Monday, December 23, 2024

സാപ്പിയൻസ് 2022

ചുവടെയുള്ള രജിസ്ട്രേഷൻ ബട്ടൺ വഴി താങ്കളുടെ പങ്കാളിത്തം ഉറപ്പിക്കാം. ഡീറ്റെയിൽസ് 48 മണിക്കൂറിനുള്ളിൽ  ഇ മെയിൽ വഴി ലഭ്യമാകും.(സാങ്കേതിക പ്രശ്നങ്ങൾ കാരണം മെയിൽ വന്നിട്ടില്ലെങ്കിൽ ചുവടെയുള്ള ഡീറ്റയിൽസിൽ നിന്നും ഇവൻറ് മാനേജർമാരെ ബന്ധപ്പെടുക.) പ്രോഗ്രാം ഹാളിലെ രജിസ്ട്രേഷൻ ഡെസ്കിൽ ഇമെയിൽ കാണിക്കുക. പ്രോഗ്രാമിന്റെ നല്ല വിജയത്തിനായി സംഭാവനകൾ നൽകുവാൻ  Donate Button ഉപയോഗിക്കുക 

 

കോവിഡ് രൂക്ഷമായി വ്യാപിച്ച സാഹചര്യത്തിൽ ഫെബ്രുവരി മാസത്തിൽ നിശ്ചയിച്ചിരുന്ന പ്രോഗ്രാം സർക്കാർ പ്രഖ്യാപിച്ച കോവിഡ് പ്രോട്ടോക്കോൾസിനു വിധേയമായി താത്കാലികമായി മരവിപ്പിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ കോവിഡ് പ്രോട്ടോക്കോൾസിന് അനുവദിച്ച ഇളവുകൾ പ്രകാരവും മുൻ നിശ്ചയിച്ചിരുന്ന പ്രഭാഷകരുടെ സമയവും കണക്കിലെടുത്ത് 2022 മെയ് 8 ന് ഞായറാഴ്ച്ച ഉച്ച തിരിഞ്ഞു 1.30 നു ആരംഭിക്കുന്ന പ്രോഗ്രാമിലേക്കു രജിസ്റ്റർ ചെയ്യുവാനായി ചുവടെയുള്ള ബട്ടൺസ് ഉപയോഗിക്കുക.  നേരത്തെ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് കൺഫെർമേഷൻ മെയിൽ കാണിക്കുകയോ, പേരു പറയുകയോ ചെയ്‌താൽ മതിയാകും.  

 sapiens 22         sapiens

പ്രിയരേ.. 

യുക്തിവാദി സംഘടിപ്പിക്കുന്ന പുരോഗമന, നവമാധ്യമ  സൗഹൃദകൂട്ടായ്മയായ 'സാപ്പിയൻസ് 22' 2022 മെയ് മാസം 8 ഞായറാഴ്ച തിരുവനന്തപുരം ജില്ലയിൽ സ്റ്റാച്യു ജോയിന്റ് കൗൺസിൽ ഹാളിൽ  ഉച്ചക്കു 1.30 മുതൽ വൈകുന്നേരം 6.30 വരെ സംഘടിപ്പിക്കുന്നു.  കോവിഡ് മാനദണ്ഡങ്ങൾക്കു സമ്പൂർണമായും വിധേയപ്പെട്ടു നടത്തുന്ന ഈ കൂട്ടായ്മയിൽ മാനവിക മൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയും, പരിഷ്കരണ ബോധം വളർത്തപ്പെടുകയും, പുരോഗമന ആശയങ്ങൾ പ്രചരിക്കണമെന്നും ആഗ്രഹിക്കുന്നവർ ഈ തിരക്കേറിയ ജീവിത ചര്യയിലെ അസൗകര്യങ്ങൾക്കിടയിൽ സമയം കണ്ടെത്തി കൂട്ടായ്മക്കൊപ്പം സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. മാലിന്യത്തിലെ കൃമികീടങ്ങളെപ്പോലെ അനുദിനം വളർന്നു മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായി വർത്തിച്ചിരിക്കുകയാണ് മത - ദൈവ- കപടശാസ്ത്ര വക്താക്കളും, അനുയായികളും, ഭക്തരും. ആ മഹാ ഭൂരിപക്ഷത്തിനിടയിൽ  ഹാർപ്പിക്കിനുപോലും നശിപ്പിക്കാൻ കഴിയാത്ത കീടാണുവിന്റെ ശതമാന നിരക്കിനു തുല്യമാണ് പരിഷ്‌കരണ ബോധമുള്ള മനുഷ്യരുടെ എണ്ണം. ആ ന്യൂനപക്ഷത്തിനു മധ്യത്തിൽ നിന്നാണു യുക്തിവാദ സംഘടനകൾ ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്. പലപ്പോഴും ചിലവുകൾ സംഘാടകരുടെ കീശ കാലിയാക്കുന്ന വിധത്തിലാണു പര്യവസാനിക്കാറുള്ളത്. ഈ കൂട്ടായ്മക്കും മറിച്ചൊരു ഗതി പ്രതീക്ഷിക്കുന്നില്ലെങ്കിലും അത്തരം സാമ്പത്തിക ബാധ്യതകളെ പ്രതിരോധിക്കാൻ സ്വതന്ത്ര ചിന്തകർ എന്ന മഹാന്യൂനപക്ഷത്തിനുള്ളിലെ ചിലർ എന്നും ഇത്തരം കൂട്ടായ്മകൾക്ക് താങ്ങാവാറുണ്ട്. അത്തരം സുമനസ്സുകളുടെ സഹായം ഇത്തരം കൂട്ടായ്മകൾക്ക് ഒരു പ്രോത്സാഹനവുമാണ്. ഏവരുടെയും സഹകരണങ്ങൾ സാന്നിധ്യം കൊണ്ടും, സംഭാവനകൾ കൊണ്ടും വിജയിപ്പിക്കാൻ വിധത്തിൽ വേണ്ടതു ചെയ്യുമല്ലോ ?

സഹകരണം പ്രതീക്ഷിച്ചു കൊണ്ടു

Program Committe

Ajith Stanly  Mob:            +91 8921699105

Anandu G krishnan Mob: +91 9061909990

E-mail: yukthivaadievents@gmail.com

Sapiens 22 പൂർണമായും കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമാണ്. പങ്കെടുക്കുന്ന എല്ലാവരും ഉത്തരവാദിത്തപൂർവ്വം കോവിഡ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.