Monday, December 23, 2024

അടുക്കളയിൽ നിന്നും ആധുനിക അടുക്കളയിലേക്ക്

മലയാളിയുടെ മുന്നിലേക്ക് പുതുപുത്തൻ വിസ്മയങ്ങൾ തീർത്ത് മാധ്യമ മുത്തശ്ശിമാരുടെ കോട്ട കൊത്തളങ്ങൾ പിഴുതെറിഞ്ഞു കേരളക്കരയുടെ സ്വന്തം മിനി സ്ക്രീൻ വേദിയായി ചുവടുറപ്പിച്ചു മുന്നോട്ടു നീങ്ങുന്ന ചാനൽ ആണു ഫ്‌ളവേഴ്‌സ് ടി വി. പ്രസ്തുത ചാനലിൽ അവതരിപ്പിക്കപ്പെടുന്ന ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രോഗ്രാമാണ് സ്റ്റാർ മാജിക്. പക്ഷെ ഒരു പുത്തൻ പണക്കാരൻ, അഴകിയ രാവണനും കൂടിയായി വർത്തിക്കും വിധം, പൊതുബോധ കരഘോഷങ്ങൾക്കായി അപരിഷ്കൃത ആശയങ്ങൾ സമൂഹത്തിലേക്ക് ഇത്തരം പരിപാടികളെ മാധ്യമമാക്കി വിളമ്പി വെക്കുമ്പോൾ, പരിഷ്‌കരണ പാതയിലേക്ക് സഞ്ചരിക്കേണ്ട ഒരു ജനതയെ ഗോത്രീയതയിലേക്ക് വഴിവെട്ടി വിടുന്ന പ്രക്രിയയായി അത് ഭവിക്കുന്നു.

Advertise

Click here for more info

advertise

ഹാസ്യം എന്ന കലയുടെ കുപ്പായത്തിനുള്ളിൽ ഒളിച്ചിരുന്നു, ബോഡി ഷെയിമിങിനെ ഒരു കലയായി പൊതുബോധ പുരസരം ലിഖിതമാക്കുവാൻ പണിയെടുക്കുകയാണ് പ്രസ്തുത പരിപാടി. സാബുമോനെപ്പോലുള്ള സെലിബ്രിറ്റികൾ ആ പ്രോഗ്രാമിൽ തന്നെ പങ്കെടുത്ത് പറഞ്ഞ കാര്യമാണ് ഇവിടെ ആവർത്തിക്കുന്നത്. റേറ്റിങ്ങിൽ ഏറ്റവുമധികം മുന്നിൽ നിൽക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ട് മലയാളിയുടെ മുന്നിലേക്ക് ന്യൂ ജനറേഷൻ കഞ്ഞി വിളമ്പിയ 'മുക്ത' പങ്കിട്ടത് പരിഷ്കരണ ബോധമില്ലാത്ത ഒരു തലച്ചോറ് വെച്ചുണ്ടാക്കിയ കഞ്ഞിയാണെങ്കിൽ, ചാണകത്തിൽ നിന്നും സംഘി വേർതിരിച്ച പ്ലൂട്ടോണിയം പോലെ ആധുനിക കഞ്ഞിയിൽ നിന്നും അവതാരിക ലക്ഷ്മി നക്ഷത്ര 'പക്വത' വേർതിരിച്ചെടുത്തു. കൊറോണയെ ഓടിക്കാൻ കൊട്ടിയ പാത്രത്തിന്റെ ശബ്ദം പോലെ, അപരിഷ്കൃത മാരവാഴകളുടെ കൈയ്യടി കൂടി ചുറ്റുപാടുനിന്നും ഉയർന്നപ്പോൾ 'ആധുനിക കഞ്ഞിയാണ് അഖിലസാര മൂഴിയിൽ' എന്ന് സ്ഥാപിക്കപ്പെട്ടു. ഹാസ്യം പൊലിപ്പിച്ച് പൊതുബോധ കൈയ്യടി നേടാനായി പ്രസ്തുത പരിപാടിയിലെ അംഗങ്ങൾ ബോഡി ഷെയിമിങ് എന്ന പൊതുബോധ ലഹരി എടുത്തുപയോഗിക്കുന്നത് മുൻപും വിമർശന വിധേയമായതാണ്. അവിടെ ബോഡി ഷെയിമിങ്ങിന് ഇരയാകുന്നവർ തന്നെ ഈ പ്രവൃത്തിയെ പവിത്രീകരിച്ചു രംഗത്തെത്തുന്നു. 'അങ്ങനെ ചെയ്താലേ അവർക്ക്‌ സ്റ്റേജ് ഉള്ളു അത്രെ'. ബലാത്സംഗക്കേസിലെ പ്രതി തനിക്കു സെമെൻ ഒഴുക്കാനായി മറ്റു മാർഗമില്ലാത്തതു കൊണ്ട് പീഡിപ്പിച്ചു എന്നു പറയും പോലുണ്ട്.

 വീഡിയോ പൂർണമായി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

By
Vishnu Anilkumar
Editor
Yukthivaadi

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.