Monday, December 23, 2024
അവലോകനം / രചനകൾ / September 20, 2021

വെറുപ്പാൽ ഭിന്നിച്ചവർ

കോഴിക്കോട് 20 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടുന്ന സംഘം പിടിയിൽ. അതിരാവിലെ പത്രത്തിനൊപ്പം വീണുകിട്ടിയ 'സ്ത്രീ ഉൾപ്പെടുന്ന' എന്ന പദത്താൽ ആകാംക്ഷാഭരിതമായ വാർത്ത നാസർകാക്ക ഇമവെട്ടാതെ വായിച്ചു. തന്നെ ആകർഷിച്ച പദത്തിനപ്പുറത്തേക്ക് വാർത്തക്കിടയിൽ 'പത്രോസിന്റെ' വീട്ടുമുറ്റത്താണ് എന്ന വാക്ക് ശ്രദ്ധയിൽപെട്ട വായനക്കാരൻ നാസർ തന്റെ ഫേസ്ബുക് അക്കൗണ്ട് ധൃതിയിൽ ഓപ്പൺ ചെയ്യുമ്പോൾ വിശന്നു വലഞ്ഞ മുതലക്കു ഇറച്ചിക്കഷ്‌ണം വീണുകിട്ടുമ്പോഴുള്ള സന്തോഷവും അതിലേറെ ആവേശവും ഉണ്ടായിരുന്നു. 'കുരിശ് കൃഷി നിർത്തി പുതിയ സുവിശേഷവും വിളവെടുപ്പും കഞ്ചാവിലാണ്' എന്ന ഗംഭീര തലക്കെട്ടിൽ ഒരു പോസ്റ്റ് ഇടുന്നു. സമയം അധികം നീങ്ങേണ്ടി വന്നില്ല പ്രസ്തുത പോസ്റ്റിനു കീഴിൽ പത്രോസും,മാത്യൂസും,പീലാത്തോസും ഒക്കെ ലൗ ജിഹാദ്, താലിബാൻ തുടങ്ങിയ ന്യൂസ് ക്ലിപ്പ് ലിങ്കുകൾ വാരിവിതറി കുരിശുകൃഷിയുടെ വൈഭവത്തോടെ നാസറിന്റെ കമെന്റ് ബോക്സ് കുരിശടിയന്മാർ കയ്യേറി.ഫേസ്ബുക് ന്യൂസ് ഫീഡ് കുറച്ചൂടെ താഴേക്ക് സ്ക്രോൾ ചെയ്തപ്പോൾ ശരത്ത് പങ്കിട്ട താലിബാൻ ക്ലാസ്മുറിയുടെ ചിത്രം. ചുവടെയായി സംഘികളുടെ കളസ പ്രഹസനം,പ്ലൂട്ടോണിയം കഥ,രാമനാമം ചൊല്ലിക്കുന്ന വീഡിയോസ് ഇത്യാദി കമന്റുകൾ കൊണ്ട് പച്ചകൾ ആ പ്രദേശം കയ്യടക്കി. രൂപമില്ലാത്ത തന്റെ ദൈവത്തെ അനുസ്മരിപ്പിച്ച് താലിബാനെ ന്യായീകരിക്കുന്ന കുറച്ച് മുഖമില്ലാത്ത അറബിനാമ ധാരികളും രംഗത്തുണ്ട്.

Advertise

Click here For more info

advertise

ഒന്നുകൂടി സ്ക്രോൾ ചെയ്തപ്പോൾ സെപ്റ്റംബർ 10 നു നടന്ന ഒരു വാർത്ത ശ്രദ്ധയിൽപെട്ടു, കോഴിക്കോട് കൂട്ടബലാത്‌സംഗം യുവതിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. കുറ്റവാളികളുടെ പേരിനായി അരിച്ചു പെറുക്കി അലയേണ്ടി വന്നില്ല. സംഘശക്തി ശങ്കരൻ മാമൻ കുറ്റവാളികളുടെ പേരു ക്യാപിറ്റൽ ലെറ്ററിൽ ഹൈ ലൈറ്റ് ചെയ്തു വിവരം പങ്കിട്ടിരുന്നു. സുഹൈബ്,ഫഹദ് എന്ന പേരുകൾ ശങ്കരൻ മാമൻ പെരുമ്പറ മുഴക്കി പ്രചരിപ്പിക്കുമ്പോൾ ഇതെങ്ങനെ ന്യായീകരിക്കാം എന്ന വ്യാകുലതയോടെ നിന്നു മരുഭൂമിയായ കോയയുടെ നെഞ്ചിലേക്ക് കുളിർമഴ പോലെ അത് ശ്രദ്ധയിൽപെട്ടു. ഫഹദിന്റെ ഫേസ്ബുക് ഫീഡിൽ രവിചന്ദ്രൻ സി യുടെ പോസ്റ്റ് പങ്കിട്ടിരിക്കുന്നു. പടച്ച റബ്ബേ ഇവൻ ജുക്തിവാദി തന്നെ, ഇവൻ ജബ്ര തന്നെ. കോയയുടെ അന്വേഷണ ബുദ്ധി ഉണർന്നു.. പ്രതിയുടെ ജാതകമുൾപ്പെടെ തപ്പിയെടുത്ത് മറുപടി പോസ്റ്റ് ഉടൻ എത്തി. "ജബ്ബാറിന്റെ അനുയായികളായ ജബ്രകൾ ആണു ബലാത്സംഗ കേസിലെ പ്രതികൾ ഇവർ നാട്ടിലെ അറിയപ്പെടുന്ന ജബ്രകൾ നാലാം പ്രതിയുടെ വിവരങ്ങൾ ശേഖരിക്കുന്നു. ലഭിക്കും വിധം അതും ഉടൻ പങ്കിടുന്നതാണ്." തന്റെ അറുപതാം വയസ്സിൽ ആറു വയസ്സുകാരിയെ വിവാഹം കഴിച്ച് ഒൻപതാം വയസ്സിൽ ഭോഗിച്ച മുത്തിന്റെ പരമ്പരകൾ ഒരിക്കലും പീഢനങ്ങൾ നടത്തില്ല എന്ന നിശബ്ദ പ്രചാരണത്തോടെ ജബ്രകൾക്കെതിരെ കോയമാർ നവമാധ്യമ കലാപം തന്നെ നടത്തി. മറ്റൊരു വാർത്താ മാധ്യമത്തിനും കിട്ടാത്ത വാർത്തകൾ കോയക്കു കിട്ടും അതാണ് അരൂപിയായ അല്ലാഹുവിന്റെ നെറ്റ്‌വർക്ക്.

ഇതിനൊരു അന്തമില്ല എന്ന സൂചന നൽകിക്കൊണ്ട് പാലാ ബിഷപ്പ് എയറിൽ നിൽക്കുന്ന രംഗമാണ് ഒന്നൂടെ സ്ക്രോൾ ചെയ്തപ്പോൾ കാണാൻ കഴിഞ്ഞത്. നാർക്കോട്ടിക് ജിഹാദ് പ്രസ്താവനക്കു ചുവടെയായി, മഠം, കിണർ, കന്യാസ്ത്രീ, ഫ്രാങ്കോ തുടങ്ങി മാർപ്പാപ്പയെയും, കുരിശുയുദ്ധത്തെയും ഒക്കെ വെടിമരുന്നാക്കി സംഘി,കമ്മി,കൊങ്ങി,സുഡാപ്പികൾ അരമന ലക്ഷ്യമാക്കി വെടിയുതിർത്തു.

മതങ്ങളെ താങ്ങുന്ന പേജുകളിലും, മറ്റു വാർത്താ മാധ്യമങ്ങളിലും യുക്തിവാദികളുടെ സോഷ്യൽ മീഡിയ പോസ്റ്റിനു കീഴിലെ കമെന്റ് ബോക്സുകളിലും വരെ മറ്റു മതസ്ഥരെ കുറ്റം പറയാനായി മാത്രം പുരോഗമന തോലണിഞ്ഞു വരുന്ന ചെന്നായ്ക്കളെ കാണാം. കുറ്റമെന്താണെന്നോ അതിന്റെ തീവ്രതയോ ഒന്നുമല്ല പ്രശ്‌നം കുറ്റവാളിയുടെ നാമവും മതചുറ്റുപാടുമാണ് വിവാദകാലാവസ്ഥക്ക് അനുയോജ്യരായ പുരോഗമന സിംഹങ്ങളെ സൃഷ്ടിക്കുന്നത്.

Advertise

advertise

Click here to purchase

മതം, കക്ഷി രാഷ്ട്രീയം, തുടങ്ങിയ കുറ്റവാളികളുടെ ആശയ പിന്നാമ്പുറങ്ങൾ ഇപ്പോഴും ചികയേണ്ടതുണ്ടോ..? വെറുപ്പിന്റെ ലോകം പണിഞ്ഞു വെച്ചിരിക്കുന്ന മത,കക്ഷി രാഷ്ട്രീയ ആശയങ്ങൾ കുറ്റവാളികളെ സൃഷ്ടിക്കില്ല എന്നല്ല., കൃത്യമായും അനവധിയായി വെറുപ്പിന്റെ മനുഷ്യരെ മത,കക്ഷിരാഷ്ട്രീയ ഫാക്ടറികളിൽ നിർമ്മിക്കുന്നുണ്ട്. പക്ഷെ ഒരു മനുഷ്യന്റെ മാനസിക വൈകല്യത്താലോ... മറ്റു കാരണങ്ങളാലോ നടക്കുന്ന ഏതൊരു കുറ്റത്തിനും വെറുപ്പിന്റെ രാഷ്ട്രീയം കുത്തിവെക്കുന്ന പുരോഗമന കള്ളനാണയങ്ങളെ കൃത്യം തിരിച്ചറിയേണ്ടതുണ്ട്. ഇക്കൂട്ടരിൽ ചില സീസണൽ യുക്തിവാദികളും ഉണ്ട്. സ്വന്തം മതത്തെ പറ്റി പറയുമ്പോൾ തലച്ചോറിലെ യുക്തിബോധ വിതരണ വയറിന്റെ ഫീസ് അടിച്ചു പോകും. അത്തരക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ യുക്തിവാദി പ്ലാറ്റ് ഫോമിനു നേരെ ഇസ്ലാമോഫോബിയ ചാപ്പയുമായി വന്നത്. ഉള്ളിലെവിടെയോ കിടന്നുറങ്ങുന്ന മാടമ്പള്ളിയിലെ മനോരോഗികൾ. കേരളത്തിലെ പ്രമുഖ മതങ്ങളിൽ നാലാം മതമായി വർത്തിച്ച ഇരട്ട ചങ്കൻ ദൈവത്തിന്റെ അനുയായികളും സ്ഥിരം മതശൈലിയിൽ നിന്നും ഒട്ടും പിന്നോട്ടല്ല. കുഞ്ഞിക്കൂനൻ എന്ന മലയാള സിനിമയിലെ നായക കഥാപാത്രം "ഞാൻ എന്നെ സ്വയം വിളിക്കുന്നത് വിമൽകുമാറെന്നാണ്" എന്ന് പറയുംപോലെ ഇരട്ടചങ്ക ഭക്തർ അവരെ സ്വയം വിളിക്കുന്നത് 'പുരോഗമന പ്രസ്ഥാനം' എന്നൊക്കെയാണ്. എന്താണ് പുരോഗമനം എന്ന് ഇവരോടു ചോദിച്ചാൽ "നല്ല ഒന്നുരണ്ടു വാക്കുകൾ കിടക്കട്ടെ എന്നു കരുതി" എന്ന തരത്തിലുള്ള മറുപടി ആകും കിട്ടുക. മാർക്സിനെ വരെ ദൈവമാക്കിയ അമ്പലശ്വാനന്മാരോട് പരിഷ്കരണ ബോധത്തെപ്പറ്റി സംസാരിച്ചിട്ടു എന്തു കാര്യം. വർത്തമാനകാലത്ത് നടന്ന സ്ത്രീ പീഢനത്തെപ്പറ്റി അവലോകനം നടത്താൻ ഭൂതകാല ബലാത്‌സംഗകേസിലെ പ്രതി വാചാലനാകുന്നത് പോലെയാണ് ഒരു മതസ്ഥൻ ആനുകാലിക വിഷയങ്ങളിൽ മറ്റൊരു മതസ്ഥനെതിരെ പ്രതികരിക്കുന്നത്. കുറച്ചുകൂടി വ്യക്തമാക്കിയാൽ തുല്യതയുടെ ആശയ ധാരയായ ഫെമിനിസത്തിന്റെ പ്രഭാഷണ വേദിയിലെ മുഖ്യപ്രഭാഷകൻ ഗോവിന്ദച്ചാമിയായാൽ എങ്ങനിരിക്കും.

By
SnehaSreyas

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.