Monday, December 23, 2024

തെളിവുകള്‍ നയിക്കട്ടെ

പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്ന ഒന്നാണ് 'ഈഥര്‍' എന്നും, ഇതാണ് പ്രകാശം ഉള്‍പ്പെടുന്ന വൈദ്യുത കാന്തിക തരംഗങ്ങളുടെ ചലനത്തിനുള്ള മാധ്യമമായി വര്‍ത്തിക്കുന്നതെന്നുമുള്ള സങ്കല്പം 19- ആം നൂറ്റാണ്ടിന്‍റെ അവസാനം വരെ പ്രബലമായിരുന്നു. ഇങ്ങനെ ഒരു മാധ്യമം ഉണ്ടെങ്കില്‍, അതിലൂടെ ഭൂമി ചലിക്കുമ്പോള്‍, ഭൂമിയില്‍ നിൽക്കുന്നയാള്‍ക്ക്, ഈ മാധ്യമം ഭൂമിയുടെ ചലനത്തിന്‍റെ എതിര്‍ ദിശയില്‍ ചലിക്കുന്നതായി അനുഭവപ്പെടണം. അങ്ങനെയെങ്കില്‍, അയാള്‍ക്ക്, ഈഥറിന്‍റെ ചലനത്തിന് അനുകൂല ദിശയിലും മറ്റു ദിശകളിലും ചലിക്കുന്ന പ്രകാശ രശ്മികളുടെ വേഗത വ്യത്യസ്തമായി അനുഭവപ്പെടും.

Advertise

advertise

Click here to purchase

അതുവരെ സങ്കല്പം മാത്രമായിരുന്ന ഈഥറിന്‍റെ അസ്ഥിത്വം തെളിയിക്കാന്‍ വേണ്ടി, ആല്‍ബര്‍ട്ട് മൈക്കല്‍സണ്‍, എഡ്വാര്‍ഡ് മോര്‍ളി, എന്നിവര്‍ ചേര്‍ന്ന്, 1887 ല്‍ നടത്തിയ പരീക്ഷണമാണ് മൈക്കല്‍സണ്‍- മോര്‍ളി എക്സ്പരിമെന്‍റ്. വ്യത്യസ്ത ദിശകളില്‍ പ്രകാശ രശ്മികള്‍ കടത്തിവിട്ടായിരുന്നു പരീക്ഷണം. എന്നാല്‍, ഈഥറിന്‍റെ അസ്ഥിത്വം തെളിയിക്കുന്ന രീതിയില്‍, ഈ പ്രകാശ രശ്മികളുടെ വേഗതയില്‍ വ്യത്യാസം കാണാന്‍ അവര്‍ക്കു കഴിഞ്ഞില്ല. തുടര്‍ന്ന്, ഈഥറിന്‍റെ അസ്ഥിത്വം തെളിയിക്കാനുള്ള പരീക്ഷണം പരാജയപ്പെട്ടതായി കണക്കാക്കപ്പെട്ടു. പിന്നീട് പലരും ഈ പരീക്ഷണം ആവര്‍ത്തിച്ചെങ്കിലും ഈഥറിനെ കണ്ടെത്താനായില്ല.

Advertise

advertise

Click here for more info

ഇവിടെ ശാസ്ത്രത്തിന്‍റെ രീതി, തെളിവുകള്‍ക്കു പിന്നാലെ പോവുക എന്നതാണ്. തെളിവുകള്‍ ഒപ്പിച്ചു വച്ച്, പ്രപഞ്ചം മുഴുവന്‍ ഒരു ഈഥറുണ്ടെന്നു വിശ്വസിക്കേണ്ട യാതൊരു ബാധ്യതയും ശാസ്ത്രത്തിനില്ല. ശാസ്ത്രം ചെയ്തതും അതു തന്നെയാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ ശരികളിലേക്ക് നടക്കാന്‍ അതിനു കഴിഞ്ഞു. 1905 ല്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അവതരിപ്പിച്ച 'Special Theory of Relativity', ഈഥര്‍ എന്ന മാധ്യമത്തിന്‍റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കി. പ്രകാശത്തിനു സഞ്ചരിക്കാന്‍ യാതൊരു മാധ്യമവും ആവശ്യമില്ലെന്നും, അതിന്‍റെ വേഗത ശൂന്യതയില്‍ സ്ഥിരമാണെന്നും നിരീക്ഷകന്‍റെ വേഗതയെ ആശ്രയിക്കുന്നില്ലെന്നും, ഉള്ള വസ്തുക്കള്‍ക്കുമേല്‍ രൂപപ്പെട്ടതാണ് ആപേക്ഷികതാ സിദ്ധാന്തം. പ്രപഞ്ചം മുഴുവന്‍ വ്യാപിക്കുന്ന ഒരു 'ശക്തി'ക്ക്, ഇല്ലാത്ത തെളിവുകള്‍ ഒപ്പിക്കാന്‍ നടക്കുമ്പോള്‍ ഓര്‍ക്കുക.. തെളിവുകളാണ് നമ്മെ നയിക്കേണ്ടത്. നമ്മുടെ ഭാവനകള്‍ക്ക് തെളിവുകള്‍ ഒപ്പിക്കുകയല്ല വേണ്ടത്. ശാസ്ത്രം അങ്ങനെ ചെയ്തിരുന്നെങ്കില്‍, ഇന്നു നാം കാണുന്ന മിക്ക കണ്ടുപിടുത്തങ്ങളും ഉണ്ടാകുമായിരുന്നില്ല.

By
AnupIssac

Ref

1) Click here
2) Click here

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.