Monday, December 23, 2024

എന്ത് പറഞ്ഞാലും പൊതിച്ചോർ

എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും തൊഴിൽ എന്ന അടിസ്ഥാന മുദ്രാവാക്യം, എക്‌സാലോജിക്‌ എന്ന കമ്പനിവഴി പിണാറായിയുടെ കുടുംബത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കവേ.. ഡി വൈ എഫ് ഐ യുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 2017ൽ  ഉയർത്തിക്കൊണ്ടുവന്നതും, സമൂഹത്തിൽ വൻ സ്വീകാര്യമായതുമായ ഒരു പദ്ധതിയാണ്. "വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ" എന്ന മുദ്രാവാക്യമുയർത്തി നടപ്പാക്കിയ സൗജന്യ പൊതിച്ചോർ വിതരണ പദ്ധതിയായ "ഹൃദയപൂർവ്വം". തിരുവനന്തപുരം മെഡിക്കൽ കോളേജിലും, RCC  യിലുമായി തുടങ്ങിവച്ച ഈ പദ്ധതി പിന്നീട് കേരളത്തിലെ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ഏറ്റെടുത്ത് ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് നടപ്പാക്കുകയുണ്ടായി. മറ്റു സംഘടനകൾ മാതൃകയാക്കേണ്ട വിപ്ലവകരമായ ഒരു സാമൂഹ്യസേവന പദ്ധതി തന്നെയാണ് ഹൃദയപൂർവ്വം. അതിപ്പോ ഗോവിന്ദച്ചാമിയാണ് നടപ്പിലാകുന്നതെങ്കിലും നല്ലതിനെ "നല്ലത്" എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. പക്ഷേ ഇവിടെ നിങ്ങൾ സൗമ്യയെ ബലാത്‌സംഘം ചെയ്ത് കൊന്നതെന്തിനാ നരാധമാ ? എന്ന ചോദ്യത്തിനുത്തരമായി ഗോവിന്ദച്ചാമിയുടെ അനുയായികൾ ഞങ്ങൾ പൊതിച്ചോർ വിതരണം ചെയ്യുന്നില്ലേ ? എന്നൊരു ചോദ്യം ചോദിച്ചാൽ അത് ബാലൻസ് ആകുമോ ? സത്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കക്ഷി രാഷ്ട്രീയ സംവാദങ്ങളിൽ ചിന്താ ജെറോം നടത്തിയ സ്റ്റേറ്റ്മെന്റിനോടുള്ള പ്രതികരണമല്ല ഈ എഴുത്ത്. ഇത് കാലങ്ങളായി അന്തം അടിമകൾ വച്ചുനടത്തുന്ന ഒരു ബാലൻസിംഗ് രാഷ്ട്രീയമാണ് 'ഹൃദയപൂർവ്വം' എന്ന പദ്ധതി. സമൂഹമാധ്യമ സംവാദ ഏടുകൾ ശ്രദ്ധിക്കുന്നവർക്ക് കൃത്യമായി മനസിലാക്കുവാൻ കഴിയും രാഷ്ട്രീയ സാക്ഷരത ഇല്ലാത്ത അന്തം അടിമകൾ സംവാദ മുഖങ്ങളിൽ കാര്യങ്ങൾ ചുറ്റിവളച്ച് ഏറ്റവുമൊടുവിൽ പൊതിച്ചോറിൽ കൊണ്ടുകെട്ടി തലയൂരുന്ന കാഴ്ച്ച. ഇതിനി പരിണമിച്ച് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ വരെ എത്തി നിൽക്കാൻ സാദ്ധ്യതയുണ്ട്. കൊലചെയ്യുന്നതിന് മുൻപ് ചന്ദ്രശേഖരന് കൊടിസുനി ഡിവൈഎഫ്ഐ യുടെ പൊതിച്ചോർ വാരി ഊട്ടിയിരുന്നു എന്ന നിലയിലേക്ക് വരെ അടിമകളുടെ സംവാദങ്ങൾ എത്താൻ അധിക സമയം വേണ്ടിവരില്ല. "ഹൃദയപൂർവ്വം" എന്ന പദ്ധതി അണികളുടെ പിൻബലം കൊണ്ട് നടപ്പിലാക്കാൻ ശേഷിയുള്ള ഒരു പ്രസ്ഥാനം ഡിവൈഎഫ്ഐ തന്നെ എന്നത് തർക്കമില്ലാത്ത കാര്യമാണ്. "മദർതെരേസ അന്നദാനം നടത്തിയെങ്കിൽ അത് കഴിച്ചവരൊക്കെ ഭാവി ക്രിസ്ത്യാനികളാണ്" എന്നതിന്റെ നിശബ്ദ രൂപമാണ് "ഹൃദയപൂർവ്വം" പദ്ധതിയെന്ന് തോന്നിയാൽ അതിനെ തെറ്റുപറയാൻ പറ്റുമോ ?. എന്ത് പറഞ്ഞാലും ഒടുവിൽ പൊതിച്ചോറിന്റെ കാരുണ്യത്തിൽ കൊണ്ടുകെട്ടും. തെരേസക്ക് മതപരിവർത്തനമാണ് ലക്ഷ്യമെങ്കിൽ, ഡിവൈഎഫ്ഐക്കും അന്തം അടിമകൾക്കും ചെയ്തുകൂട്ടുന്ന പോക്രിത്തരത്തിന്റെ ബാലൻസിംഗ് ആണ് ഇതുകൊണ്ട് ലക്‌ഷ്യം. മനസിലാക്കുക നിങ്ങൾ ഒരു ചാലകം മാത്രമാണ്. നിങ്ങൾ വിതരണം ചെയ്യുന്ന സൗജന്യ പൊതിച്ചോർ ക്ഷേമപെൻഷൻ മുടങ്ങിയത് കാരണം ലുബ്ധിച്ച് ജീവിക്കുന്നവരുടെ വിയർപ്പിന്റെ പങ്കാണ്. അതിൽ കമ്മിയും, സംഘിയും, സുഡാപ്പിയും, കൊങ്ങിയും, ലീഗുകാരനും ഒക്കെ ഉൾപ്പെടും, അവർ രാഷ്ട്രീയം നോക്കാതെ മുണ്ടുമുറുക്കിയുടുത്ത് തന്റെ നിത്യജീവിതത്തിനാവശ്യമായ വകകൾ സന്തോഷത്തോടെ പങ്കിടുന്നതാണ് ഓരോ പൊതിച്ചോറും. അത് നിങ്ങളുടെ സർക്കാരിന്റെ ഭരണധൂർത്തുകളെ ന്യായീകരിക്കാനുള്ളതല്ല. നിങ്ങളുടെ സംഘടനയുടെ വടിവാളിൽ പറ്റിയ ചോര തുടക്കാനുള്ള വെള്ളത്തുണിയുമല്ല. ചുവടെയുള്ള ചിത്രത്തിൽ കാണുന്നത് പോലുള്ള പ്രഹസനം മനസിലാക്കാൻ ശേഷിയില്ലത്തവരാണ് പൊതുജനം എന്ന് ധരിക്കുന്നത് കുറേ അന്തം അടിമകളുടെ കയ്യടിയുടെ ഊർജ്‌ജമാണെങ്കിൽ അത് മാലിന്യത്തിൽ പൊതിയുന്ന ഈച്ചയുടെ ബാഹുല്യം പോലൊരു ഹാസ്യമാണ് എന്നത് മനസിലാക്കുക.   

part article 

profile

VishnuAnilkumar

Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>

profile

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.