Monday, December 23, 2024

പാലാ ബിഷപ്പിന്റെ ആഹ്വാനം 100 % ബൈബിൾ പരം

ക്രിസ്ത്യാനികളുടെ അംഗസംഖ്യ കൂട്ടാനും മതത്തിനു പുറത്തേക്കുള്ള പരിവർത്തനം ഇല്ലാതാക്കാനും പാലാ ബിഷപ്പ് നടത്തിയ ആഹ്വാനം, 100% ബൈബിൾ പരവും വിശ്വാസപരവും ആയിരുന്നു. അതിന്റെ പേരിൽ മാത്രമാണ് അദ്ദേഹം വിചാരണ ചെയ്യപ്പെടുന്നത്. ഇവിടെ ക്രൈസ്തവ വിശ്വാസത്തിന്റെ ശത്രുക്കൾ, ബിഷപ്പിന്റെ ആശയവും ക്രിസ്തുവിന്റെ ആശയവും വേറെയാണെന്നു പറഞ്ഞ സി. അനുപമയെയും ഫാ. ജെയിംസ് പനവേലിനെ പോലെയും ഉള്ള സന്യസ്തരാണ്. വിശ്വാസിയുടെ അംഗസംഖ്യ വർധിപ്പിക്കുക എന്നതും അവിശ്വാസികളുടെ അംഗസംഖ്യ കുറയ്ക്കുക എന്നതും ബൈബിൾ വ്യക്തമായി പറയുന്ന ആശയങ്ങളാണ്. അവിശ്വാസികളുടെ അംഗസംഖ്യ കുറയ്ക്കാൻ അവരുടെ ഉന്മൂലനം തൊട്ട് മാമ്മോദീസ വഴിയുള്ള പരിവർത്തനം വരെ ബൈബിൾ പരിഹാരമായി പറയുന്നുണ്ട്.

Advertise

Click here for more info

advertise

1) വിശ്വാസിയുടെ അംഗ സംഖ്യ വർധിപ്പിക്കുക

''ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും. ഈ ദേശമെല്ലാം അവര്‍ക്കു ഞാന്‍ നല്‍കും. നിന്റെ സന്തതികളിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.''
ഉല്‍പത്തി 26 : 4 (Other references- ഉൽപത്തി 22/17, ഉൽപത്തി 32/12)

2) അവിശ്വാസികളെ വധിക്കുക.

''നിന്റെ ദൈവമായ കര്‍ത്താവു കല്‍പിച്ചിട്ടുള്ളതുപോലെ ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ നിശേഷം നശിപ്പിക്കണം.''
നിയമാവര്‍ത്തനം 20 : 17
''ഞാന്‍ വിലക്കിയിട്ടുള്ള അന്യദേവന്‍മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശശക്‌തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന്‌ ആരെങ്കിലും പറഞ്ഞ്‌ നീ കേട്ടാല്‍, ഉടനെ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കണം. ഇസ്രായേലില്‍ അങ്ങനെ ഒരു ഹീനകൃത്യം നടന്നിരിക്കുന്നുവെന്നു തെളിഞ്ഞാല്‍,ആ തിന്‍മ പ്രവര്‍ത്തിച്ചയാളെ പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്ന്‌ കല്ലെറിഞ്ഞു കൊല്ലണം.''
നിയമാവര്‍ത്തനം 17 : 3-5 (Other references- നിയമാവർത്തനം 13/6-9, 1 സാമുവൽ 15/3, സംഖ്യ 31/14-18, സംഖ്യ 33/51-52)

3) പരമാവധി മതപരിവർത്തനം നടത്തുക

''അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച്‌ സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.''
മര്‍ക്കോസ്‌ 16 : 15-16 (Other references- മത്തായി 28/19-20)

Advertise

Click here to Purchase

advertise

4) ഇതിനു സ്വർഗത്തിൽ പ്രതിഫലം ഉണ്ട്

''എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍;
നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌.''
മത്തായി 5 : 11-12

5) പഴയ നിയമം ( പ്രവാചകൻമാരും ന്യായപ്രമാണങ്ങളും) ആകാശവും ഭൂമിയും ഉള്ള കാലത്തോളം നിലനില്‍ക്കുന്നു.
''നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്‌. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ്‌ ഞാന്‍ വന്നത്‌.
ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.'' മത്തായി 5 : 17-18

Advertise

Click here to purchase

advertise

ഈ പറഞ്ഞ തത്വങ്ങളിൽ നിന്ന് അക്രമം ചെയ്യാനുള്ള ആഹ്വാനം മാറ്റിയതാണ് ബിഷപ്പ് ചെയ്ത 'തെറ്റ്'. ബൈബിളിനോടും ബൈബിൾ ആശയങ്ങളോടും കൂറു പുലർത്തിയ ബിഷപ്പിനെ എതിർക്കാൻ ക്രിസ്തുവിന്റെയും ബൈബിളിന്റെയും പേരു പറയുന്നവരോട് ഒന്നേ പറയാനുള്ളൂ.. ഒന്നുകിൽ വിശ്വസിക്കുന്ന ആശയത്തോടു കൂറു പുലർത്തുക. അല്ലെങ്കിൽ അത് ഉപേക്ഷിക്കുക. ബൈബിളും ക്രൈസ്തവ ആശയങ്ങളും കാലഹരണപ്പെട്ടതും പ്രാകൃതവും ആണെന്നതിനു തെളിവാണ് ബിഷപ്പിന്റെ പ്രസ്താവനയോടുള്ള പ്രതികരണങ്ങൾ. അതിനു ബദലായി,- 'ക്രിസ്തു സ്നേഹമാണെ'ന്ന- ക്ളീഷേ പറയുകയല്ല, പ്രാകൃത ഗ്രന്ഥമായ ബൈബിളിനെയും, മതപരമായ എല്ലാ അന്ധവിശ്വാസങ്ങളുടെയും മൂല കാരണമായ ദൈവത്തെയും, ഒക്കെ ഉപേക്ഷിച്ചു മനുഷ്യത്വം സ്വീകരിക്കുകയാണ് വേണ്ടത്.

By
Anup Issac

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.