Monday, December 23, 2024

ഫാസിസ്റ് യുക്തൻ

ഞാൻ : സദ്ദാം ഹുസ്സൈനെ തൂക്കിലേറ്റി .ഭാഗ്യം തന്നെ , ആ ജനങ്ങൾ രക്ഷപ്പെട്ടു .

ഫ്രണ്ട് : ഒന്ന് പോയെടാ ....അയാൾ ആള് കിടു ആയിരുന്നു ... അമേരിക്ക കള്ളക്കേസിൽ കുടുക്കി കൊന്നതാണ്,ശെരിക്കും അയാളൊക്കെ രക്തസാക്ഷിയാണ്.

advertise

ഞാൻ : അപ്പൊ ബിൻ ലാദനോ ?

ഫ്രണ്ട് : ഹഹ,അമേരിക്ക ഫണ്ടും ആയുധവും കൊടുത്തു വളർത്തിയ ആളെ ആവശ്യം കഴിഞ്ഞപ്പോൾ അവര് തന്നെ തട്ടി.

ഞാൻ : ഇസ്ലാമിക് സ്റ്റേറ്റ് ലോകത്തിന് ഭീഷണിയാണ്.

ഫ്രണ്ട് : ഡാ..,അത് ഇസ്‌ലാമുമായി ബന്ധം ഒന്നും ഇല്ല,കാരണം , മുസ്ലിങ്ങൾ ആരും ടാറ്റൂ അടിക്കാറില്ല,കൊല്ലപ്പെട്ട IS ഭീകരരുടെ കൈകളിൽ ടാറ്റൂ ഉണ്ടായിരുന്നല്ലോ, ഇതൊക്കെ ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്താൻ ജൂതന്മാർ കളിക്കുന്ന കളിയാണ്,ഫണ്ട് കൊടുക്കാൻ അമേരിക്കയും ഉള്ളപ്പോൾ പിന്നെ എന്തും ആവാലോ...!!

ഞാൻ : അപ്പോ അജ്മൽ കസബ് ജൂതൻ ആയിരുന്നോ ?

ഫ്രണ്ട് : സംശയിക്കേണ്ടിയിരിക്കുന്നു,.കാരണം , അവന് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അറ്റാക്ക് നടത്താനും മാത്രം മാസ്റ്റർ പ്ലാനും ആയുധവും ആര് നൽകി ? ലോകത്തു ഇസ്‌ലാമിനെ താറടിച്ചുകാണിക്കാൻ വേണ്ടി അമേരിക്ക നടത്തുന്ന കളി തന്നെ ആവണം ഇതും.

ഞാൻ : അപ്പോ ലഷ്കറെ ത്വയ്ബ, അൽ ഖായിദ, ഇസ്ലാമിക് സ്റ്റേറ്റ്, ഇതൊന്നും ഇസ്ലാമുമായി ബന്ധമില്ലെന്നാണോ ?

ഫ്രണ്ട് : ഇതൊക്കെ ജൂതന്മാരുടെ കളിയാണ്,.പലസ്തീൻ ഇഷ്യൂ നോക്ക് .

ഞാൻ : പലസ്തീനിൽ എന്താ..? ലോകയുദ്ധത്തിന് ബ്രിട്ടനെ സഹായിച്ച ജൂതന്മാർക്ക് ബ്രിട്ടന്റെ കീഴിലുള്ള സ്ഥലത്തു യഹൂദരാഷ്ട്രം ഉണ്ടാക്കി ജീവിക്കാൻ ബ്രിട്ടൻ കുറച്ചു സ്ഥലം കൊടുത്തു ...അത് പിടിക്കാതിരുന്ന കോയമാർ രായ്ക്കുരാമാനം ജൂദ്ധം വേണം മക്കളെ എന്നും പറഞ്ഞിറങ്ങി അണ്ണാക്കിൽ വാങ്ങി കയ്യിലുള്ള സ്ഥലവും കളഞ്ഞു,പലസ്തീൻ ശെരിക്കും അങ്ങോട്ട് പോയി ചൊറിഞ്ഞതല്ലേ ?

ഫ്രണ്ട് : നീ പോടാ നിനക്കൊന്നും ചെറുത്തു നിൽപ്പ് എന്താണെന്ന് അറിയില്ല...!!

ഞാൻ : അപ്പോ പലസ്തീൻ - ഇസ്രായേൽ വിഷയത്തിൽ നീ പാലസ്തീന് ഒപ്പമാണ്.?

ഫ്രണ്ട് : സംശയം എന്താ -ഞാൻ ഗാസയ്ക്ക് വേണ്ടി ഹമാസിന് സംഭാവനയും ചെയ്തു.

ഞാൻ : അപ്പോ അഫ്‌ഗാനിസ്ഥാനിൽ നടക്കുന്ന കാര്യങ്ങളെ പറ്റി നിന്റെ അഭിപ്രായം എന്താ ? അതും ഇസ്രായേൽ - പലസ്തീൻ പോലെ തന്നെയല്ലേ ?

ഫ്രണ്ട് : ഏകദേശം.

ഞാൻ : അപ്പോ നീ താലിബാനെ എതിർക്കുന്നുവെന്നാണോ ?

ഫ്രണ്ട് : ഞാനെന്തിന് എതിർക്കണം ? താലിബാൻ ജനങ്ങളുടെ രക്ഷകരാണ്. അവർക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ പറ്റില്ലെന്നായപ്പോൾ അവർക്കൊരു ടെററിസ്റ്റ് ഇമേജ് കൊടുത്തു ലോകത്തെ വിശ്വസിപ്പിക്കുന്നത് അമേരിക്കയാണ് .
അഫ്‌ഗാനികൾക്കെല്ലാം താലിബാനെ ഇഷ്ടവുമാണ്. ഇസ്രായേൽ പോലെ അല്ല .

advertise

ഞാൻ : അയിന് താലിബാൻ തീവ്രവാദി സംഘടന അല്ലേ ?

ഫ്രണ്ട് : പോയെടാ,.അതൊക്കെ അമേരിക്കയുടെ സഹായത്തോടെ അടിച്ചിറക്കുന്ന ജ്യൂയിഷ് പ്രോപഗണ്ടയാണ്.

ഞാൻ : അപ്പൊ ലോകത്ത് ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന എല്ലാ ആക്രമണങ്ങൾക്കും പിന്നിൽ ജൂതന്മാരും അമേരിക്കയുമാണെന്നാണോ പറയുന്നത് ?

ഫ്രണ്ട് : സംശയമെന്താ ?

ഞാൻ : ഇതിനും മാത്രം ജൂതന്മാർ ഈ ലോകത്തുണ്ടോ ? നുള്ളിപ്പെറുക്കിയാൽ ആകെ ഒരു കോടി അല്ലെ ഉള്ളു..?

ഫ്രണ്ട് : സഹായിക്കാൻ അമേരിക്കയുണ്ടല്ലോ.

ഞാൻ : ഹാ,.അത് പോട്ടെ, ഡാ UP യിൽ ബീഫ് കഴിച്ചെന്നും പറഞ്ഞു സംഘികൾ ഒരാളെ തല്ലിക്കൊന്നു.. ഈ നായ്ക്കളെ കൊണ്ട് സ്വൈര്യക്കേട് ആയല്ലോ ..

ഫ്രണ്ട് : സത്യം ബ്രോ.,തീവ്രവാദികൾ തന്നെ.


- END .

NB 1 : പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഫ്രണ്ട് ഒരാൾ മാത്രല്ല 

എതിർത്ത് പറഞ്ഞ യുക്തന് പുതിയ ചാപ്പ 'ഫാസിസ്റ് യുക്തൻ'

Credits : Unknown

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.