Monday, December 23, 2024

ആമസോണ്‍ മഴക്കാടില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട മക്കള്‍

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് 'ചരിത്രാന്വേഷികള്‍' എന്ന ഗ്രൂപ്പില്‍ 'ആമസോണ്‍ ഒരു കടല്‍ നദി' എന്നൊരു കുറിപ്പ് എഴുതിയത്. അറ്റ്ലാ ൻ്റിക് സമുദ്രത്തിൽ നിന്ന് ആമസോണിലേക്ക് കയറിയാൽ ഏകദേശം മുവ്വായിരത്തി അറനൂര്‍ കിലോമീറ്റര്‍ ദൂരം വലിയ കപ്പലുകള്‍ക്ക് സഞ്ച രിക്കുവാന്‍ കഴിയും. മഴക്കാടുകളിലൂടെയുള്ള ആമസോണിലെ ഇതര ജലനൗകകളുടെ സഞ്ചാരദൂരം ആറായിരം കിലോമീറ്ററാണ്. ആമസോ ണ്‍ നദിയിലൂടെ ബ്രസീലിലെ ട്രോമ്പറ്റാസിലേക്കുള്ള യാത്ര ജീവിത ത്തില്‍ മറ്റൊന്നിനും പകരംവെക്കാന്‍ ആവാത്ത ഒരു യാത്രയായിരുന്നു . യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഗ്രൂപ്പിലും ചരിത്രാന്വേഷികളിലും വന്ന ആ കുറിപ്പുകള്‍ നേടിത്തന്ന സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കുറച്ചൊ ന്നുമല്ല പിന്നീടുള്ള എഴുത്തിനെ സ്വാധീനിച്ചത്. തുടര്‍ന്നുള്ള സൗത്ത് അമേരിക്കന്‍ യാത്രകളില്‍ ഏറെ ആകര്‍ഷിച്ച ഒരു രാജ്യമാണ് കൊളം ബിയ. ബോനവെന്ടുരയില്‍ നിന്നും യൂറോപ്പിലേക്ക് വാഴപ്പഴം കയറ്റി ക്കൊണ്ടുപോവുന്നതിന് പലതവണ കൊളംബിയയില്‍ പോയിട്ടുണ്ട്. ആമസോണ്‍ മഴക്കാട് അതിരിടുന്ന രാജ്യങ്ങളില്‍ കൊളംബിയക്കും അതിന്‍റെതായ പങ്കുണ്ട്, രാജ്യത്തിന്‍റെ മുപ്പത്തഞ്ച് ശതമാനം ഏകദേ ശം 483000 km2 ആമസോനിയ മേഖല എന്നറിയപ്പെടുന്ന മഴക്കാടുക ളാണ്. ആ മഴക്കാടിലാണ് ഒരു ചെറുവിമാനം തകര്‍ന്നുവീണു നാലു കുട്ടികളെ കാണാതായതും നാല്പത് ദിവസത്തിനുശേഷം അവരെ രക്ഷപ്പടുത്തി കൊണ്ടുവരാന്‍ സാധിച്ചതും. മരണക്കെണികളുടെ മഹാവിപത്തിനെ അതിജീവിച്ച പതിമൂന്ന് വയസ്സിന് താഴെയുള്ള നാല് കുഞ്ഞുങ്ങള്‍ ഇന്നൊരു മഹാത്ഭുതവാര്‍ത്തയായി മാറിയിരിക്കുന്നു.

part article
 

മെയ് ആദ്യവാരത്തില്‍ സെസ്ന സിങ്കിള്‍ എഞ്ചിന്‍ വിമാനത്തില്‍ ആമ സോനിയന്‍ വില്ലേജായ 'അരരാക്വാറ' (Araracuara) യില്‍ നിന്ന് സെന്‍ ട്രല്‍ കൊളംബിയയിലെ 'സാൻ ജോസ് ഡെൽ ഗ്വാവിയർ' (San Jose del Guaviare) ലേക്ക് യാത്രചെയ്തതായിരുന്നു നാലുകുട്ടികളും അവരുടെ അമ്മയും പൈലറ്റടക്കം മറ്റു മൂന്നുപേരും. എഞ്ചിന്‍ തകരാറില്‍ വിമാ നം വഴിമധ്യേ ആമസോണ്‍ മഴക്കാടില്‍ തകര്‍ന്നുവീണപ്പോള്‍ മുതിർ ന്ന മൂന്നുപേരും കുട്ടികളുടെ അമ്മയും കൊല്ലപ്പെട്ടു. ലെസ്ലി, സോലെ നി, ടിയന്‍, ക്രിസ്റ്റീന്‍ എന്നീ കുട്ടികളെ കാണാതായി, അവരില്‍ ഒരു കുഞ്ഞിന് പതിനൊന്ന് മാസം മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. ഓരോ മൂന്നു ദിവസങ്ങളിലും ഏതെങ്കിലും തരത്തിലുള്ള പുതിയ സ്പീഷീസുകളെ കണ്ടെത്തുന്ന ആമസോണ്‍ മഴക്കാടില്‍ കുട്ടികളെ തെരഞ്ഞു കണ്ടുപിടിക്കുന്നത് കാലാവസ്ഥകൊണ്ടും കാടിന്‍റെ വന്യത കൊണ്ടും അസാധ്യമായിത്തീർന്നിരുന്നു. സാധാരണയായി കാണപ്പെ ടുന്ന അക്രമികളായ വന്യജീവികൾക്ക് പുറമേ രണ്ട് മീറ്റർ നീളവും മുന്നൂർ കിലോ ഭാരവും വരുന്ന താപിർ എന്ന ഭീകരനെയും ഈ കുഞ്ഞുമക്കൾ എങ്ങിനെ അതിജീവിക്കുമെന്ന് രക്ഷാ സംഘം ശങ്കിച്ചിരുന്നു.

part article

Tapir

അതിനേക്കാൾ ഭീകരമാണ് റാനായിസ് കോക്കോയിസ് എന്ന് വിളിക്കപ്പെടുന്ന നാൽപതോളം വിവിധ തരത്തിലുള്ള മരണവിഷം വമിപ്പിക്കുന്ന ആമസോൺ തവളകൾ. ഓറഞ്ച് വർണ്ണത്തിൽ നിന്നും അതിവേഗം ചുവപ്പിലേക്ക് കളർമാറി കണ്ണിനെ കൺഫ്യൂഷനാക്കുന്ന ഒരു മാരകയിനം. മുന്നൂറ്റി ഇരുപത് സ്ക്വയര്‍ കിലോമീറ്റര്‍ വനത്തില്‍ ക്ഷുദ്രജീവികളെയും വന വന്യതയും തരണം ചെയ്ത് ഇരുനൂര്‍ ഭടന്മാരും ആമസോണ്‍ ആദിവാസികളും രക്ഷാ ദൗത്യത്തിന് ഉപയോഗിക്കുന്ന ഡോഗുകളും തെരച്ചില്‍ തുടര്‍ന്നു കൊണ്ടേയിരുന്നു,. മറുഭാഗത്ത് ഹെലിക്കോപ്റ്ററുകളില്‍ നിന്ന് പതിനായിരത്തോളം ലീഫ് ലെറ്റുകള്‍ കാട്ടില്‍ വിതറിക്കൊണ്ടും അതിശക്തമായ സെര്‍ച് ലൈറ്റുകള്‍ ഉപയോഗിച്ചും കുട്ടികള്‍ക്കായുള്ള അന്വേഷണം തുടർന്നുപോന്നു.

part article

Rhinitis cocois

നാല്പത് മീറ്ററില്‍ കൂടുതലുള്ള മരങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന വെളിച്ചം കടക്കാത്ത ഇടങ്ങളില്‍ പകല്‍പോലും സെര്‍ച് ലൈറ്റുകള്‍ അവര്‍ക്ക് ഉപയോഗിക്കേണ്ടി വന്നു. അതേ സമയം കുട്ടികളുടെ ഗ്രാന്‍ഡ്‌ മദറി ന്‍റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് ഹെലിക്കൊപ്ടറില്‍ നിന്നും കാടിന്‍റെ എത്താവുന്ന സ്ഥലങ്ങളില്‍ ഒക്കെയും കേള്‍പ്പിച്ചുകൊണ്ടുമിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടിന്‍റെ അതിഭീകരതയെ അതിജീവിക്കാന്‍ മാത്രം ഈ കുഞ്ഞുങ്ങളില്‍ ഒരു രക്ഷാസംവിധാന വും ഇല്ലാ എന്നറിയുന്ന ദൗത്യസംഘം അവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് ഒരു തെളിവും ലഭിച്ചിട്ടില്ല എന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവര്‍ ത്തനം തുടര്‍ന്നിരുന്നത്. കുടിക്കാന്‍ ശുദ്ധജലമോ, ശരീരം മറയ്ക്കാന്‍ കമ്പിളിയോ വിഷജീവികളുടെ ആക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരുന്നുകളോ, മലേറിയ പരത്തുന്ന കൊതുകളില്‍ നിന്ന് രക്ഷപ്പെടാ നുള്ള വഴിയോ ഒന്നും ഇല്ലാതിരുന്ന ഒരു സംഘത്തിന്‍റെ അതിജീവനം അസാധ്യമായിരുന്നു.

part article

തിരച്ചിലിനിടെ കാടില്‍ നിന്ന് അവര്‍ക്ക് കിട്ടിയ ഒരു ഫീഡിംഗ് ബോട്ടിലും, കുട്ടികള്‍ കഴിച്ചതിന്‍റെ ബാക്കിവന്ന ഒരു പഴവും, ഒരു ചെറിയ ചളിനിറഞ്ഞകുഴി കടന്നുപോയ കാലടിപ്പാടും, ഒരു ചെറു കത്രികയും ഹെയർബാൻഡും അവര്‍ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്നൊരു പ്രതീക്ഷയാൽ രക്ഷാസൈനികര്‍ക്ക് ആവേശം പകര്‍ന്നു. നമ്മള്‍ കരുതുന്നത് പോലെ കാടിനെക്കുറിച്ച് ഒന്നുമറിയാത്ത കുട്ടികളായിരുന്നില്ല അവര്‍. ആമസോനിയന്‍ മേഖലയിലുള്ള വനനിവാസികളായ എണ്ണത്തില്‍ തീരെകുറവുള്ള ഹ്യുറ്റാറ്റോ ഗോത്രത്തിലെ കുട്ടികളാണിവര്‍. സ്ത്രീകൾ നഗ്‌നരായി ശരീരത്തിൽ ചിത്രങ്ങൾ വരച്ച് നാണം മറച്ചു ജീവിച്ചുവന്ന ഒരു വിഭാഗത്തിലെ പുതിയ തലമുറക്കാർ. അപകടസാഹചര്യങ്ങളിലും കാട്ടിലും അതിജീവനത്തിനു വളരെ ചെറുപ്പത്തിലെ പരിശീലനം ഇവര്‍ക്ക് കൊടുത്തിട്ടുണ്ട് എന്ന് ഇവരുടെ ഗ്രാൻ്റ് ഫാദർ ഫിഡെൻസി യോ രക്ഷാസേനയോട് പറഞ്ഞിരുന്നു. കാടിന്‍റെ പലഭാഗങ്ങളിലും ഭക്ഷണപായ്ക്കറ്റുകള്‍ ദൗത്യസേന കുട്ടികൾക്കായി വെച്ചു കൊണ്ടും വിതറിയ ഓരോ ലീഫ് ലെറ്റിലും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളും മാപ്പുകളും നൽകിയിട്ടുമായിരുന്നു സാഹസികമായ ആ രക്ഷാപ്രവർ ത്തനം തുടർന്നിരുന്നത്. പതിനൊന്ന് മാസം പ്രായമായ ഒരു കുഞ്ഞ്, നാലും ഒമ്പതും പതിമൂന്നും വയസ്സുള്ള മറ്റുമൂന്നുപേരും നാല്പത് ദിവ സം ഇത്രയും വലിയൊരു മഴക്കാടില്‍ അകപ്പെട്ട്, ഒടുവില്‍ ദൗത്യസേന യുടെ സ്നിഫ് ഡോഗ് അവരെ കണ്ടെത്തിയ നിമിഷം കൊളംബിയയെ മാത്രമല്ല ഈ മക്കളെ കാണാതായത് മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനെ പിന്തുടര്‍ന്നിരുന്ന മുഴുവന്‍ മനുഷ്യരെയുമാണ് ആശ്വാസത്തിലെത്തി ച്ചത്.

part article

പ്രതീക്ഷ കൈവിടാതെയുള്ള ദൗത്യസേനയുടെ സേവനത്തെ എത്ര പ്രകീര്‍ത്തിച്ചാലും അവരുടെ സാഹസത്തിന്‍റെ അരികിലെത്തി ല്ല. The organization of the indigenous people of the Columbian Amazon അവരുടെ പ്രസ്താവനയില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നൊരു നല്ല സന്ദേശമുണ്ട്.“കുട്ടികളുടെ അതിജീവനം ജീവിതത്തിന്‍റെ സ്വാഭാവിക പരിസ്ഥിതിയുമായുള്ള അറിവിന്‍റെയും ബന്ധത്തിന്‍റെയും അടയാളമാണ്,അതാവട്ടെ വളരെ ചെറുപ്രായത്തിലെ അവരിലേക്ക് നേര്‍ന്നതും പരിശീലനം നല്കപ്പെട്ടതുമാവുന്നു”. മലയിടിഞ്ഞ്‌ മണ്ണ് വന്നുമൂടിപ്പോയ തകര്‍ന്ന വീടിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് മക്കളെ കണ്ടെത്താനും, ഭൂകമ്പത്തില്‍ വിണ്ടുപിളര്‍ന്ന ഭൂപാളികളില്‍ കുടുങ്ങി പ്പോയ മനുഷ്യരെ കണ്ടെത്താനും ആമസോണ്‍ മഴക്കാടില്‍ അതിജീ വിക്കുന്ന മക്കളെ കണ്ടെത്താനും മനുഷ്യരോടൊപ്പം ഒരു ജീവികൂടി യുണ്ട്. ഏകദേശം മുപ്പതിനായിരത്തോളം വര്‍ഷമായി മനുഷ്യരോടൊ പ്പം കൂട്ടുകൂടി ജീവിക്കുന്ന മണം കൊണ്ട് രക്ഷകനാവുന്ന 'നായ'. കടപ്പാട് പറഞ്ഞാലും ഇല്ലെങ്കിലും അത് നമ്മോടൊപ്പം ജീവൻ രക്ഷാപ്രവർത്തനത്തിൽ ആത്മസേവകനായി എന്നുമെന്നുമുണ്ടാവും.

Aboo Bucker (Bucker Aboo)

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.