മതസൗഹാർദവും മതേതരത്വവും
നിങ്ങൾ നാട്ടിലെ ഒരു ഗുണ്ടയാണെന്നു കരുതുക. ഒരു ദിവസം മറ്റൊരു ഗുണ്ട നിങ്ങളുടെ നാട്ടിൽ വരുന്നു. നിങ്ങൾ പരസ്പരം ഏറ്റുമുട്ടേണ്ട ഒരു സാഹചര്യം ഉണ്ടാകുന്നു. അങ്ങനെ സംഭവിച്ചാൽ, നിങ്ങൾ തോൽക്കാനും ജയിക്കാനും തുല്യ സാധ്യതയാണ്. നിങ്ങളും മറ്റേ ഗുണ്ടയും ഈ സാധ്യതകൾ വിലയിരുത്തുകയും പരസ്പര സൗഹാർദത്തിലെത്തുകയും ചെയ്യുന്നു. 'ഇനി ഞങ്ങളെ തോല്പിക്കാനാരുണ്ട്' എന്നു നാട്ടുകാരോടു ചോദിക്കുന്ന നിങ്ങളുടെ ഗുണ്ടാ സംഗമം, രണ്ടുപേർക്കും കൂടുതൽ ശക്തിയോടെ ഗുണ്ടായിസം കാട്ടാൻ കരുത്തേകുന്നു. ശരിക്കും ഇതാണ് മതസൗഹാർദം. ഇതു നമ്മുടെ ഭരണഘടനയിലുള്ള മതേതരത്വമല്ല.
Advertise

Click here for more info
എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴായിരുന്നു എന്നു തോന്നുന്നു, ഓണപ്പരീക്ഷക്ക് ആ അപ്രതീക്ഷിത ചോദ്യം വന്നത്. 'Religious' എന്ന പദത്തിന്‍റെ വിപരീത പദം എഴുതണം. പുസ്തകം വായിക്കാറില്ലായിരുന്നു. നോട്ടില്‍ ഇത് എഴുതി തന്നിട്ടുമില്ല. ഒടുവിൽ കൈയ്യില്‍ നിന്ന് ഇട്ടു. 'Criminal' എന്ന് ഉത്തരമെഴുതി. മതം എന്നത് നന്മയുടെ പ്രതീകമാണെന്ന ധാരണയില്‍ നിന്നാണ് ഈ ഉത്തരം വന്നത്. വീട്ടില്‍ ചെന്ന് പുസ്തകം നോക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.
Advertise

'SECULAR'.എന്നായിരുന്നു ആ ഉത്തരം. അതെ, നമ്മുടെ ഭരണഘടനയുടെ പ്രിയാംബിളില്‍ തന്നെ എഴുതി ചേര്‍ത്തിരിക്കുന്ന വാക്ക് - മതേതരം. മതേതരം = മതം+ ഇതരം= മതമല്ലാത്തത് എന്നാണെന്ന വലിയ അറിവാണ് അന്ന് ലഭിച്ചത്. ഭരണഘടനയുടെ പ്രിയാംബിളില്‍ പറയുന്നത് മതസൗഹാര്‍ദമല്ല. മതത്തിനു പുറത്തുള്ളതാണ്. മതേതരത്വമാണ്. മതസൗഹാർദം എന്നത്, ആശയപരമായി ഒരിക്കലും നടക്കാത്ത ഒരു കട്ട കോമഡിയാണ്. ഓരോ മതത്തിന്റെ ആശയവും മറ്റു മതങ്ങളെയും അതിന്‍റെ അംഗങ്ങളെയും ആശയത്തെയും വെറുക്കുന്നു. അവര്‍ക്കെല്ലാം തങ്ങളുടെ നരകം വാഗ്ദാനം ചെയ്യുന്നു.
Advertise

ഈ പുസ്തകം വാങ്ങുവാനായി ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
അന്യമതക്കാരുടെ സംഘബലത്തോടുള്ള ഭയം മൂലം താൽക്കാലികമായി ഉണ്ടാകുന്ന അഡ്ജസ്റ്റ്മെന്റ് ആണ് മതസൗഹാർദം. എല്ലാ മതങ്ങളും ഒരു ലക്ഷ്യത്തിലേക്കു നയിക്കുന്ന പല വഴികള്‍ അല്ല. മനുഷ്യരെ, 'നമ്മളെ'ന്നും 'അവരെ'ന്നും തിരിച്ചു, വെറുപ്പു പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങളാണ് അവ. സ്വാഭാവികമായും മനുഷ്യനിലുള്ള സ്നേഹവും നന്മയുമാണ് മതം ഇല്ലാതാക്കുന്നത്. ശരിക്കും ഞാനെഴുതിയ ' criminal' എന്ന ഉത്തരം, 'religious' എന്ന പദത്തിന്‍റെ 'synonym' ആകാനാണ് സാധ്യത എന്നു മനസ്സിലാവാന്‍ അധികം താമസം നേരിട്ടില്ല.
By
Anup Issac
