Monday, December 23, 2024

കുരുടന്റെ ആനയല്ല ശാസ്ത്രം

ആഗസ്റ്റ് ലക്കം യുക്തിരേഖയിൽ ലെജി കൃഷ്ണൻ എഴുതിയ പ്രതികരണത്തിലെ ഒരു ഭാഗം നോക്കുക "ജാത്യാചാരങ്ങൾ പ്രകാരം വിവാഹം ചെയ്യുന്നതാണോ അതോ ആയുർവേദ ഡോക്ടറെ കണ്ട് കൈകലുകളുടെ വേദനക്ക് തൈലമോ കുഴമ്പോ വാങ്ങുന്നതാണോ അനുചിതം എന്ന് ചോദിച്ചാൽ ആയുർവേദ ഡോക്ടറെ കണ്ട നിങ്ങൾ മതേതര അന്ധ വിശ്വസിയാണെന്ന് പറഞ്ഞു അധിക്ഷേപിച്ച് ആനന്ദം കണ്ടെത്താനാണ് അവർ (സ്വതന്ത്ര ചിന്തകർ) താല്പര്യപ്പെടാറുള്ളത്.

Advertise

advertise

Click here for more info

ജാതി മത ആചാരങ്ങൾ അനുഷ്ഠിച്ചത് സ്വതന്ത്ര ചിന്തയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പ്രശ്നമായി കാണാനും, ക്രമവൽക്കരിച്ച ന്യായങ്ങൾ ചമക്കാനും അവർക്ക് കഴിയും ".ഇന്നും കെവൈഎസ് യുക്തിവാദികൾ യുക്തിവാദത്തെ മനസ്സിലാക്കിയിരിക്കുന്നത്, കുരുടൻമാർ ആനയെ അറിഞ്ഞതുപോലെയാണ്. യുക്തിവാദം എന്നത് ശാസ്ത്രീയ ചിന്തനമാണ് (ശാസ്ത്രത്തെ അധിഷ്ഠിതമാക്കിയുള്ള ചിന്താരീതി) എന്നത് ഇന്നും കെവൈഎസ് കാർക്ക് അറിയില്ല. കേവലം നാസ്തികത മാത്രമല്ല യുക്തിവാദം. എല്ലാത്തരം ആശാസ്ത്രീയതകളെയും തള്ളിക്കളയുന്നതാണ് യുക്തിവാദം. ആയുർവേദ ഡോക്ടരുടെ അടുക്കൽ പോകുന്നവനും, അമ്പലത്തിൽ പോകുന്നവനും, ആചാരാനുഷ്ടാനങ്ങളോടെ വിവാഹം കഴിക്കുന്നവനും യുക്തിവാദിയല്ല. കെവൈഎസ് യുക്തിവാദികളിൽ മിക്കവരുടെയും വീട്ടിൽ യുക്തിവാദം ഇല്ല.

Advertise

advertise

2019-ലെ 104-ാം ഭേദഗതി വരെ ഉൾപ്പെടുത്തിയ മൂലഗ്രന്ഥം A textbook amended up to the Constitution (104th Amendment) Act 2019 BARE ACT : included in this text has amendments up to 2019 Indian Bharanaghadana in Malayalam with English Text

Click here for purchase

 

പിരവത്തെ ഒരു കെവൈഎസ് യുക്തിവാദിയുടെ മകളുടെ വിവാഹം പള്ളിയിൽ വച്ച്. മുവാറ്റുപുഴയിലെ ഒരു കെവൈഎസ് യുക്തിവാദിയുടെ (വലിയ സംവരണവാദി) മകളുടെ വിവാഹം സ്വജാതിയിൽ നിന്ന്, എല്ലാവിധ മാതാചാരങ്ങളോടെയും. ഡോക്ടർ. സി. വിശ്വനാഥന്റെ മകന്റെ വിവാഹം സ്വജാതിയിൽനിന്ന്, ആചാര പ്രകാരം അമ്പലത്തിൽ വച്ച്. മുഹമ്മദ്‌ പാറക്കലിന്റെ മകളുടെ വിവാഹവും ആചാരപ്രകാരം. മുഹമ്മദ്‌ ഖാന്റെ മകളുടെ വിവാഹവും അങ്ങിനെ തന്നെ. ഇവരിൽ മിക്കവരും പഴയ കെവൈഎസ് കാർ തന്നെ.മറ്റുള്ളവരെ ചെളിവാരി എറിയുമ്പോൾ സ്വന്തം സംഘടനയിൽ നടക്കുന്നത് കാണാതെ പോകരുത്.

Advertise

advertise

അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്നയുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ജോസഫ് വടക്കന്റെ ഈ പുസ്‌തകം. കാലാകാലങ്ങളായി നാം വിശ്വാസപ്രമാണങ്ങളായി നെഞ്ചേറ്റിയ പല വിശ്വാസങ്ങളെയും ഇവിടെ ഉടച്ചുവാർക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല, പ്രകോപനങ്ങൾകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്റെ നില. അത് അചഞ്ചലമാണ്. സത്യത്തിലും യുക്തിയിലുമുള്ള കടുത്ത വിശ്വാസമാണ് അതിന് കാരണം.

Click here for Purchase

യുക്തിവാദികൾ സ്വന്തം മക്കളെ ശാസ്ത്രബോധം (യുക്തിബോധം) ഉള്ളവരായി വളർത്തണം. വായന മനുഷ്യനെ പൂർണ്ണനാക്കുന്നു എന്നാണല്ലോ. കുട്ടികളെ വയനാശീലമുള്ളവരായി വളർത്തിയ എത്ര യുക്തിവാദികൾ ഉണ്ട്. ലെജി കൃഷ്ണന്റെ വീക്ഷണത്തിൽ ആയുർവേദ ഡോക്ടറുടെ (?)അടുക്കൽ പോകുന്നത് ശാസ്ത്രവിരുദ്ധം (യുക്തി വിരുദ്ധം) അല്ല.ശാസ്ത്രബോധം ഇല്ലായ്മയാണ് കെവൈഎസ് കാരുടെ മൂലധനം. കെവൈഎസ് ഇന്നുവരെ ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യോഗ, പ്രകൃതി ചികിത്സ, യുനാനി എന്നിവയെ ഒന്നും തള്ളിപ്പറഞ്ഞിട്ടില്ല. അതുപോലെ, വൈരുധ്യാത്മക ഭൗതിക വാദത്തെ തള്ളിപ്പറയുന്നതിനു പകരം, ശാസ്ത്രമായി കൊണ്ടാടുന്നു.

By
Joseph vadakkan
Chief Editor
Yukthivaadi

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.