Monday, December 23, 2024

ചോര തന്നെ കൊതുകിനു കൗതുകം

വോട്ടുബാങ്ക് സമ്പന്നമാക്കുക എന്നതു തന്നെയാണ് നിലവിൽ ഭാരതത്തിലെ എല്ലാ കക്ഷി-രാഷ്ട്രീയ സംഘടനകളുടെയും ലക്‌ഷ്യം, അതിനായി പൊതുബോധത്തിന് ഇഷ്ടമുള്ള ഇരയെ ചൂണ്ടയിൽ കോർത്ത് അവർ കാത്തിരിക്കും, പാരമ്പര്യം ഇൻജെക്ട് ചെയ്തു വിട്ട പമ്പര വിഡ്ഢിത്തങ്ങളും പേറി നടക്കുന്ന ഭൂരിപക്ഷ ജനതയെ വരുതിയിലാക്കാൻ ബിജെപിക്ക് രാമക്ഷേത്രം ഉൾപ്പെടെയുള്ള ചീട്ടുകൾ ഇറക്കി വർഗീയത പ്രചരിപ്പിക്കുക വഴി സാധ്യമായിട്ടുണ്ട്. ഭിന്നിപ്പിച്ച് ഭരിക്കുക എന്നതു തന്നെയാണ് എല്ലാ രാഷ്ട്രീയ കഴുകന്മാരുടെയും ലക്‌ഷ്യം. അതിനായി അവർ ചിന്താശേഷി യില്ലാത്ത ഭൂരിപക്ഷത്തെ ആകർഷിക്കുവാനായി സാധ്യമായ എല്ലാ ചെപ്പടി വിദ്യകളും പരീക്ഷിക്കും, സമൂഹത്തെ പരിഷ്കരിക്കാൻ വേണ്ടത് ഒന്നും ഇവർ ചെയ്യില്ല, പരിഷ്കരണബോധം എന്നത് എന്താണെന്ന് ഇവർക്കു തന്നെ അറിയില്ല എന്നു പറയുന്നതാണ് ശരി. ചുവടെയുള്ള ഫേസ്ബുക് പോസ്റ്റിലെ വീഡിയോ ശ്രദ്ധിക്കുക, അവകാശവാദം മാത്രമാണെങ്കിൽ പോലും പുരോഗമന പ്രസ്ഥാനം എന്നൊക്കെ അവകാശപ്പെടുന്ന സി പി ഐ (എം) ന്റെ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളാണ്. വീഡിയോ കാണുക.. 

 

ഇയാൾ പറയുന്നത് വെച്ചാണെങ്കിൽ രോഗങ്ങൾക്കുള്ള മരുന്നുകൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കേണ്ടി വരുമല്ലോ ? പാരസിറ്റാമോളും, ചിക്കൻബിരിയാണിയും ഇലക്ഷനു മത്സരിക്കുന്നു.., കൂടുതൽ വോട്ടു കിട്ടിയ ചിക്കൻബിരിയാണിയെ ജലദോഷപനിക്കുള്ള മരുന്നായി തിര ഞ്ഞെടുക്കുന്നു.

ജനങ്ങൾ ആയുർവേദ-ഹോമി യോ പോലുള്ള ലാട വൈദ്യത്തെ തേടി വരുന്നത് കൊണ്ട് ഇവയെ ശാസ്ത്രത്തിന്റെ പരിതിയിൽ ഉൾപ്പെടുത്താൻ കഴിയുമോ ? കഴിയും.. അന്തവും, കുന്തവുമറി യാതെ പ്രസംഗിച്ചു നടക്കുന്ന ഗോവിന്ദനെപ്പോലുള്ളവർക്കു കഴിയും, മറിച്ച് സയന്റിഫിക് ടെമ്പറുള്ള ഒരു മനുഷ്യനും കഴിയില്ല. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രത്യയശാസ്ത്രമായ ഫെമിനിസത്തെപ്പറ്റി ഗോവിന്ദച്ചാമി ക്ളാസെടുത്താൽ അതുപോലൊരു ഹാസ്യം മാത്രമാണ് ഗോവിന്ദന്റെ ശാസ്ത്രനിരൂപണം.

മണ്ടന്മാർക്ക് സിന്ദാബാദ് വിളിക്കുക അതിലൂടെ അവരെ ചേർത്ത് നിർത്തി അവരുടെ വോട്ടുകൾ ഉറപ്പിക്കുക, ഇത്രേയുള്ളൂ ഗോവിന്ദ ന്റേയും കൂട്ടരുടെയും ലക്‌ഷ്യം. അതിനായി അവർ കാളവണ്ടി യുഗത്തിലേക്ക് മനുഷ്യനെ നയിക്കും, അധികാരം മാത്രമാണല്ലോ ഇക്കൂട്ടരുടെ ലക്‌ഷ്യം.

വർഗീയമായി ഭിന്നിപ്പിച്ചു നിർത്തി അധികാരം എന്ന ഗോൾ അച്ചീവ് ചെയ്യുന്നത് പോലെയാണ്. ആധുനികതയിലേക്ക് മനുഷ്യനെ നയിക്കാതെ ഗോത്രീയതയിൽ ചങ്ങലക്കിട്ടു നിർത്തുന്നത്. പുരോഗമന പാത യിൽ സഞ്ചരിക്കുന്ന ചിന്താശേഷിയുള്ള ആധുനിക മനുഷ്യന് സംഘ പരിവാറും - മാർക്സിസ്റ്റുകളും, തമ്മിൽ അന്തരമൊന്നും കാണാൻ കഴിയില്ല. പക്ഷേ മാർക്സിസ്റ്റുകൾ സ്വയം പുരോഗമന വക്താക്കളായി അവരോധിച്ചുകൊണ്ട് മലയാളികളെ അസ്സലായി വഞ്ചിക്കാറുണ്ട്, അതിനുള്ള അവരുടെ ബലിമൃഗം സംഘപരിവാറുകാർ തന്നെയാണ്.

ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി സംഘപരിവാർ അനുകൂ ലികൾ പറഞ്ഞതു കൊണ്ടുമാത്രം മാർക്സിസ്റ്റുകൾ പൊട്ടിച്ചിരിക്കും, അവർ ചിരിക്കുന്നത് അത് സംഘപരിവാർ പറഞ്ഞു എന്നതിനാൽ മാത്രമാണ്. അതിന്റെ ശാസ്ത്രീയമായ ഒരു പഠന റിപ്പോർട്ടുകളും മനസിലാക്കിയിട്ടല്ല.

ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടെന്നു പറഞ്ഞാൽ അത് പറഞ്ഞത് ഏതെങ്കിലും കാഷായ വസ്ത്രധാരിയായിരുന്നാൽ മാത്രം മതി അതിനെ നേരത്തെ തന്നെ മാക്സിസ്റ്റുകൾ രൂപപ്പെടുത്തി വെച്ചിരിക്കുന്ന പൊതുബോധത്താൽ സംഘപരിവാർ തൊഴുത്തിൽ യാന്ത്രികമായി കെട്ടപ്പെടുകയും, സംഘപരിവാറിനെ രൂക്ഷമായി കളിയാക്കിക്കൊണ്ട് കളം നിറഞ്ഞാടുകയും ചെയ്യും.. ഗോവിന്ദ-പിണറായി അടിമകളായ മാർക്സിസ്റ് ഭക്തർ. മറിച്ച് ചാണകത്തിൽ പ്ലൂട്ടോണിയം കണ്ടന്റുകൾ ഉണ്ടോ/ ഇല്ലയോ ? എന്ന ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ ഒന്നും വിപ്ലവവായാടികളുടെ കയ്യിൽ ഇല്ല. 

മുകളിലെ വീഡിയോയിൽ ഗോവിന്ദൻ ഛർദിച്ചതുപോലെ.. ആൾക്കാ ർ തേടിവരുന്നു എന്നത് തന്നെയാണ് ലാട വൈദ്യങ്ങളുടെ ശാസ്ത്രീയ തെളിവുകളുടെ സാധൂകരണം എന്നാണെങ്കിൽ, ചാണകത്തിൽ പ്ലൂട്ടോ ണിയം ഉണ്ടെന്നും, ഗോമൂത്രം ഔഷധമാണെന്നും വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷാഭിപ്രായം തേടാതെ എന്തിനു നിങ്ങൾ സംഘപരിവാറിനെ കളിയാക്കണം ? (ഇത്തരം വിഷയങ്ങളിൽ സംഘപരിവാറിന്റെ ഔദ്യോഗിക പ്രസ്താവങ്ങളൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഏതെങ്കിലും കുറിയിട്ട വ്യക്തി എന്തേലും പറഞ്ഞാൽ അത് നേരെ ആർ എസ് എസ് തൊഴുത്തിൽ കെട്ടുവാനായി യാന്ത്രികമായി മാർക്സിസ്റ്റുകൾ നിർമിച്ചു വച്ച പൊതുബോധ വ്യവസ്ഥിതിയുടെ ഭാഗമായിരിക്കാം.)

അതെന്തായാലും ഏതെങ്കിലും മാർക്സിസ്റ് സൈദ്ധാന്തികൻ ദയവായി എന്താണ് നിങ്ങൾ മനസിലാക്കിയ ശാസ്ത്രം എന്നത് ഒന്ന് വെളിപ്പെടുത്തിയാൽ നന്ന്. രാജീവും, ഗോവിന്ദനും, ബേബിയുമൊക്കെ നടത്തുന്ന തരം റാഡിക്കലായുള്ള അവലോകനകൾക്കു പകരം നിങ്ങൾ മനസിലാക്കിയ സയൻസിന്റെ രീതിശാസ്ത്രം എന്താണെന്ന് ലളിതമായി ഒരു ഫേസ്‌ബുക്ക് പോസ്റ്റെങ്കിലും ഇടാമോ ?

മഹാഭാരത യുദ്ധസമയത്ത് പാണ്ഡവർ വൈ ഫൈ ഉപയോഗിച്ചെന്നും, ബ്രഹ്‌മാസ്‌ത്രം അണുബോംബാണെന്നും, അസ്ത്രങ്ങളുടെ ആലയമാണ് ആസ്‌ട്രേലിയ എന്നും, കാർമേഘങ്ങൾക്കിടയിലൂടെ പാക്കിസ്ഥാൻ റഡാറുകളെ കബളിപ്പിച്ച് ബോംബുകൾ വർഷിച്ചെന്നുമൊക്കെ കേൾക്കുമ്പോൾ നിങ്ങൾ മാർക്സിസ്റ്റുകൾ പൊട്ടിചിരിച്ചത് ശാസ്ത്രബോധം ഉള്ളതിനാലല്ല എന്നതാണ് സത്യം.

ബാങ്ക് ഓഫ് കൊച്ചി ജപ്പാനിലാണെന്ന് കേട്ടു ചിരിച്ചവരെ പോലെ അന്തവും കുന്തവും അറിയാതെയുള്ള ഒരു പരിഹാസം മാത്രമാണ് മാർക്സിസ്റ്റുകളുടേത്.

കൂട്ടത്തിന്റെ കയ്യടിയാണ് തെളിവുകളിലേക്ക് നയിക്കപ്പെടുന്നത് എന്ന പ്രസ്താവനെയൊക്കെ നടത്തുന്ന നിങ്ങൾ മാർക്സിസ്റ്റുകളെക്കാൾ വലിയ അപരിഷ്‌കൃതർ ഇനി വേറെ ഉണ്ടാവണം. കൊതുകിനു ചോരതന്നെയാണ് കൗതുകം എന്ന് പറയുന്നത് പോലെ വോട്ട് കിട്ടുമെങ്കിൽ സയനൈഡിനെ ശർക്കരയാണെന്നും നിങ്ങൾ മാർക്സിസ്റ്റുകൾ പറയും..

profile 

Vishnu Anilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.