Monday, December 23, 2024

ഡ്രോപ്സ് ഓഫ് ലൈഫ് തൃശൂർ

 

പ്രിയപ്പെട്ടവരെ


യുക്തിവാദി തൃശൂർ ടീമിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്യുവാനായുള്ള സന്മനസ്സുകളെ കൂട്ടിയോജിപ്പിക്കുന്നു. രക്തദാനം നമുക്ക് നിസാരമായി പൂർത്തിയാക്കാൻ കഴിയുന്ന എന്നാൽ ഒട്ടും നിസാരമല്ലാത്തതുമായ ഒരു ജീവന്റെ പകുത്തുനൽകലാണ്. വിവിധങ്ങളായ സംഘടനകൾ തങ്ങളുടെ നേതൃത്വത്തിൽ ദാതാക്കളെ കണ്ടെത്തി സംയോജിപ്പിക്കാറുണ്ട്. സമൂഹത്തിൽ അതി ന്യൂനപക്ഷമെങ്കിലും, മറ്റു സംഘടനകളുടെയത്ര സംവിധാന ശേഷിയില്ലെങ്കിലും, യുക്തിവാദി തൃശൂർ ടീമും ദാതാക്കളെ കൂട്ടിയോജിപ്പിക്കാനായി മുന്നിട്ടിറങ്ങുന്നു. ഞങ്ങളുടെ അതിന്യൂന സംവിധാനങ്ങൾ ഉപയോഗിച്ചു ആദ്യഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ കിട്ടുന്ന പ്രതികരണത്തിനനുസരിച്ച് സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടെ നവീകരിച്ച് ഞങ്ങൾ ഈ പദ്ധതി വിപുലപ്പെടുത്തുന്നതായിരിക്കും. നമ്മുടെ ഞരമ്പിലൂടെ ഒഴുകുന്ന ഓരോ തുള്ളിയിലും ഒരു ജീവന്റെ പുഞ്ചിരി കാണാൻ കഴിയണം എന്ന ഓര്മപ്പെടുത്തലോടെ യുക്തിവാദി തൃശൂർ ടീം അവതരിപ്പിക്കുന്നു 'ഡ്രോപ്‌സ് ഓഫ് ലൈഫ്' ഈ പദ്ധതിയിൽ പങ്കുചേർന്നു ഞങ്ങൾക്കൊപ്പം ദാതാവാകുവാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

സ്നേഹത്തോടെ....

സംഘാടക സമിതി
Drops of life
Thrissur

 

 

യുക്തിവാദി തൃശൂർ ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രക്തദാന പരിപാടിയിലേക്ക് പങ്കാളികളാകുവാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിക്കുക. 

 

 

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.