Monday, December 23, 2024

"അവർ (പലസ്തീനികൾ) എന്തുതന്നെ ചെയ്താലും, അവരുടെ ഭാഗമാണ് ശരി"

യുദ്ധസമയത്ത് മാനുഷിക പരിഗണനയുടെ നിബന്ധനകൾ ചർച്ച ചെയ്ത് 12 രാജ്യങ്ങൾ ഒപ്പുവെച്ച ഒരു ഉടമ്പടിയാണ് ആദ്യ ജനീവ കൺവെൻഷൻ. ആദ്യത്തെ ജനീവ കൺവെൻഷൻ അവലോകനം ചെയ്യാനും മെച്ചപ്പെടുത്തലുകൾ വരുത്താനും സ്വിസ് സർക്കാർ മറ്റൊരു കൺവെൻഷൻ ആവശ്യപ്പെട്ടു. പരിക്കേറ്റവരോ പിടിക്കപ്പെട്ടവരോ ആയ യുദ്ധത്തടവുകാരുടെ സംരക്ഷണം, മരിച്ചവരെയും മുറിവേറ്റവരെയും ചികിത്സിക്കുന്ന, ഒഴിപ്പിക്കുന്ന, നീക്കം ചെയ്യുന്ന മെഡിക്കൽ ഉദ്യോഗസ്ഥർക്കുള്ള സംരക്ഷണവും ഭേദഗതികളിൽ ഉൾപ്പെടുന്നു. പുതിയ ഭേദഗതികൾ തടവുകാരുടെ ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള നിയമങ്ങൾ അവതരിപ്പിക്കുകയും പോരാളികളുടെ മരണവും മുറിവുകളും സംബന്ധിച്ച വിവരങ്ങളുടെ ശേഖരണവും കൈമാറ്റവും ഉറപ്പാക്കുന്ന പ്രധാന നിഷ്പക്ഷ സംഘടനയായി റെഡ് ക്രോസ് സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. 1919-ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിനെ തുടർന്ന്, 1906-ൽ വരുത്തിയ ഭേദഗതികൾ യുദ്ധസമയത്ത് മാനുഷിക പെരുമാറ്റത്തിന് പര്യാപ്തമല്ലെന്ന് തീരുമാനിക്കുകയും യുദ്ധത്തടവുകാരോട് പരിഷ്കൃതമായ പെരുമാറ്റം ഉറപ്പാക്കാൻ 1929-ൽ കൂടുതൽ അപ്ഡേറ്റുകൾ നടത്തുകയും ചെയ്തു. 1929-ലെ കൺവെൻഷനിൽ ഒപ്പുവെച്ച രാജ്യങ്ങളിലൊന്ന് ജർമ്മനിയായിരുന്നെങ്കിലും, രണ്ടാം ലോകമഹായുദ്ധസമയത്ത് ജൂദരുടെയും, എതിരാളികളുടെയും നേരെ ഭീകരമായ പ്രവൃത്തികൾ നടത്തുന്നതിൽ നിന്ന് ഹിറ്റ്ലറുടെ ഫാസിസ്റ്റ് സർക്കാരിനെ തടഞ്ഞില്ല. അങ്ങനെ 1949-ൽ ജനീവ കൺവെൻഷനുകൾ വിപുലീകരിച്ചു.

  • അവർ പീഡിപ്പിക്കപ്പെടുകയോ മോശമായി പെരുമാറുകയോ ചെയ്യരുത്
  • പിടിക്കപ്പെടുമ്പോൾ അവരുടെ പേര്, റാങ്ക്, ജനനത്തീയതി, സീരിയൽ നമ്പർ എന്നിവ മാത്രം നൽകിയാൽ മതിയാകും
  • അവർക്ക് അനുയോജ്യമായ ഭവനവും ആവശ്യത്തിന് ഭക്ഷണവും ലഭിക്കണം
  • ഒരു കാരണവശാലും അവരോട് വിവേചനം കാണിക്കാൻ പാടില്ല
  • കുടുംബവുമായി ആശയവിനിമയം നടത്താനും കെയർ പാക്കേജുകൾ സ്വീകരിക്കാനും അവർക്ക് അവകാശമുണ്ട്
  • അവരെ സന്ദർശിക്കാനും അവരുടെ ജീവിത സാഹചര്യങ്ങൾ പരിശോധിക്കാനും റെഡ് ക്രോസിന് അവകാശമുണ്ട്

പറഞ്ഞു നിർത്തിയത് ജനീവാ കൺവെൻഷനെപ്പറ്റിയാണ്, എന്തിനാണ് പറഞ്ഞതെന്നു ചോദിച്ചാൽ ലോകസമാധാനത്തിന് തന്നെ ഭീഷണിയായ സമാധാനമതക്കാരോടും, ആർക്ക് എന്ത് ചെയ്തിട്ടായാലും വോട്ട് മതിയെ എന്ന ഉദ്ദേശ്യവുമായി നടക്കുന്ന കാരണഭൂത അനുയായികളോടും ആനുകാലിക വിഷയങ്ങൾ സംസാരിക്കുന്നതിനു മുൻപ് ജനീവാകൺവെൻഷൻ കരാർ വിഷയത്തിന് സാക്ഷ്യം വഹിക്കട്ടെ എന്ന് കരുതി.

Sponsord

1948 മെയ് 14നാണ് ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ ആറോളം അറബ് രാജ്യങ്ങളുടെ സഖ്യം ഇസ്രയേലിനെ ആക്രമിക്കുന്നു. യുദ്ധത്തിൽ അണി ചേരാനായി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ബിന്‍ ഹുസൈനും, ഈജിപ്തിനും പ്രേത്യേക താത്പര്യങ്ങൾ ഉണ്ടായിരുന്നു. നവജാതനായ ഇസ്രയേലിന്റെ പക്കൽ നിന്നും അറബ്‌ലീഗ് അടിയും കൊണ്ടോടുന്ന വഴി വെസ്റ്റ് ബാങ്കും, ഗാസയും സഹായിക്കാൻ വന്ന ഈ കൂട്ടരുടെ അധീനതയിലായി മേൽപ്പറഞ്ഞ പ്രേത്യേക താത്‌പര്യത്തെപ്പറ്റി മനസ്സിലായിക്കാണുമല്ലോ.., പക്ഷേ ഇന്നും ഷേവ് ഗാസ ടീമുകൾ പ്രചരിപ്പിക്കുന്നത്, ഇസ്രായേൽ യുദ്ധം നടത്തി അധീനതയിലാക്കി എന്നാണ്. ഒക്കചങ്ങായിമാരാണ് ഇത് കയ്യടക്കിയതെന്ന് ആരും മിണ്ടാറില്ല, 1949ൽ യുദ്ധം അവസാനിക്കുമ്പോൾ. 750,000 പലസ്തീനികൾക്കാണ് പലായനം ചെയ്യേണ്ടിവന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ (1964) പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയും പലസ്തീനികള്‍ക്കായി ആരംഭിക്കപ്പെട്ടു. ഈ പി എൽ ഒ എന്ന സംഘടന തങ്ങളുടെ പലസ്തീന്റെ പ്രദേശത്ത് നിന്നും ഒക്കചങ്ങായിമാർ കയ്യേറിയ പ്രദേശങ്ങൾ തിരികെ ലഭിക്കാനായുള്ള നീക്കങ്ങളൊന്നും നടത്തിയില്ല എന്നത് തന്നെ അധിനിവേശമല്ല മറിച്ച് മതം മാത്രമാണെന്നും, അവസാന ജൂതനും കൊല്ലപ്പെട്ടാൽ മാത്രമേ മഹോന്നതന്റെ അനുയായികൾക്ക് അരിശം തീരു എന്നത് വ്യക്തമാണ്, അതവരുടെ ബൈൻഡ് ചെയ്ത സാനിട്ടറി നാപ്കിനിൽ അങ്ങനെ തന്നെ എഴുതിവച്ചിട്ടും ഉണ്ടല്ലോ ?, പക്ഷേ നമ്മൾ അതൊന്നും വിലയിരുത്തി ഇസ്രായേൽ പക്ഷം ചേരാൻ പാടില്ല, കാരണം "അവർ (പലസ്തീനികൾ) എന്തുതന്നെ ചെയ്താലും, അവരുടെ ഭാഗമാണ് ശരി" എന്നത് അച്ചടി ഭാഷയിലൂടെ അനർഗള നിർഗ്ഗളമായി കേരളത്തിലെ യുവനവോത്‌ഥാന നിഷ്കളങ്ക മുഖം പ്രസ്ഥാവന ഇറക്കുകയും പ്രായഭേദമില്ലാതെ തന്നെ അന്തങ്ങൾ അതേറ്റെടുക്കുകയും ചെയ്തു കഴിഞ്ഞു.. അപ്പോൾ ആദ്യ അറബ് യുദ്ധത്തിൽ നവജാതനായ ഇസ്രയേലിന്റെ കയ്യിൽ നിന്നും അടിയും കൊണ്ട്, ഒക്കചങ്ങായിമാരുടെ ചതിക്കിരയായി നിരാശയോടെ ഇരിക്കുന്നവർ 1967 ൽ അടുത്ത യുദ്ധത്തിനായി എത്തി, ആറുദിവസം നീണ്ടു നിന്ന ഈ യുദ്ധത്തിൽ വൻ പരാജയമാണ് അറബ്‌ലീഗിന് സംഭവിച്ചത് മാത്രമല്ല, വെസ്റ്ബാങ്ക്, ഗാസ തുടങ്ങിയ ഈജിപ്തും, ജോർദാനും 1948 ലെ യുദ്ധത്തിൽ പലസ്തീനികളുടെ തോളിൽ കയ്യിട്ട് കയ്യടക്കിയ സ്ഥലങ്ങൾ 67ലെ യുദ്ധത്തിൽ ഒക്കചങ്ങായിമാരുടെ കയ്യിൽ നിന്ന് ഇസ്രായേൽ കയ്യടക്കി. ഇതെല്ലാം ഇസ്രായേലിനോട് പോയി പ്രശ്നം ഉണ്ടാക്കിയിട്ടാണെന്നതും, പ്രത്യാക്രമണ സമയത്ത് പലസ്തീനികളുടെ കൈയ്യിൽ നിന്നും ഈജിപ്തും, ജോർദാനും കയ്യടക്കി വച്ചിരുന്ന പ്രദേശങ്ങളാണ് ഇത്തവണ ഇസ്രായേൽ പ്രത്യാക്രമണ ഭാഗമായി പിടിച്ചെടുത്തതെന്നും ആവർത്തിച്ച് പറയട്ടെ..,

Sponsord

ആവർത്തന വിരസതയിൽ ക്ഷമചോദിക്കുന്നു.. കാരണം അജ്ജാതി ക്യാപ്‌സൂളുകളാണ് സമൂഹത്തിൽ രാപ്പകലില്ലാതെ അന്തം അടിമകളും, ഇസ്‌ലാമും ചേർന്ന് പ്രചരിപ്പിക്കുന്നത്. അതിനാൽ ചില കാര്യങ്ങൾ വിരസത തോന്നിയാലും ആവർത്തിച്ചേ മതിയാകൂ.. അപ്പോൾ വെസ്റ്റ് ബാങ്കും, ഗാസയും കൂടാതെ സിറിയയുടെ അധീനതയിലായിരുന്ന ഗോലാൻ കുന്നുകളും, ഈജിപ്തിന്റെ സീനായി ഉപദ്വീപും ഇസ്രായേൽ പിടിച്ചെടുക്കുന്നു എങ്കിലും ഇസ്രയേലിനെ സംബന്ധിച്ച് തങ്ങളുടെ അതിർത്തികൾ ഭേദിച്ച് അവരുടെ സ്വര്യ സമാധാന ജീവിതത്തിനു തടസ്സമായോ ഭീഷണിയായോ വന്നാൽ തങ്ങളുടെ പ്രതിരോധം വളരെ വലുതായിരിക്കും എന്നൊരു മുന്നറിയിപ്പ് മാത്രമായെ ഗാസ, വെസ്റ്ബാങ്ക്, സീനായിദ്വീപ്, ഗോലാൻ കുന്നുകൾ തുടങ്ങിയ പ്രദേശങ്ങൾ പിടിച്ചടക്കുക വഴി ഇസ്രയേലിനുള്ളൂ എന്നത് വ്യക്തമാണ്. കാരണം ഈ സ്ഥലങ്ങള്‍ വിട്ടുകൊടുത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നു എന്നത് തന്നെയാണ്. എന്നാൽ അഭിമാനികളായതു കൊണ്ടോ ഇസ്രായേലിൽ നിന്നും പ്രത്യാക്രമണ ഭാഗമായി വരുന്ന വെടിയുണ്ടകൾക്കു മുന്നിൽ കവചമായി നിർത്താൻ പലസ്തീനികളെ ഉപയോഗിക്കാം എന്നത് കൊണ്ടോ ഞങ്ങ മമ്മദിന്റെ പോരാളികൾ അടിച്ചുതന്നെ ഇവയൊക്കെ തിരികെ മേടിച്ചോളാം എന്ന നിലപാടാണ് സ്വീകരിച്ചത്. അങ്ങനെയാണ് 1973 ല്‍ ജൂതന്മാരുടെ യോംകിപ്പൂര്‍ ഉത്സവ ദിവസം വീണ്ടും യുദ്ധം ആരംഭിച്ചത്. കാവിലെ പാട്ടുമത്സരത്തിനെങ്കിലും നിന്നെ തോൽപ്പിക്കും അശോകാ എന്ന മുറവിളിയുമായി പോയ അപ്പുക്കുട്ടനെ സ്മരിപ്പിക്കും വിധം വീണ്ടും വീണ്ടും അറബ് ലീഗ് പരാജയപ്പെട്ടു എന്ന് മാത്രമല്ല. ഈജിപ്ത് മിച്ചമുള്ള ഉയിരും കൊണ്ട് ഇസ്രയേലുമായി സന്ധി ചെയ്ത്, കിട്ടാനുള്ളതൊക്കെ (സീനായി പ്രദേശം) മേടിച്ച് ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ പങ്കാളിത്തവും പിന്തുണയും പിൻവലിച്ച് ഇസ്രയേലിനെ ഒരു സ്വതന്ത്ര ഭരണാധികാര രാഷ്ട്രമായി പ്രഖ്യാപിച്ച് പിൻവാങ്ങുകയാണ് ചെയ്തത്. അതിനാൽത്തന്നെ അറബ്‌ലീഗിന്റെ ആസ്ഥാനം കെയ്‌റോയിൽ നിന്നും മാറ്റേണ്ടിയും വന്നു. പിന്നീട് സുഡാൻ ആസ്ഥാനമായാണ് അറബ്‌ലീഗ് സമ്മേളനങ്ങൾ നടന്നത്, "അവർ (പലസ്തീനികൾ) എന്തുതന്നെ ചെയ്താലും, അവരുടെ ഭാഗമാണ് ശരി" എന്ന് പറയുന്നവരോട് പി എൽ ഒ യുടെ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തിയിരുന്നത്, വിമാനങ്ങള്‍ റാഞ്ചി ആളുകളെ ബന്ധികളാക്കി വന്‍ തുക മോചനദ്രവ്യം വാങ്ങി ആയിരുന്നു. എന്ന് പറഞ്ഞാൽ ആ വക അന്തങ്ങൾക്ക് കാര്യം തിരിഞ്ഞില്ലെങ്കിലും ബോധമുള്ള ഒരാളെങ്കിലും ഇത് വായിക്കുമായിരിക്കും എന്ന പ്രതീക്ഷയിൽ ചേർത്തതാണ്. ഈജിപ്ത് ഉള്ള തടിയും കൊണ്ട് ഊരിയതിനാലാണോ എന്നറിയില്ല എന്തായാലും പി ൽ ഒ യും ഈജിപ്തുകാരനായ യാസർ അറാഫത്തും ഈജിപ്തിനെ പിന്തുടർന്ന് ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചു. അങ്ങനെ യാസര്‍ അറാഫത്ത് ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഇസഹാക്ക് റബീനുമായി സന്ധി സംഭാഷണങ്ങള്‍ നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ഓസ്ലോ കരാര്‍ ഉണ്ടാവുകയും ചെയ്തു. സമാധാനത്തിനുള്ള നോബല്‍ സമ്മാനം യാസര്‍ അറാഫത്തിനും ഇസഹാക്ക് റബീനും ലഭിക്കാനിടയായ ഓസ്ലോ കരാറിനെ തീവ്രവെറിയോടെ എതിർത്തുകൊണ്ടാണ് തീവ്രവാദ സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ പലസ്തീൻ ബ്രാഞ്ചായ ഹമാസ് രംഗപ്രവേശനം ചെയ്യുന്നത്, അതായത് 1967 ല്‍ ജോര്‍ദാന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക്, ഈജിപ്തില്‍ നിന്നും പിടിച്ചെടുത്ത ഗാസാ, സിറിയയില്‍ നിന്നും പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ എന്നിവ ഈജിപ്തുകാര്‍ക്ക് വിട്ടുകൊടുക്കാം എന്നായിരുന്നു ഓസ്ലോ കരാറിന്റെ പ്രധാന വശം. ഇതിനെ എതിർത്താണ് ഹമാസ് രംഗത്തുവരുന്നത് അതായത് ആകെ ഇസ്രയേലും തങ്ങൾക്ക് വേണം എന്നതും ഐക്യരാഷ്ട്ര സഭ കഴിഞ്ഞ കാലങ്ങളിലും നിലവിലും എടുക്കുന്ന തീരുമാനങ്ങൾക്ക് തങ്ങൾക്കിടയിൽ യാതൊരു പ്രസക്തിയുമില്ല, ഒരു സന്ധിയും വേണ്ട, ആകെ ഇസ്രയേലും സമാധാനമതക്കാർക്ക് ഇതാണ് ഹമാസിന്റെ നിലപാട്.

ഒത്താൽ എല്ലാ ജൂതനെയും കൊല്ലുകയും വേണം. ഒരു കാര്യം ഞാൻ വീണ്ടും ആവർത്തിക്കുന്നു "അവർ (പലസ്തീനികൾ) എന്തുതന്നെ ചെയ്താലും, അവരുടെ ഭാഗമാണ് ശരി". ഇനി ഇസ്രായേൽ ഗാസ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കടുത്ത ഉപരോധവും, പരിശോധനകളും നടത്തുന്നു അസ്വാതന്ത്രരായി പലസ്തീൻ ജനത ജീവിക്കണമോ എന്നതാണ് പുരോഗമന സിംഹങ്ങളുടെ ബില്യൺ ഡോളർ ചോദ്യങ്ങളെങ്കിൽ അൽ അഖ്‌സ ഉൾപ്പടെയുള്ള പള്ളികൾ കേന്ദ്രീകരിച്ച് ഹമാസിന്റെ തീവ്രവാദ ക്യാംപുകൾ നടക്കുകയും അത്തരം ക്യാമ്പുകളുടെ വിവരങ്ങൾ മൊസാദിന് ലഭിക്കുമ്പോളാണ് ഇത്തരം പരിശോധനകൾ നടക്കുന്നത്, എന്നാൽ പരിശോധനയിൽ ഹമാസ് തീവ്രവാദികളുടെ സാന്നിധ്യം തിരിച്ചറിയുകയും ഇസ്രായേൽ കമാൻഡോകൾ നടത്തുന്ന ആക്ഷനെതിരെ കുട്ടികളെ ഒരു പരിചയായി നിർത്തുകയും ചെയ്തത് 2008, 2012, 2014 കാലഘട്ടങ്ങളിൽ ലോകം കണ്ടതാണ്, ഹമാസ് നേതാക്കന്മാര്‍ തന്നെ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തതാണല്ലോ, ആവർത്തിക്കുന്നു "അവർ (പലസ്തീനികൾ) എന്തുതന്നെ ചെയ്താലും, അവരുടെ ഭാഗമാണ് ശരി". ഇസ്രായേൽ എന്ന രാജ്യത്തിന്റെ ആകെ റെയിൽപാത 500 കിലോമീറ്ററിൽ താഴെയാണ് എന്നുപറയുമ്പോൾ എത്ര ചെറിയ രാജ്യമാണ് ഭൂവിസ്തൃതിയിൽ ഇസ്രായേൽ എന്നത് നാം മനസിലാക്കണം, ഹമാസ് എന്ന ഭ്രാന്തന്മാരുടെയോ, അവർക്ക് വളമാകുന്ന രാജ്യങ്ങളുടെ കയ്യിലോ ആണവശക്തിയാൽ വികസിപ്പിച്ച ഒരു ആയുധം ഉണ്ടെന്നു കരുതുക.. അതവർ ഇസ്രായേൽ ജനതക്കു നേരെ ഉപയോഗിക്കില്ല എന്ന് നിഷ്കളങ്കരേ നിങ്ങൾ ഇനിയും കരുതുന്നുണ്ടോ ?, ജൂത വംശം നാളിതുവരെ യേശുവിന്റെ ഘാതകർ എന്ന ആരോപണ വിധേയരായി കൊടും ക്രൂരതകൾ അനുഭവിച്ച ശേഷം അവസാനം തങ്ങളുടെ ജന്മദേശത്ത് തിരികെയെത്തി സമാധാന സ്വസ്ഥ ജീവിതം നയിക്കാൻ തടസ്സമാണെന്ന് ഉറപ്പിക്കുന്ന കാര്യങ്ങളെ അവർ തങ്ങളുടെ സാങ്കേതിക മികവിനാലും, സംഘടിത ശക്തിയാലും നേരിടുക തന്നെ ചെയ്യും, മനുഷ്യർ അവരോടപ്പമാണോ ? നിൽക്കേണ്ടത് അതോ ആകെ ഇസ്രയേലിന്റെ ഭൂമിയും, അവസാന ജൂതന്റെ മരണവും ആഗ്രഹിക്കുന്ന, ഇസ്രായേലിനു ശേഷം ലോകം മുഴുവനും പിടിച്ചെടുത്ത് ഇസ്‌ലാമിക രാഷ്ട്രം കെട്ടാൻ നടക്കുന്ന ഹമാസിനൊപ്പമോ ബോധമുള്ള സമൂഹം നിൽക്കേണ്ടത് ?. ഇനി ഭൂപടവും പൊക്കിപ്പിടിച്ച് നടക്കുന്നവരോട് പറഞ്ഞു തഴമ്പിച്ച വാക്കുകൾ ആവർത്തിക്കുകയെ നിവൃത്തിയുള്ളു. നിങ്ങൾക്ക് പ്രേത്യേക താത്പര്യങ്ങൾ ഒന്നുമില്ലെങ്കിൽ ഭൂമിയുടെ അവകാശ ചരിത്രം കുഴിക്കുമ്പോൾ നിങ്ങൾക്ക് വേണ്ടിടത്ത് നിർത്താതെ അതിനു പിന്നോട്ടും ചരിത്രം ഉണ്ടെന്നും അത് ജൂതരുടെ ജന്മദേശമാണ് പ്രസ്തുത സ്ഥലമെന്നുമൊക്കെ മനസിലാക്കേണ്ടതാണ്. എവിടെ... ഉറങ്ങുന്നവനെ നമുക്ക് ഉണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താൻ പ്രയാസമാണ്. ഏതെങ്കിലും ഒരു ഇസ്രായേൽ സൈനികൻ ഈ തീവ്രവാദികളുടെ കയ്യും കാലും ചവിട്ടിയൊടിച്ച് മൃതദേഹം നഗ്നമാക്കി നഗരമധ്യത്തിൽ വിളംബരം ചെയ്ത് നഗരവാസികളെകൊണ്ട് ആ മൃതദേഹത്തിൽ തുപ്പിച്ച് സിവിലിയനോ സൈനികനോ ആയ യുദ്ധത്തടവുകാരെ അധിക്ഷേപിക്കുന്ന, അവരുടെ മൃതദേഹങ്ങളെ അവഹേളിക്കുന്ന ഒരൊറ്റ വിഷയം ചൂണ്ടിക്കാണിക്കുവാൻ കഴിയുമോ ? കഴിയില്ല. എന്നാൽ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നടക്കുന്ന എല്ലാ മൊഹമ്മദീയരിലും ഈ പ്രവണത നമുക്ക് കാണാം. ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ യുദ്ധത്തടവുകാരാകുന്ന ഭൂരിപക്ഷം ഇന്ത്യക്കാരുടെയും സ്ഥിതി തന്നെ ഇതിനോട് ചേർത്ത് വായിക്കാം. ഈ എഴുത്തിന്റെ തുടക്കത്തിൽ ഞാൻ ജനീവ കൺവെൻഷൻ കരാറിനെ സാക്ഷ്യം നിർത്തിയത് എന്താണെന്ന് ചോദിച്ചാൽ ലളിതമായി പറയട്ടെ "അവർ (പലസ്തീനികൾ) എന്തുതന്നെ ചെയ്താലും, അവരുടെ ഭാഗമാണ് ശരി". ഹിറ്റ്ലറിനെപ്പോലും ലജ്ജിപ്പിക്കുന്ന ഇസ്‌ലാമികരാഷ്ട്രവാദികളുടെ വെറിക്കൊലകൾക്കു മുന്നിൽ പ്രൗഢപുരോഗമനമായി സമർപ്പിക്കാവുന്ന വാക്കുകളാണിതെന്ന് നിഷ്കളങ്കരെ നിങ്ങൾക്കിനിയും മനസിലായില്ലേ ?

profile 

Vishnu Anilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.