Monday, December 23, 2024

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്

part article

 

 

ജസ്‌ലയുടെ വീക്ഷണം

'യാതൊരു അടിസ്ഥാനവും, സെന്സുമില്ലാത്ത പോസ്റ്റുകൾ ഈ പേജിൽ നിറയുന്നു എന്നാണ്'.. കമെന്റിന്റെ തുടക്കത്തിൽ 'അന്ധമായ കമ്മ്യൂണിസ്റ് വിരോധം' എന്ന വാക്കു കൂട്ടിച്ചേർക്കാൻ ജസ്‌ല മറന്നിട്ടില്ല.

'അന്ധമായ കമ്യൂണിസ്റ് വിരോധികൾ' എന്ന ചാപ്പ തന്റെ പ്രത്യയശാസ്ത്രം വിമർശിക്കപ്പെടുന്നത് കൊണ്ട് മാത്രം പലരും ഞങ്ങൾക്ക് ചാർത്തി തരാറുണ്ട്. പക്ഷേ ജസ്‌ല പറഞ്ഞപ്പോൾ ആണ് അതിന് ആധികാരികതയും, അടിത്തറയും ഉണ്ടായത്. സത്യത്തിൽ അതൊരു ചാപ്പ മാത്രമാണെന്ന് പറഞ്ഞുകൂടാ, ജസ്‌ല പറഞ്ഞത് സത്യം തന്നെയാണ് ഞങ്ങൾ അന്ധമായ കമ്യൂണിസ്റ് വിരോധികൾ ആണ് ജസ്‌ല നൽകിയപ്പോൾ മാത്രമാണ് അത് ഒരു സർട്ടിഫൈഡ് ചാപ്പ ആയി മാറിയത്. മുകളിൽ കൊടുത്തിരിക്കുന്ന പോസ്റ്റും ആനുപാതികമായി ജസ്‌ല കുറിച്ചിരിക്കുന്ന കമെന്റ്റും ശ്രദ്ധിക്കുക.

ADVT

click

വാർഷിക ലെവിക്കു പകരം, കാഷായ വസ്ത്രവുമണിഞ്ഞു പാർട്ടി പ്രവർത്തനം നടത്തുന്ന സ്വാമി കേരളത്തിൽ വളരെയടുത്ത കാലങ്ങളിൽ അരങ്ങേറിയ "വിജയൻ വെറുത്ത കറുപ്പ്" എന്ന കേരളപോലീസിനെ ഉൾപ്പെടെ അണിനിരത്തി അന്തങ്ങൾ നടത്തിയ നവ വിപ്ലവത്തെപ്പറ്റി അറിയാതെ പോയത് ക്യാപ്സൂൾ ഫാക്റ്ററിയിൽ നിരന്തരമായി പണിയെടുത്ത ഹാങ്ങ് ഓവറിൽ ആണെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ ജസ്‌ല ചൂണ്ടിക്കാട്ടിയപ്പോഴാണ് പോളണ്ടിനെപ്പറ്റി ഞങ്ങൾ ഒരക്ഷരവും മിണ്ടാൻ പാടില്ലായിരുന്നു എന്ന് മനസിലാക്കിയത്.

അന്ധമായ വിരോധം

കണ്ണുതുറന്നു സ്നേഹിക്കാൻ വേണ്ടി ആശയം കൊണ്ടോ, പ്രവൃത്തി കൊണ്ടോ ഇവരൊക്കെ എന്താണ് ചെയ്യുന്നത് എന്നുകൂടി പറഞ്ഞു തരണം. മത പുസ്തകങ്ങളും, കമ്മ്യൂണിസ്റ് പ്രത്യയശാസ്ത്ര പദാവലികളും ഏതുവിധം വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നെങ്കിലും പറഞ്ഞു തരണം. വെള്ളപൂശാൻ വേണ്ടിയുള്ള തത്കാൽ ധാർമികതയും, ഉന്മൂലനവും അശാസ്ത്രീയതയും, അപരിഷ്‌കൃത ചര്യകളും, അന്ധവിശ്വാസവും, സാമ്പത്തിക അന്ധവിശ്വാസവും എല്ലാമെല്ലാം നാലാം മതത്തിലും മറ്റുള്ളവയിലും വ്യത്യസ്തമൊന്നുമല്ല. ഇനി പൊത്തകത്തിൽ നിന്നും നേതാക്കന്മാരിലേക്ക് വന്നാലും സ്ഥിതിക്ക് മാറ്റമുണ്ടോ ? "കുരങ്ങൻ മനുഷ്യനാകുന്നത് ആരും കണ്ടിട്ടില്ല - അതിനാൽ ഡാർവിൻ തത്വം തെറ്റ്" എന്ന് ബി ജെ പി യുടെ കേന്ദ്രമന്ത്രി സത്യപാൽസിംഗ് പറഞ്ഞാൽ മാത്രം ചിരിപൊട്ടുന്നവർക്ക് "ജനങ്ങൾ അന്വേഷിച്ചു ചെല്ലുന്നതാണ് ആയുർവേദത്തിന്റെ തെളിവ്" എന്ന് സി പി ഐ (എം) സെക്രട്ടറി ഗോവിന്ദൻ പറഞ്ഞാൽ ചിരിവരില്ല. കമ്യൂണിസ്റ് നേതാക്കളുടെ അപരിഷ്‌കൃത പ്രസ്താവനകൾ ഉദാഹരിക്കുവാൻ നിന്നാൽ 10000 പേജുള്ള പുസ്തകം ഇറക്കേണ്ടി വരും. ഇനി അന്ധമായ കമ്യൂണിസ്റ് വിരോധം എന്ന വാക്കുകൊണ്ട് ഒരു എതിരാളി ചാപ്പയാണ് (സംഘി/കൊങ്ങിetc....) ജസ്‌ല ഉദ്ദേശിച്ചതെങ്കിൽ അതിന് മറ്റു മറുപടികൾ ഒന്നും തന്നെ ഇല്ല. എല്ലാ ദിവസവും ഞങ്ങളുടെ വിവിധങ്ങളായ സോഷ്യൽ മീഡിയ ഏടുകളിൽ വൈവിധ്യങ്ങളായ ചാപ്പകൾ ഞങ്ങൾക്ക് കിട്ടുന്നുണ്ട്. അവിടെ കുറെ സംഘി/കൊങ്ങി/ സുടാപ്പികൾ വിളിക്കുന്നത് ഇന്ന് ജസ്‌ല വിളിച്ചു. എന്തായാലും സർട്ടിഫിക്കറ്റുകൾ എല്ലാം ചേർത്തു വെക്കുന്നു. ജസ്‌ല നിരീക്ഷിച്ചതിനാൽ ഞങ്ങളുടെ അടിത്തറയില്ലാത്ത - "അന്ധമായ കമ്യൂണിസ്റ് വിരോധികൾ" എന്ന ചാപ്പ ആധികാരികതയോടെ പതിച്ചു കിട്ടിയിരിക്കുന്നു. ചുവടെ കുറച്ചു ചാപ്പകൾ കെട്ടികിടക്കുന്നതിന്റെ സ്ക്രീൻഷോട്ട് കിടപ്പുണ്ട് ദയവായി ഉത്തരവാദിത്തപ്പെട്ടവർ അവയെ അനാഥമാക്കാതെ സർട്ടിഫൈ ചെയ്തു തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

വെറും രണ്ടു സ്ക്രീൻ ഷോട്ടിൽ ഒതുങ്ങുന്നതാണെന്നും കമ്മിയും, സംഘിയും മാത്രമേ ഞങ്ങൾക്ക് ചാപ്പയടിക്കുന്നുള്ളു എന്നും ധരിച്ചേക്കരുതേ..  വൈവിധ്യങ്ങളായ പോസ്റ്റുകളിൽ വർണ്ണാഭമായ അനവധി വ്യത്യസ്ത ചാപ്പകൾ ഞങ്ങളുടെ വിവിധങ്ങളായ സോഷ്യൽ മീഡിയകളുടെ കമന്റ് ബോക്സിൽ സുലഭമാണ്. >> Follow us <<

part article

part article

 

profile

Vishnu anilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.