Monday, December 23, 2024

നരകം എന്തിന്‌, എവിടെ ?

നരകം, മനുഷ്യന്‍ ജീവിതത്തില്‍ ചെയ്‌ത പാപങ്ങള്‍ക്ക്‌, മരിച്ച്‌ പരലോകത്തെത്തുമ്പോള്‍ ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ കുറ്റവിചാരണനടത്തി പാപികളെ ഘോരമായ ശിക്ഷകള്‍ക്ക്‌ വിധേയമാക്കുന്ന സ്ഥലം. നരകം, അതൊരു അഗ്നിലോകമാണ്‌’
അവിടെ മനുഷ്യനെ തിളക്കുന്ന എണ്ണയിലിട്ട്‌ പൊരിക്കും.
അവിടെ മനുഷ്യനെ തിളച്ച വെള്ളത്തിലിട്ട്‌ പുഴുങ്ങും.
അവിടെ മനുഷ്യനെ അഗ്നികുണ്ഡത്തിലിട്ട്‌ റോസ്‌റ്റാക്കും.
അവിടെ മനുഷ്യനെ ചുട്ടുപഴുത്ത വാാള്‍കൊണ്ട്‌ വെട്ടി പീസാക്കും.
പാപികളെ, യുക്‌തിവാദികളെ നിങ്ങള്‍ക്ക്‌ വരാനിരിക്കുന്ന ദൈവത്തിന്റെ കൊടും ശിക്ഷയാണിത്‌. മനുഷ്യന്‌ ഉള്‍ക്കൊള്ളാവുന്ന കൊടുംപീഢനങ്ങളുടെ പരമകാഷ്‌ഠ. അതെ, നരകമെന്ന അഗ്നിസാഗരത്തിലെ കലിയടങ്ങാത്ത തീജ്വാലകള്‍ക്ക്‌ മുകളിലൂടെയുള്ള മഹായാനമാണിത്‌.
ദൈവത്തില്‍ വിശ്വസിക്കുക, വഴിപാട്‌ കൊടുക്കുക അത്‌ മാത്രമേ പരിഹാരമുള്ളു.
കഥകള്‍ കേള്‍ക്കാനുള്ള ബാല്യകുതൂഹലത്താല്‍ കേട്ട, അമ്മൂമ്മമാരില്‍ നിന്നുള്ള നരകകഥകള്‍ എന്നെ ഒരുപാട്‌ കാലം വേട്ടയാടിയിരുന്നു. പക്ഷേ, ഇന്ന്‌ നരകകഥകള്‍ കേള്‍ക്കുമ്പോള്‍ സ്‌ക്രീനില്‍ മാള അരവിന്ദനെ കണ്ടപോലെയാണ്‌.

Advertise

Advertise

 

എവിടെയാണ്‌ നരകം?.
അത്‌ ഉള്ള സ്ഥലമുണ്ട്‌. പക്ഷേ, അതിനായി താങ്കള്‍ പ്രപഞ്ചത്തിലോ സൗരയുഥത്തിലോ ഭൂമിയിലോ തിരഞ്ഞിട്ട്‌ കാര്യമില്ല. അതിന്‌ പകരം സ്വന്തം ഉള്ളിലേക്ക്‌ നോക്കൂ. അതെ മനുഷ്യന്റെ മസ്‌തിഷ്‌കത്തിന്നുള്ളില്‍, അതിലെ ഭാവനാലോകത്താണ്‌ നരകം കിടക്കുന്നത്‌. അറിയുക, നരകമെന്നത്‌ മനുഷ്യന്റെ ഭാവന മാത്രമാണ്‌. അത്‌, ഭൗതികതലത്തില്‍, പദാർത്ഥരൂപത്തില്‍ ഇല്ല. പ്രപഞ്ചത്തേക്കാള്‍ വിസ്‌തൃതിയില്‍ വികസിപ്പിക്കുവാന്‍ കഴിയുന്നതാണ്‌ മനുഷ്യന്റെ ഭാവനാപ്രപഞ്ചമെന്നതിനാല്‍, അവിടെ മാനവന്‍ സൃഷ്‌ടിച്ചു വെച്ച വെറും സാങ്കല്‍പ്പിക ലോകങ്ങളാണ്‌ സ്വർഗവും നരകവും. നരകാഗ്നിയുടെ താപം അതെത്രതന്നെയായാലും, അതായത്‌ പത്ത്‌ ലക്ഷം ഡിഗ്രി ചൂടായാലും അത്‌, അതിനെ സൃഷ്‌ടിച്ച മസ്‌തിഷ്‌കത്തെ പൊള്ളിക്കുകയില്ല എന്നറിയാവുന്നത്‌കൊണ്ട്‌ മതസൃഷ്‌ടാക്കള്‍ നരകജീവിതത്തെ കൂടുതല്‍ കൂടുതല്‍ ബീഭത്സമാക്കി. മതപ്രബോധനങ്ങളിലൂടെ നരകകഥകള്‍ കേള്‍ക്കുന്ന വിശ്വാസി തിരിച്ചുപോകാനാവത്ത വിധം എട്ടിന്റെ പൂട്ടിലേക്കാണ്‌ പോകുന്നത്‌. കാരണം, നരകം എന്നത്‌ വിശ്വാസം മാത്രമല്ല, മറിച്ച്‌ അതിനെ ഭാവനയില്‍ കൂടി കാണാമെന്നത്‌ പ്രശ്‌നത്തെ സങ്കീർണ്ണമാക്കുന്നു. ഇതാണ്‌ എട്ടിന്റെ പൂട്ട്‌.
ചിന്തിക്ക്‌, ചിന്തിക്ക്‌; എന്നീട്ട്‌ ഭാവനാലോകത്തെ നരകത്തെ നശിപ്പിക്കു, മനുഷ്യനാവു.

By

Raju Vadanapally

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.