Monday, December 23, 2024

കപടതയുടെ അസ്തമനം

 
 
പരീക്ഷണ നിരീക്ഷണങ്ങൾ, ക്ലിനിക്കൽ ട്രയലുകൾ ഇത്യാദി ശാസ്ത്രാവബോധത്തിൻ്റെ ഏടുകളിലേക്കൊന്നും കൈ കടത്തുന്നില്ല. ഒരു മരണത്തെ എത്രത്തോളം സമൂഹത്തിലേക്ക് വലിച്ചിഴച്ച് അപമാനിക്കാം എന്ന പരിശീലന വഴക്കത്തിൻ്റെ ഭാഗവുമല്ല. എന്നിരുന്നാലും കൃത്യമായി പറയും ഒരു മനുഷ്യൻ മരണമടഞ്ഞതിലെ ദു:ഖത്തോടൊപ്പം ഒരു കപടതയുടെ അസ്തമയവും.
 
എന്തിനിത് പറയണം ?
മരണത്തെയെങ്കിലും ബഹുമാനിച്ചൂടെ ?
 
Advertise
 
Advertise
 
 
ആവർത്തിക്കട്ടെ ഒരു മനുഷ്യൻ മരണപ്പെട്ടതിൽ ദു:ഖിക്കുന്നു. 
 
ശാസ്ത്ര ജ്ഞാനവും, ശാസ്ത്ര അവബോധവും  രണ്ടാണ്. പറയാൻ കാരണം റോക്കറ്റിൻ്റെ സഞ്ചാര പഥത്തിലെ ആരോഗ്യ സൗഖ്യത്തിനായി  പച്ചമുളകിലും, നാരങ്ങയിലും അഭയം തേടുന്ന ശാസ്ത്രജ്ഞരെക്കാൾ  മികവ്  അഞ്ചാം ക്ലാസുകാരൻ്റെ ശാസ്ത്ര അവബോധത്തിനാണ് എന്ന പക്ഷമാണ് എനിക്ക്. 
 
ആധുനിക വൈദ്യശാസ്ത്രത്തെ പാടെ നിരസിച്ച്, വൈറസുകൾ പോലുമില്ല എന്ന അപരിഷ്ക്യതിയുടെ വാക്കുകളാൽ  ന്യൂനപക്ഷമോ, ഭൂരിപക്ഷമോ ഏത് ബ്യഹത് സംഖ്യയിലും ഒരു സമൂഹത്തെ ഗോത്രീയതയിലേക്ക് നയിക്കുന്ന  കപടത അസ്തമിച്ചതിൽ ഞാൻ വിഷമിക്കുന്നില്ല.
 
തിരിച്ചറിവില്ലാത്ത ഒരു പാവം ജനതയെ പ്ലസീബോ എഫക്ട് എന്ന മാന്ത്രിക ഗോളിനാൽ  വഞ്ചിച്ച് യഥാർഥ ചികിത്സ നിഷേധിച്ച് തൻ്റെ സ്വാർഥതയുടെ ഭണ്ഡാരം സമ്പന്നമാക്കുന്നവരുടെ  മരണം  ഒരു മനുഷ്യൻ മരിച്ച ദു:ഖത്തിനപ്പുറത്തേക്ക് ഒരു ജനതയെ ബാധിച്ച വ്യാധി ഒഴിഞ്ഞ ആശ്വാസമാണ് പങ്കിടേണ്ടത്. മോഹനൻ നായർ എന്ന മനുഷ്യനും, മോഹനൻ വൈദ്യൻ എന്ന വിപത്തും മരണമടഞ്ഞതിൽ ഒരേ സമയം രണ്ട് വൈകാരികതയാണെങ്കിലും എന്നെ ഏറെ ഭരിക്കുന്നത് വിപത്തൊഴിഞ്ഞ സമാധാനം തന്നെയാകാം.
 
By
VishnuAnilkumar
Editor
Yukthivaadi
സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.