് നിത്യജീവിതത്തിനും, അതിജീവനത്തിനുമായി മനുഷ്യൻ ചിന്തിച്ചു കൂട്ടിയതിന്റെ ഉത്തരങ്ങളാണ് ഇന്ന് സയൻസ് എന്ന ആധുനിക രൂപത്തിൽ നമുക്ക് മുന്നോട്ട് വഴിവെട്ടുന്നത്. അങ്ങനെയല്ല എന്ന വാദം ഉണ്ടോ ?

നാലാമത്തെ ചോദ്യം : കൃതൃമ ഉപഗ്രഹങ്ങളായി ഭൂമിക്ക് ചുറ്റും വലംവെയ്ക്കുന്ന ആധുനിക ഉപകരണങ്ങൾ ഒക്കെ ദുരന്ത മുഖത്തെ വാർത്തകൾ നമ്മിൽ എത്തിക്കുന്നത് മുതൽ രക്ഷാപ്രവർത്തനത്തിന് വരെ സഹായകമാകുന്നുണ്ട്. അവിടെ പ്രവർത്തിക്കുന്ന ഹിറ്റാച്ചിയുടെ വീൽ നട്ട് മുതൽ ഇന്ധനം വരെ ശാസ്ത്ര സംഭാവനയാണ്. അതല്ലാതെ സന്ദീപാനന്ദ ഗിരി ഒരു ഡിബേറ്റിനിടയിൽ രാഹുൽ ഈശ്വറിനെ ട്രോളിയത് പോലെ യമൻ ഉപയോഗിച്ചതാണ് യമഹ എന്നും, ത്രിബിൾ ശ്രീ രവി പറഞ്ഞത് പോലെ അസ്ത്രങ്ങളുടെ ആലയമാണ് ആസ്‌ത്രേലിയ എന്നൊക്കെയുള്ള തരത്തിൽ വല്ലതും ഉന്നയിക്കാനുണ്ടോ ?

ശാസ്ത്രാവബോധം ഇല്ലാതെ വിവരക്കേട് വിളിച്ചുപറയുന്ന ഗോത്രീയ ജീവികളെ.. നിങ്ങൾ ശാസ്ത്രത്തെ പഴിപറയുക എന്ന കാര്യമെങ്കിലും ശാസ്ത്രത്തെ ആശ്രയിക്കാതെ ചെയ്തൂടെ ? അർജുനും, ശരവണനും മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇവരൊക്കെ തിരികെ ജീവിതത്തിലേക്ക് മടങ്ങി വരണം എന്നത് തന്നെയാണ് കക്ഷി രാഷ്ട്രീയ വേർതിരിവില്ലാത്ത ഓരോ മനുഷ്യരുടെയും ആഗ്രഹം. ആ ആഗ്രഹം സഫലമാക്കുവാൻ വെക്കുന്ന ഓരോ ചുവടും ശാസ്ത്രത്തിന്റെ ചുവടാണ്.

part article

 

ഒന്നും ചെയ്യാൻ കഴിയാത്തവരുടെ വിഫലമായ പ്രവർത്തനം മാത്രമാണ് പ്രാർത്ഥന. അതുകൊണ്ട് നിങ്ങൾ പ്രാര്ഥിക്കാതെ ഇരിക്കണ്ട. ആർക്കുവേണ്ടിയാണോ നിങ്ങൾ പ്രാർത്ഥിക്കുന്നത് അവർക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെങ്കിലും, നിങ്ങളുടെ സ്വകാര്യതക്ക് പുറത്ത് വരാത്ത അത്തരം പ്രവൃത്തികൾ തുടർന്നോളൂ. കാണിപ്പയ്യൂരിനെ വിവരം അറിയിച്ച് അദ്ദേഹത്തെ വരുത്തി അർജുനും, ബാക്കിയുള്ളവരും കുടുങ്ങിയ സ്ഥലം ചൂണ്ടി കാണിപ്പിക്കൂ. ഒരു സമാന്തര ലോകത്തിരുന്ന് മനസാക്ഷിയുടെ ആ  നൊമ്പരത്തെ കവിതയാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യൂ.

part article

പക്ഷേ ശാസ്ത്രാവബോധം ഇല്ലാതെ നിങ്ങളുടെ സങ്കുചിത താത്പര്യങ്ങൾക്ക് എന്നും ശാസ്ത്രം ഒരു തടസ്സമായി നില്കുന്നു എന്ന നിരാശയിൽ നിന്നും ഉടലെടുത്ത അസഹിഷ്ണുത ഛർദിച്ചു വെക്കുമ്പോൾ നിങ്ങൾ ഓർക്കേണ്ടത് നിങ്ങളുടെ ആ പ്രവൃത്തിക്ക് പോലും ശാസ്ത്രത്തെ ആശ്രയിച്ചേ പറ്റൂ..

പ്രാപ്യമായ രീതിയിൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ കഴിയാത്തതോ അല്ലെങ്കിൽ അത് വൈകുന്നതോ ഭരണസംവിധാനത്തിന്റെ തകരാറാണ്. ആ ന്യൂനതയില്ലാത്ത ഒരു സംസ്ഥാനങ്ങളും ഇന്ത്യൻ യൂണിയനിൽ ഇല്ല. ശാസ്ത്രത്തിന് നേരെ ആക്രോശിച്ച ശേഷം കാന്തപുരം കൃപാസന അമൃതാനന്ത മയിരുകളുടെ മുന്നിൽ പോയി കുമ്പിട്ടു നിൽക്കുന്ന കമെന്റിടത്തിലെ വിപ്ലവ വായാടികളോടല്ല മറിച്ച് ഇത്തരം ഗോത്രീയ റോക്കറ്റുകൾ പങ്കുവെക്കുന്ന വിവരമില്ലായ്മ നിഷ്കളങ്കതയാൽ തെറ്റിധരിക്കപ്പെട്ട് ഇവർക്കൊക്കെ ലൈക് കൊടുത്ത് സപ്പോർട് ചെയ്യുന്നവരോടാണ് ഞങ്ങൾ സംസാരിച്ചത്.

profile 

Vishnu Anilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.