Monday, December 23, 2024

മഞ്ഞപ്പിത്തം ബാധിച്ചവന്റെ മഞ്ഞ

മഞ്ഞപ്പിത്തം ബാധിച്ചവന് തന്റെ ദൃഷ്ടിയിലുള്ളതെല്ലാം മഞ്ഞയാണ് എന്നതുപോലെയാണ് ഈ മതവിശ്വാസികളുടെ കാര്യം. മനുഷ്യരെ വെറുക്കാൻ പഠിച്ചു പഠിച്ച് ഏതു കാര്യത്തിനെയും വെറുപ്പിന്റെ ദൃഷ്ടിയിലൂടെ മാത്രമേ കാണൂ.. ഗോത്രീയതയിലൂടെ ലോകത്തെ കണ്ടുവളർന്നതുകൊണ്ടാകാം, അവർ യുക്തിവാദികളും  തങ്ങളെപ്പോലെ വെറുപ്പിന്റെ രാഷ്ട്രീയം പേറുന്നവരാണെന്നു ധരിക്കുന്നത്. മതവിശ്വാസികളെ രണ്ടായി തിരിച്ചാൽ അതിൽ ഒന്ന് കണ്ണടച്ചിരുട്ടാക്കുന്ന പുരോഹിത ന്യൂനപക്ഷമെന്നും, രണ്ട് പുരോഹിത ന്യൂനപക്ഷത്തിന്റെ പ്രേരണകളാൽ കണ്ണു തുറക്കാൻ ഭയപ്പെടുന്ന വിധേയ ഭൂരിപക്ഷമെന്നും തിരിക്കാം. ഇപ്പറഞ്ഞവരിൽ ഒന്നാമൻ കാലാകാലങ്ങളായി രണ്ടാമന്റെ തലച്ചോറിൽ വെറുപ്പിന്റെ രാഷ്ട്രീയം കുത്തിവച്ചുകൊണ്ടേ ഇരിക്കുന്നതു കൊണ്ടുതന്നെ തന്റെ പ്രത്യയശാസ്ത്രത്തെ വിമർശിക്കുന്നവരെയെല്ലാം  കണ്ടിടത്തുവച്ചുതന്നെ നിഗ്രഹിക്കാനുള്ള വല്ലാത്ത ത്വരയുള്ളവരാണ് മത വിശ്വാസികൾ. ഇപ്പറഞ്ഞ എന്റെ വീക്ഷണം എല്ലാ മത വിശ്വാസികൾക്കുമേലും ഉപയോഗിക്കാൻ കഴിയുമോ ?, എന്നൊരു ചോദ്യം വന്നേക്കാം. അങ്ങനൊരു ചോദ്യം നേരിടേണ്ടി വന്നാൽ ഞാൻ മേൽ ആരോപിച്ച ആകെ വത്കരണം പിൻവലിച്ച ശേഷം  അതിനെ 'തന്റെ പ്രത്യയശാസ്ത്രത്തെ വിമർശിക്കുന്നവരെയെല്ലാം  കണ്ടിടത്തുവച്ചുതന്നെ നിഗ്രഹിക്കാനുള്ള വല്ലാത്ത ത്വരയുള്ളവരാണ്' 99.9 ശതമാനം മത വിശ്വാസികളും എന്ന് ലഘൂകരിക്കാം. 0.01 ശതമാനം മത വിശ്വാസികൾ ഭിന്നിപ്പിന്റെ രാഷ്ട്രീയം പേറുന്നില്ല എന്നത് വളരെ വലിയൊരു ശതമാന നിരക്കാണെങ്കിലും, വിപരീത ദിശയിൽ നിന്നും കാര്യങ്ങൾ ഛേദിക്കപ്പെടാതിരിക്കാനായി എന്റെ വീക്ഷണത്തിനുള്ളിൽ ഇത്തരമൊരു സൗജന്യം നഷ്ടക്കണക്കല്ല.

Advertise

Click here for more info

തിമിരത്തെ പ്രണയിച്ച മതവിശ്വാസിക്ക് കാഴ്ച്ചയുടെ പ്രത്യയശാസ്ത്രം വർജ്യമാണ്.. അതെല്ലാവർക്കും അങ്ങനെ തന്നെ എന്നാണ് ഈ തലച്ചോറ് ദ്രവിച്ചവരുടെ ചിന്ത. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞങ്ങടെ ഉത്സവത്തിനായി വേവിച്ച അരി നിനക്ക് തിന്നാൻ നാണമില്ലേ യുക്താ എന്ന തരത്തിലുള്ള മതപൊട്ടന്മാരുടെ നിലവിളി. ഞങ്ങളുടെ ക്രിസ്തുമസിന് യുക്തൻ കേക്ക് തിന്നു, വൈൻ കുടിച്ചു അതിനാൽ കന്യക പ്രസവിച്ചത് സത്യം തന്നെ., ഞങ്ങടെ ഓണത്തിന് യുക്തൻ പരിപ്പും പപ്പടവും ചേർത്ത് ചോറുണ്ടു, പിന്നെ പായസവും കുടിച്ചു, അതുകൊണ്ട് മാവേലി പാതാളത്തിലുണ്ട്. ഞങ്ങടെ റംസാന് ഉസ്താദിന്റെ മഞ്ഞളിച്ച കഫം വീണ ബിരിയാണി യുക്ത.............  ഏയ് ഇല്ല അങ്ങനൊരബദ്ധം യുക്തന് പറ്റില്ല.. ഞങ്ങടെ റംസാൻ ദിനത്തിൽ യുക്തൻ യുക്തന്റെ വീട്ടിൽ ബിരിയാണി ഉണ്ടാക്കി കഴിച്ചു, അതുകൊണ്ട് മുഹമ്മദ് പരന്നഭൂമിയിൽ നിന്നും ബുറാഖിൽ കയറി ഉരുണ്ട ചന്ദ്രനെ വെട്ടിപ്പിളർന്നു.  നോക്കണേ കഥ...  യുക്തിവാദി ക്രിസ്തുമസ് ആഘോഷിക്കുന്നവരെ, ഓണം ആഘോഷിക്കുന്നവരെ, അല്ലെങ്കിൽ നാലയിരത്തി നാനൂറോളം വരുന്ന എല്ലാ മതങ്ങളുടെയും ആഘോഷത്തിനൊപ്പം പങ്കുചേർന്നാൽ അതിനർത്ഥം നിങ്ങളുടെ ദൈവത്തിനു അസ്തിത്വം ഉണ്ടെന്നല്ല. മറിച്ച് യുക്തന്റെ നിഘണ്ടുവിൽ വെറുപ്പെന്ന വാക്കില്ല എന്നാണ്. ലോകത്താകെ പകർച്ചവ്യാധി പിടിപ്പെട്ടു മരണപ്പെടുന്നവരിലും എത്രയോ അധികം പേരാണ് മതവിശ്വാസത്തിന്റെ പേരിൽ തമ്മിൽ തല്ലി കൊല്ലപ്പെടുന്നത്. മനുഷ്യ രാശിയുടെ അസ്തമയത്തിനു കാരണമായേക്കാവുന്ന മതം എന്ന ഭ്രാന്തൻ പ്രത്യയശാസ്ത്രത്തെ തുടച്ചു നീക്കാനായി  വിശ്വാസികളോട് ദൈവത്തിന്റെ അസ്തിത്വം ചോദിച്ചു പരിഹസിക്കും, അത് ക്രിസ്തുമസ് കേക്ക് തിന്നുകൊണ്ടും, ഓണ സദ്യ ഉണ്ടുകൊണ്ടും ഒക്കെ മേലിലും ആവർത്തിക്കും, ഉണ്ട് ചിറിയും തുടച്ചു കൊണ്ട് കന്യകയൊക്കെ പ്രസവിക്കുമോടെ ? എന്ന ചോദ്യങ്ങൾ ആവർത്തിക്കുകയും ചെയ്യും. എന്താ യുക്തിവാദി കേക്ക് തിന്നാൽ, വൈൻ കുടിച്ചാൽ കന്യക പ്രസവിക്കുമോ? ക്രിസ്തുമസ് ദിനത്തിൽ സമ്മാനമായി ലഭിച്ച കേക്ക് തിന്നുകൊണ്ടിരുന്നാണ് ഞാൻ ഈ ചെറു വീക്ഷണം ടൈപ്പ് ചെയ്തത് അത് വായിൽ ചവച്ചരക്കുമ്പോൾ തന്നെ ഒന്നൂടെ ചോദിക്കട്ടെ യേശുവിന്റെ അസ്തിത്വത്തിന് വല്ല.. വല്ല... വല്ല.... തെളിവുമുണ്ടോ ? ടൂറിനിലെ ശവക്കച്ച എന്നൊന്നും പറഞ്ഞു വരല്ലേ.. ചിരിച്ചു ചിരിച്ചു അധോവായു പോവും.

profile 

VishnuAnilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.