Monday, December 23, 2024

ഹലാൽ ഫുഡ്

ജീവൻ നിലനിർത്താൻ എല്ലാ ജീവികൾക്കും ഒരുപോലെ അത്യാവശ്യമുള്ള ഒന്നാണ് ഭക്ഷണം. ജീവന്റെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാകാത്തത്. ഇൻക്വിസിഷൻ കാലഘട്ടത്തിന് ശേഷം ലോകമാകെ വലിയമാറ്റങ്ങൾ സംഭവിച്ചു. ഭരണകൂടങ്ങളിൽനിന്നും മതത്തിന്റെ പിടി അയഞ്ഞു.യൂറോപ്പിൽ നാവോതഥാനത്തിന്റെ കാറ്റുവീശി . ജ്ഞാനോദയത്തിന്റെ കാറ്റിൽ മതങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടു. ഭരണത്തിൽ നിന്നും രാഷ്ട്രീയത്തിൽനിന്നും ‘മതം’ മതേതരത്വത്താൽ ആട്ടിപുറത്താക്കപ്പെട്ടു. ആരാധനാലയങ്ങൾ ഇന്നവിടെ വിൽപ്പനക്ക് വെച്ചിരിക്കുന്ന തരത്തിൽ അവിടെ പുരോഗമനത്തിന്റെ വെളിച്ചമടിക്കുന്നു. ബൈബിൾ തൊട്ടു സത്യപ്രതിജ്ഞ ചൊല്ലുന്ന.ക്രിസ്ത്യൻ രാഷ്ട്രമെന്നറിയപ്പെടുന്ന അമേരിക്കയിൽപ്പോലും.തെരിരെഞ്ഞെടുപ്പിലും രാഷ്ട്രീയത്തിലും.മതം കാര്യമായ സ്വാധീനം ചെലുത്തുന്നില്ല എന്നതാണ് സത്യം. അവിടെ മൂന്നിൽ ഒരാൾ മതവിശ്വാസി അല്ല എന്ന നിരക്കിലേക്ക് സമൂഹം പരിഷ്കരിക്കപ്പെടുകയാണ്. ഭക്ഷണ,വസ്ത്രാദികളിൽ വിഷം കലർത്താൻ അവിടങ്ങളിൽ മതങ്ങൾക്ക് കഴിയുന്നില്ല. അന്ധകാരയുഗത്തിൽ നിന്നും ലോകം പൂർണതയിൽ മോചിതമായികൊണ്ടിരിക്കുന്നു.ചില ചുരുക്കം മതരാഷ്ട്രങ്ങളാണിന്നും വസ്ത്രത്തിലും,ഭക്ഷണത്തിലും വിഷം കലർത്തി ശാസ്ത്രവിരുദ്ധത ഉത്‌ഘോഷിക്കുന്നത്. സെമറ്റിക് മതമായ ഇസ്‌ലാമാണ് ഇതിൽ മുൻപന്തിയിൽ. ‘ഹലാൽ ഫുഡ്’ വിൽക്കുന്ന കടകൾ ഇന്ന് ഭാഷനായികൊണ്ടിരിക്കുന്നു. മാംസത്തിൽ മാത്രമായിരുന്ന ഹലാൽമുദ്ര എല്ലാ ഭക്ഷണത്തിലേക്കും കടന്നുകയറുന്നു.കശാപ്പുചെയ്യുമ്പോൾ ബിസ്മില്ലാഹി ചൊല്ലാത്ത ഒരു മാംസവും കഴിക്കാൻ പാടില്ല എന്നാണ് ഇസ്‌ലാം തന്റെ അനുവർത്തികളോട് പറയുന്നത്.“ബിസ്മില്ലാഹി ർ റഹ് മാനി ർ റഹിം” (കാരുണ്യവാനായ അല്ലാഹുവിന്റെ നാമത്തിൽ നിന്നെ കൊല്ലുകയാണ്) എന്ന് മന്ത്രിച്ചുകൊണ്ടുവേണം ജീവികളെ കൊല്ലാൻ. അതും കഴുത്തറുത്ത്. ഇതിന്റെ പേരാണ് കാരുണ്യമെങ്കിൽ ഇസ്‌ലാം സമാധാനമതമെന്ന വാദം അംഗീകരിക്കേണ്ടിവരും. അന്യമത വിശ്വാസികളുടെ കഴുത്തറുക്കാൻ നേരവും,ജോസഫ് മാഷിന്റെ കൈ അറുക്കാൻ നേരവും ബിസ്മില്ലാഹി ചൊല്ലി കാരുണ്യവത്കരിക്കുന്നു എന്ന അർതഥത്താലാണോ ഇവർ ഇസ്‌ലാം സമാധാനമാണ് എന്നൊക്കെ വാദിക്കുന്നത് എന്നും ചിന്തിക്കേണ്ടതായുണ്ട്. ഫ്രാൻസ് അടക്കമുള്ള സെക്കുലർ രാജ്യങ്ങൾ മതപരമായ ഇത്തരം പേക്കൂത്തുകളെ എതിർത്ത് ശക്തമായി തടയിടുന്നു. എന്നാൽ മതേതരത്വം പ്രസംഗിക്കുന്ന ‘കപടമതേതര’ വാദികളായ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ ഈ പേക്കൂത്തുകൾക്ക് കുടപിടിക്കുന്നു. ഇന്ത്യയിൽ വിവിധ ഇടങ്ങളിൽ ഹലാൽ ഫുഡ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. പരമകാരുണ്യവാനായ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ നിന്നെ കൊല്ലുന്നു എന്ന് പറഞ്ഞശേഷം കഴുത്തറുത്ത് കൊല്ലുന്ന ജീവിയുടെ മാംസത്തിന് എന്ത് മാറ്റമാണ് സംഭവിക്കുന്നത്.? ബിസ്മി ചൊല്ലിയ മാംസവും,ചൊല്ലാത്ത മാംസവും മാംസം മാത്രമാണ്. ഇവതമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. ഇവിടെ ഭക്ഷണത്തിൽ ബിസ്മി എന്ന പേരിൽ മതവിഷം കലർത്തുകയാണ് ഇസ്‌ലാം. ഹലാൽ ഫുഡ് മറ്റുമതക്കാർക്ക് നിഷിദ്ധമാണെന്ന നിശബ്ദ ധ്വനിയും ഇസ്‌ലാം ഇത്തരുണം പ്രചരിപ്പിക്കുന്നുണ്ട്. പശുമ്മയും,കാള അച്ഛനുമാണ് അതിനാൽ ഗോമാംസം കഴിക്കരുതെന്ന ഇരുകാലി ഗോപുത്രയുടെ ഹൈന്ദവ അജണ്ട ഹലാലിന്റെ മറ്റൊരു പുറമാണ്. ജീവൻ നിലനിർത്താനാവശ്യമായ ഊർജ്ജത്തിന്റെ മാധ്യമമാണ് ഭക്ഷണം. അതിൽ മതവിഷം കലർത്താൻ ഭരണകൂടങ്ങൾ അനുവദിക്കരുത്.ഭക്ഷണത്തിലൂടെ വർഗ്ഗീയത വളർത്തുവാനുള്ള ഹിന്ദു-ഇസ്‌ലാം മത തീവ്രാവാദ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത് തോൽപ്പിക്കാൻ മതേതരവാദികൾ തയ്യാറാകണം.കോൺഗ്രസ്സും,കമ്മ്യൂണിസ്റ്റും മറ്റു കപടസെക്കുലർ പാർട്ടികളും പുലർത്തുന്ന നിസ്സംഗത അപകടകരമാണ്.ഇസ്‌ലാമിന് മാത്രമായി,ക്രിസ്ത്യാനിക്ക് മാത്രമായി,ഹിന്ദുവിന് മാത്രമായി ഭക്ഷണം വിൽക്കുന്ന കടകൾ നമുക്ക് വേണ്ട. മനുഷ്യർക്ക് പശിയകറ്റാനുള്ള മാധ്യമമാകണം ഭക്ഷണം വിൽക്കുന്ന ഓരോ കടകളും.

By

Joseph Vadakkan

Chief Editor

Yukthivaadi

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.