Monday, December 23, 2024

ബോംബോ ?

സി പി ഐ (എം) ന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ബോംബെറിഞ്ഞ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ബോംബെറിഞ്ഞത് കോൺഗ്രസ് അജണ്ടയുടെ ഭാഗമെന്നാണ് എൽ ഡി എഫ് കൺവീനർ ജയരാജന്റെ ആരോപണം. അതങ്ങനെ തന്നെ ആയിരിക്കാം. പക്ഷെ കുറച്ചു ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് പി കെ ഫിറോസ് ഇട്ട ഒരു പോസ്റ്റ് യുക്തിവാദി തങ്ങളുടെ ഫേസ്ബുക് പേജിൽ പങ്കിടുകയുണ്ടായി (പോസ്റ്റ് ചുവടെ ചേർക്കുന്നു) അതിന്റെ കമെന്റിൽ അന്തം കമ്മികളുടെ അസഹിഷ്ണുത തെറിയായും രോദനങ്ങളായും കാണാം. അതിൽ ഒരു രോദനം പി കെ ഫിറോസിനെ പോലുള്ള ലീഗുകാരുടെ പോസ്റ്റ് ആണോ യുക്തിവാദി ഷെയർ ചെയ്യുന്നത് എന്നാണ്. 

advertise

യുക്തിവാദി പ്രസക്തമായതെന്നോ, വാസ്തവമായതെന്നോ പരിശോധിച്ചാണ് പോസ്റ്റുകൾ പങ്കിടുക. പ്രസ്തുത ചോദ്യങ്ങൾ ആരോഗ്യപരമാണെന്ന് കണ്ടു അതുകൊണ്ടു തന്നെ പങ്കിട്ടു. അതിനു ഞങ്ങൾക്ക് നാടുനീളെ കൊലക്കളങ്ങൾ സൃഷ്ട്ടിച്ചു നടക്കുന്ന കൂട്ടരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. 

ബോംബ് എന്നൊക്കെ വലിയ വായിൽ കരയുന്നു, അണികളെ കൂട്ടി പ്രതിഷേധ പ്രകടനങ്ങൾ രാത്രിക്കു രാത്രി നടത്തുന്നു. മുഖ്യമന്ത്രി വരെ സ്ഥലം സന്ദർശിക്കുന്നു. എന്ത് പ്രഹസനമാണ് വിജയാ... ലൈവ് കണ്ടത് വെച്ച് അതൊരു പടക്കമാണ്. പതിച്ച മതിലിനു പോലും കേടുപാടുണ്ടാക്കാനുള്ള പ്രഹരശേഷി ഇല്ലാത്ത പടക്കം. ഒരു ലക്ഷ്യവും ഇല്ലാതെ മതിലിൽ തട്ടി പൊട്ടിക്കും വിധം ഉണ്ടാക്കിയ  ശബ്ദവും പുകയും മാത്രം ഉണ്ടാക്കാൻ കഴിയുന്ന ഏറു  പടക്കം.

അതെറിഞ്ഞത് അട്ടത്തൊളിഞ്ഞിരുന്ന കുട്ടി സഖാവ് തന്നെയാണോ എന്ന സംശയം ഒരാൾ പങ്കിടുന്നു. ആരോഗ്യപരമായ സംശയമെന്നു കണ്ട്‌ അത് യുക്തിവാദി തന്റെ ഫേസ്ബുക് പേജിൽ പകർത്തുന്നു.. തൊട്ടു താഴെ കമ്മികളുടെ അലമുറയും, നിലവിളിയും, തെറിവിളിയും. ആ എറിഞ്ഞ ചെക്കന്റെ കയ്യിൽ വല്ല ക്രിക്കറ്റ് ബാറ്റും ഉണ്ടായിരുന്നേൽ ബോംബ് ഇപ്പോൾ റോക്കറ്റ് ലോഞ്ചർ ഒക്കെ ആയേനെ. എറിഞ്ഞത് ആരായാലും സമയം നിങ്ങൾക്കനുകൂലമാണ്. നിങ്ങൾ അത് നന്നായി മുതലെടുക്കുന്നുമുണ്ട്.

profile

VishnuAnilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.