Monday, December 23, 2024

ദൈവനിരാസത്തിന് പത്ത് കാരണങ്ങൾ

  1. ദൈവമുണ്ട് എന്നതിന് തെളിവില്ല എന്നത് തന്നെ പ്രധാന കാരണം (ഒരു വസ്തു ഇല്ല എന്നൊരിക്കലും യുക്തിയാൽ തെളിയിക്കാൻ പറ്റില്ല, പക്ഷെ അസ്തിത്വം തെളിയിക്കേണ്ടത് അവകാശവാദികൾ തന്നെയാണ്, ദൈവം ഉണ്ട് എന്ന അവകാശ വാദികളായ വിശ്വാസികൾ അത് ചെയ്യുന്നില്ല)
  2. ദൈവം ഉണ്ടെങ്കിൽ തന്നെ എന്തിന് 4300 മതങ്ങളും അത്ര തന്നെ ദൈവങ്ങളും. ഓരോ മതത്തിലും ദൈവത്തിന് ഓരോ രീതിയിലുള്ള നിർവചനം. ദൈവം യഥാർത്ഥം ആയിരുന്നെങ്കിൽ ഒരൊറ്റ മതം മാത്രമല്ലെ ഉണ്ടാകാൻ നിവൃത്തിയുള്ളൂ.
  3. തന്നെ വിശ്വസിക്കാത്തവരെ നരകത്തിലിടും എന്നാണ് ദൈവം മിക്ക മതങ്ങളിലും പറയുന്നത്. ഇത്രയും സങ്കുചിത മനസ്സാണോ ദൈവത്തിന്.എന്നിട്ട് പേര് കരുണാമയൻ
  4. ദൈവത്തിന്റെ തെളിവ് ഏതോ ബുക്കിൽ എഴുതി വെച്ചിരിക്കുന്നു എന്നത് മാത്രമാണ്. ഡിങ്കന്റെ തെളിവ് ബാലമംഗളമെന്നും ലുട്ടാപ്പിയുടെ തെളിവ് ബാലരമയെന്നും പറയുന്നത് പോലെ.
  5. ദൈവമുണ്ട് എന്ന് പറയുന്ന പുസ്തകങ്ങളിൽ പറയുന്നത് നോക്കുകയാണെങ്കിൽ ദൈവമാണ് ലോകത്തെയും മനുഷ്യനുൾപ്പെടുന്ന സർവ്വചരാചരങ്ങളെയും സൃഷ്ടിച്ചത് എന്നാണ്. എന്നാൽ അങ്ങനെയല്ലന്ന് വിദ്യാലയങ്ങളിൽ ശാസ്ത്ര പാഠാവലി ചിന്താശേഷിയോടെ ഹൃദ്യമാക്കുന്ന വിദ്യാർത്ഥിക്ക് വരെ മനസ്സിലാകും
  6. ദൈവം ഓരോ മനുഷ്യന്റെ ജീവിതവും നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്നു എന്നാണ് വിശ്വാസികൾ പറയുന്നത്. എങ്കിൽ ആ പദ്ധതികളെ ചോദ്യം ചെയ്യുന്ന ‘പ്രാർത്ഥന’ എന്ന പ്രക്രിയ ശുദ്ധ ഭോഷ്‌കല്ലേ?
  7. ആർത്തവമുള്ള സ്ത്രീകളെ ഭയക്കുന്ന ദൈവം, അന്യമതക്കാരെ ഭയക്കുന്ന ദൈവം, എൽജിബിടി(LGBTQ) മനുഷ്യരെ അസ്‌പൃശ്യരായി കണക്കാക്കുന്ന ദൈവം. ഇത്തരം സങ്കുചിത ചിന്തകൾ ഉള്ള ദൈവത്തിന് ഇത്തരം സൃഷ്ടിയുടെ ആവശ്യകത എന്താണ്? സൃഷ്ടിക്ക് കാരണം ദൈവമല്ല എന്നതിലേക്ക് ശക്തമായ ഒരു ചൂണ്ടിക്കാട്ടലല്ലേ ഇത്.
  8. ദൈവത്തിനോട് പ്രാർത്ഥിച്ചാൽ ആശ്വാസം കിട്ടും എന്നാണ് വിശ്വാസികൾ പറയുന്ന ഒരു ന്യായം. മദ്യപിച്ചാൽ ആശ്വാസം കിട്ടുമെന്ന് മദ്യപാനി പറയുന്ന പോലെ.
  9. ഒരു ദൈവകഥയും ശാസ്ത്ര സത്യങ്ങളുമായി ഒന്നിച്ച് പോകില്ല. അതുകൊണ്ട് ശാസ്ത്രാവബോധം (Scientific Temper) ഉള്ളവർ ദൈവത്തെ തള്ളിപ്പറയും.
  10. ഇനി ഇക്കണ്ടതെല്ലാം തന്നെ ഒരു ദൈവം അല്ലെങ്കിൽ ഒരു ശക്തി ആണ് ഉണ്ടാക്കിയത് എന്ന് തന്നെയിരുന്നാലും അങ്ങനെ ഒരു ശക്തിയെ പാലും, തേനും, ഒഴുക്കി സ്വന്തം അവയവങ്ങൾ തുളച്ച് ആരാധിക്കണം എന്ന് പറയുന്നതിലെ യുക്തി എന്താണ് ?

By

Bala Arun K B

Sub Editor

Yukthivaadi

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.