Monday, December 23, 2024

പൊതുബോധവും സമൂഹവും

കാലാനുഗതമായി യാഥാസ്ഥിതികത്വത്തെ ബലപ്പെടുത്തുന്ന രീതിയിൽ ഭൂരിഭാഗം ആളുകളും ചെയ്തു പോരുന്ന, നിയമ സംവിധാനങ്ങളിൽ പെടാത്ത കാര്യങ്ങളെ പൊതുബോധം എന്ന് വിളിക്കാം. ഭൂരിഭാഗം ആളുകളും ചെയ്യുന്നത് കൊണ്ട് പൊതുബോധങ്ങൾക്ക് വളരെയധികം സ്വീകാര്യതയാണുള്ളത്. പക്ഷേ പൊതുബോധങ്ങളൊക്കെ ശരിയാണോ??? വീടുകളിൽ തുടങ്ങി സമൂഹത്തിൽ വരെ കാലങ്ങളായി പേറുന്ന ചില പൊതുബോധങ്ങളുണ്ട്. അവയെ ഒന്ന് ലിസ്റ്റ് ഔട്ട് ചെയ്യാൻ ശ്രമിക്കുകയാണ് ഞാനിവിടെ

  • 1. വീടുകളിൽ ആദ്യം എഴുന്നേൽക്കേണ്ടത് സ്ത്രീകളാണ്.
  • 2. അടുക്കളയിലെ പണികൾ ചെയ്യേണ്ടത് സ്ത്രീകളാണ്.
  • 3. പുരുഷന്മാരാണ് വീട്ടിൽ ആദ്യം ആഹാരം കഴിക്കേണ്ടത്.
  • 4. വീടും പരിസരവും വൃത്തിയാക്കേണ്ടത് സ്ത്രീകളാണ്.
  • 5. വീട്ടിലെ പ്ലംബിംഗ്, ഇലക്ട്രീഷ്യൻ വർക്കുകൾ ചെയ്യേണ്ടത് പുരുഷന്മാരാണ്.
  • 6. പറമ്പിലെ പണികൾ ചെയ്യേണ്ടത് പുരുഷന്മാരാണ്. 
  • 7. പാത്രങ്ങൾ കഴുകേണ്ടത്  സ്ത്രീകളാണ്.
  • 8. വീട്ടിൽ അതിഥികൾ വന്നാൽ പുരുഷന്മാർ അവരോട് സംസാരിക്കുകയും സ്ത്രീകൾ ചായ ഉണ്ടാക്കുകയും ചെയ്യണം
  • 9. സ്ത്രീകൾ കാലിന് മേൽ കാല് വെച്ചിരിക്കരുത്.
  • 10. പുരുഷന്മാർ നിർബന്ധമായും വണ്ടി ഓടിക്കാൻ അറിഞ്ഞിരിക്കണം, സ്ത്രീകൾ അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല.
  • 11. കുടുംബസമേതം യാത്ര പോകുമ്പോൾ പുരുഷന്മാർ വണ്ടിയോടിക്കണം, സ്ത്രീകൾ പുറകിലിരിക്കണം.
  • 12. മുതിർന്നവർ വന്നാൽ എഴുന്നേറ്റ് ബഹുമാനം കാണിക്കണം.
  • 13. വിളക്ക് കത്തിക്കുമ്പോൾ എണീക്കണം.
  • 14. ഗുരുക്കന്മാരുടെ കാല് തൊട്ടു തൊഴണം
  • 15. ആരാധനാലയങ്ങളിൽ പോകുന്നത് നല്ല ശീലമാണ്.
  • 16. മദ്യപിക്കുക/പുകവലിക്കുക തുടങ്ങിയവ സ്വഭാവദൂഷ്യങ്ങളാണ്
  • 17. പെൺകുട്ടികൾക്ക് ‘അടക്കവും ഒതുക്കവും’ വേണം.
  • 18. ആൺകുട്ടികൾക്ക് കമന്റടിക്കാം, തുറിച്ചു നോക്കാം.
  • 19. വീട്ടിൽ കടയ്ക്ക് പോകേണ്ടവർ ആൺകുട്ടികളാണ്.
  • 20. പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല, ആൺകുട്ടികൾക്കാവാം.
  • 21. മെഡിക്കൽ ഷോപ്പിൽ കോണ്ടം/പാഡ് എന്നിവ ഓർഡർ ചെയ്യുമ്പോൾ വളരെ പതുക്കെ മാത്രം പറയുക.
  • 22. വീടുകളിൽ സെക്സ് എന്ന വിഷയം പറയരുത്.
  • 23. പ്രായമുള്ള ആളുകൾ എത്ര വിവരക്കേട് പറഞ്ഞാലും അവരെ ബഹുമാനിക്കണം.
  • 24. പുരുഷന്മാർ വേഗത്തിൽ നടക്കണം, പറ്റുമെങ്കിൽ മുൻപേ. സ്ത്രീകൾ പതുക്കെ നടക്കണം, പിന്നിൽ.
  • 25. ബാറുകളിൽ പുരുഷന്മാർക്ക് മാത്രം പ്രവേശനം.
  • 26. പൊതുസ്ഥലങ്ങളിൽ പുരുഷന്മാർക്ക് മൂത്രമൊഴിക്കാം/തുപ്പാം
  • 27. ആൺകുട്ടികൾ പാട്ട് പഠിക്കട്ടെ, പെൺകുട്ടികൾ ഡാൻസും.
  • 28. പുരുഷന്മാർക്ക് ഒരു പ്രായം കഴിഞ്ഞാൽ തൊഴിൽ അത്യാവശ്യം, സ്ത്രീകൾക്ക് ഇല്ലേലും കുഴപ്പമില്ല.
  • 29. അതുപോലെ സ്ത്രീകൾ ഒരു പ്രായം കഴിഞ്ഞാൽ അവിവാഹിതരായി തുടരുന്നത് വിചിത്രം, പുരുഷന്മാർക്ക് കുഴപ്പമില്ല.
  • 30. മതങ്ങളെ/ദൈവങ്ങളെ വിമർശിക്കുന്നത് പാപം.
  • 31. ബ്രേക്ക്അപ്പ്/ഡിവോഴ്‌സ് ആകുന്ന ആൾ മിനിമം ഒരു വർഷമെങ്കിലും ദുഃഖാചരണം നടത്തണം.
  • 32. വിവാഹത്തിന് മുമ്പേയുള്ള സെക്സ് പാപം.
  • 33. പ്രണയം വിചിത്രം, പക്ഷെ ഒരു ചായകുടിസമയത്തെ പരിചയം വെച്ചുള്ള അറേഞ്ച്ഡ് മാര്യേജ് വിചിത്രമല്ല.
  • 34. ഹിന്ദു-മുസ്‌ലിം പ്രണയവിവാഹം നടന്നാൽ ലൗ ജിഹാദ്.
  • 35. അധ്യാപകർ എന്ത് പൊട്ടത്തരം പറഞ്ഞാലും തിരിച്ചൊന്നും പറയാൻ പാടില്ല.
  • 36. അധ്യാപകർ വരുബോൾ ഗുഡ്മോർണിങ് പറഞ്ഞ് ചെറുതായി ഒന്ന് നടുവളയ്ക്കണം.
  • 37. പൊലീസുകാരെ സാർ എന്ന് വിളിച്ചേ സംബോധന ചെയ്യാവുള്ളു.
  • 38. ഏഷ്യാനെറ്റിൽ മോശം പരിപാടികൾ ഉണ്ടെങ്കിൽ മാത്രമേ വേറെ ചാനലുകളിലേക്ക് പോകാവുള്ളു.
  • 39. ഇംഗ്ലീഷ് മൂവിയിലെ കിസ്സ് സീൻ വരുമ്പോൾ ചാനൽ മാറ്റണം.
  • 40. എല്ലായിപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീം ഫാനായിരിക്കണം.
  • 41. കുഞ്ഞുകുട്ടികൾക്ക് ഗിഫ്റ്റ് കൊടുക്കുമ്പോൾ ആൺകുട്ടികൾക്ക് തോക്ക്/കാർ. പെൺകുട്ടികൾക്ക് പാവ/കിച്ചൻ സെറ്റ്
  • 42. മംഗളകാര്യങ്ങൾക്ക് കറുത്ത ഡ്രസ്സ് പാടില്ല.
  • 43. വിദ്യാഭ്യാസം കഴിഞ്ഞാൽ ജോലി ആയോന്ന് ചോദിക്കണം, ജോലി ആയാൽ കല്യാണം, കല്യാണം ആയാൽ കുഞ്ഞ്…
  • 44. 2 വർഷമായിട്ടും കുഞ്ഞുങ്ങൾ ആയില്ലേൽ അവരേക്കാളുപരി ടെൻഷൻ അടിക്കണം.
  • 45. ഡിവോഴ്‌സ് ആകുന്നവരെ നോക്കി സഹതപിക്കണം.
  • 46. മതസൗഹാർദത്തെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചാലും വേറെ മതക്കാരുമായി വേറെ ബന്ധങ്ങൾ ഒന്നും പാടില്ല.
  • 47. സ്‌കൂളിൽ പഠിക്കുന്ന സയൻസ് മതവിശ്വാസങ്ങളുമായി കലർത്താൻ പാടില്ല.
  • 48. ഫെമിനിസം പറയുന്നത് ചില പെണ്ണുങ്ങൾ മാത്രമാണ്, അവർ ധിക്കാരികളാണ്.
  • 49. വാർക്കപ്പണി/കൂലിപ്പണിക്ക് പോകുന്നവർ മുഷിഞ്ഞ വസ്ത്രങ്ങളേ ധരിക്കാവുള്ളു.
  • 50. ഇനി ഈ പൊതുബോധങ്ങളൊക്കെ പാലിക്കുന്നവർ/ കരുതുന്നവർ നല്ല തറവാട്ടിലാണ് ജനിച്ചത്… അല്ലാതെ ആശുപത്രിയിൽ അല്ല.


ഇത് എന്റെ എളിയ വീക്ഷണത്തിൽ തോന്നിപങ്കിട്ട ചുരുക്കം ചില പൊതുബോധങ്ങളാണ്...

By

BalaArun K B 

Sub Editor

Yukthivaadi

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.