Monday, December 23, 2024

ഗാർഹിക പീഡനവും പൊതുബോധവും

മൃഗങ്ങൾക്ക് പോലും തങ്ങളെ ആക്രമിക്കാൻ വരുന്നവർക്കെതിരെ ശബ്ദമുയർത്താൻ കഴിയുന്ന ഈ പ്രകൃതിയിൽ അവയെക്കാളും ഏറെ സമൂഹികപരമായി മുന്നിൽ നിൽക്കുന്ന മനുഷ്യന് എന്തുകൊണ്ട് അക്രമങ്ങളെ സ്നേഹത്തിന്റെയും കരുതലിന്റെയും പേരിൽ ന്യായികരിക്കേണ്ടി വരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? അത് അത്രമാത്രം നോർമലൈസ് ചെയ്യപ്പെട്ടത് കൊണ്ടാണ്. ഗർഹീക പീഡനം ശരി ആണെന്നും അതിൽ തെറ്റു ഒന്നുമില്ല എന്നും തലമുറകളായി ആണിനേയും പെണ്ണിനേയും ഒരുപോലെ പറഞ്ഞു പഠിപ്പിച്ചു വരുന്ന ഒന്നാണ്. പെണ്ണിനെ നിയന്ത്രിക്കാനും ഉപദ്രവിക്കാനും ഉള്ള അധികാരം ആണിന്നുണ്ട് എന്ന ചിന്ത കുഞ്ഞുനാളിൽ മുതൽ കണ്ടും കേട്ടും വളർന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. പലരും ഇന്നും ആ ചിന്തയെ ഒന്നു ചോദ്യം പോലും ചെയ്യാൻ തയ്യാറാവാതെ ജീവിതത്തിന്റെ ഭാഗമാക്കി കൊണ്ടുനടക്കുന്നു.
 
സർക്കസ്സിലെ ആന സൈക്കിൾ ചവിട്ടുന്നത് അത് അതിന്റെ കടമയോ ഉത്തരവാദിത്തമോ അയത് കൊണ്ടോ അല്ല, മറിച്ച് അതിനെ കാലങ്ങളായി അങ്ങനെ പരിശീലിപ്പിച്ചത് കൊണ്ടാണ്. അതുപോലെ കാലങ്ങളായി പരിശീലിപ്പിച്ചു വരുന്ന ഒരു തെറ്റാണ് ഗർഹീക പീഡനവും. ഇതിനെ ചെറുക്കാൻ ഇവിടെ നിയമങ്ങൾ ഉണ്ടായിട്ടും അത് സാധിക്കാത്തത് സമൂഹത്തിലെ ഭൂരിഭാഗം ആളുകൾക്ക് ഇപ്പോഴും അതിൽ തെറ്റ് ഒന്നും കാണാൻ സാധിക്കാത്തത് കൊണ്ടാണ്. ഗർഹീക പീഡനത്തെ അനുകൂലിക്കുന്ന സ്ത്രീകളോട് അതിനുള്ള കാരണം അന്വേഷിച്ചാൽ 'അത് എന്റെ കടമയാണ്', 'കുട്ടികളെ ഓർത്താണ്',       'വേറെയാരും അല്ലലോ, എന്റെ ഭർത്താവ് അല്ലേ തല്ലിയത്' തുടങ്ങിയ വാദങ്ങൾ കേൾക്കാം. 
 
Advertise
Advertise
 
 
പക്ഷേ അവർക്ക് ഉള്ളുതുറന്ന് സംസാരിക്കാൻ ഒരു അവസരം കൊടുത്താൽ ഇത് സഹിക്കേണ്ടി വരുന്നത് അവരുടെ നിസ്സഹായാവസ്ഥ ഒന്നുകൊണ്ടു മാത്രമാണ് എന്നു മനസിലാകും. ജനിച്ചു വളർന്ന വീട്ടിൽ 'ഇറങ്ങി പോകേണ്ടവളും' ഭർത്താവിന്റെ വീട്ടിൽ 'വന്നു കയറിയവളും' ആയ സ്ത്രീക്ക് ആണ്തുണ ഇല്ലാതെ ജീവിക്കാനുള്ള പ്രചോദനമോ സഹായമോ സ്വന്തം വീടുകളിൽ നിന്ന് പോലും ലഭിക്കുന്നില്ല. അങ്ങനെ ഒരു സാഹചര്യത്തിൽ അവർക്ക് ഭർത്താവിനെതിരെ സംസാരിക്കാനോ വീട് വിട്ടിറങ്ങാനോ ഉള്ള ധൈര്യം ഇല്ലാതാകുന്നു. ഇത് തന്നെ ആണ് കുടുംബത്തിൽ ഭർത്താവിന് ഭാര്യയുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ സഹായിക്കുന്ന കാരണവും. ഗർഹീക പീഡനം ഈ അധിപത്യത്തിന്റെ പരിണിതഫലങ്ങളിൽ ഒന്നു മാത്രം.
 
ഭർത്താവിന്റെ സഹായം ഇല്ലാതെ ഭാര്യക്ക് ജീവിക്കാൻ സാധിക്കില്ല എന്ന തോന്നലാണ് പല ഗാർഹിക പീഡങ്ങൾക്കും പ്രോത്സാഹനമാവുന്നത്. ഇതേ ചിന്ത തന്നെ ആണ് ഓരോ സ്ത്രീകളേയും ഈ പീഡനങ്ങളെ ന്യായികരിക്കാൻ നിർബന്ധിതരാക്കുന്നതും. കുടുംബത്തിൽ തനിക്കു നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ ചോദ്യം ചെയ്യാൻ സ്ത്രീകൾ സമ്പത്തികമായി സ്വയം പര്യാപ്തമാവേണ്ടത് അനിവാര്യമാണ്.  സ്വയം സംരക്ഷിക്കാൻ കഴിയുന്ന, കാര്യപ്രാപ്തി ഉള്ള  മനുഷ്യരായി പെണ്കുട്ടികളെ വളർത്തികൊണ്ട് വരുക വഴി നമുക്ക് ഗർഹീക പീഡനങ്ങൾക്ക് ഒരു അറുതി വരുത്താൻ സാധിക്കും.
 
പീഡനങ്ങളെ കടമയുടെയും സ്നേഹത്തിന്റയും പേരിൽ ന്യായികരിക്കേണ്ട അവസ്ഥ ഇനിയും ഇവിടെ ഉണ്ടാവാതിരിക്കട്ടെ
 
By
SajinAjay
Profile
സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.