Monday, December 23, 2024

ബ്ലാക്ക് ഫംഗസിനുള്ള ഹോമിയോ തുള്ളിമരുന്നു വിപണിയിൽ.!!

കോവിഡ് രോഗികളിലും കോവിഡ് ഭേദമായവരിലും ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കർ മൈക്കോസിസ് (mucormycosis) വ്യാപകമാകുന്നു എന്ന വാർത്തകൾക്കു പിന്നാലെ ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കുന്ന ഹോമിയോ മരുന്നും വില്പനയ്ക്കെത്തി.!
എങ്ങനെയാണ് സാറെ ഇതൊക്കെ സാധിക്കുന്നത്.! നേരത്തെ കലക്കി വെച്ചിരിക്കുന്ന പഞ്ചാര വെള്ളത്തിൻ്റെ കുപ്പിക്കു പുറത്ത് ലേബലൊട്ടിക്കുന്നതായിരിക്കും അല്ലേ.? ഇനിയിപ്പോ വൈറ്റ് ഫംഗസിൻ്റേയും യെല്ലോ ഫംഗസിൻ്റേയും ലേബലുകൾ കൂടി അടിച്ചാൽ അതിനുള്ള മരുന്നുമായി. 
കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ ബ്ലാക്ക് ഫംഗസ് ബാധ കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. കോവിഡ് രോഗമുക്തരിലാണ് പ്രധാനമായും ഇതു കണ്ടു വരുന്നത്. ചില കോവിഡ് രോഗികളിൽ ശ്വാസകോശത്തിനു സംഭവിക്കുന്ന നീർവീക്കം (inflammation) കൊണ്ട് രക്തത്തിലെ ഓക്സിജൻ്റെ അളവ് (Sp O2) വല്ലാതെ കുറയുന്നു. ഈ രോഗികൾക്ക് സ്റ്റിറോയിഡ്  (Steroids)  വിഭാഗത്തിലുള്ള മരുന്നുകൾ നൽകേണ്ടി വരും. ഇങ്ങനെയുള്ള  രോഗികളിൽ പ്രത്യേകിച്ച് നേരത്തെ പ്രമേഹ രോഗം ഉള്ളവരിൽ രക്തത്തിലെ ഷുഗർ വല്ലാതെ കൂടുകയും രോഗ പ്രതിരോധശേഷി അപകടകരമായ രീതിയിൽ കുറയുകയും ചെയ്തേക്കാം. ഇത്തരക്കാരിൽ ഒരു പക്ഷെ ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടായേക്കാം. അതു കൊണ്ടു തന്നെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രണ വിധേയമാക്കുകയാണ് ബ്ലാക്ക് ഫംഗസിനെതിരായ പ്രതിരോധത്തിലെ നിർണ്ണായക ഘടകം. ചിലപ്പോഴൊക്കെ ബ്ലാക്ക് ഫംഗസ് ബാധ വളരെ ഗുരുതരമാകാറുണ്ട്.Rhino- orbito-cerebral mucormycosis എന്നാണിതിനെ വിളിക്കുന്നത്. മൂക്ക്, കണ്ണ്, താടിയെല്ല്,സൈനസ് അറകൾ, തലച്ചോറ് എന്നിവിടങ്ങളെ ബ്ലാക്ക് ഫംഗസ് ബാധിച്ചാൽ രോഗിക്കു മരണം സംഭവിക്കാം. പലപ്പോഴും താടിയെല്ല്, കണ്ണ്, മൂക്ക് എന്നീ ഭാഗങ്ങളൊക്കെ സർജറിയിലൂടെ നീക്കം ചെയ്യേണ്ടി വരാറുണ്ട്. Amphotericin B പോലുള്ള ആൻറി ഫംഗൽ മരുന്നുകളുടെ കൃത്യതയാർന്ന ഉപയോഗവും ആരംഭഘട്ടത്തിലെ രോഗ നിർണ്ണയും ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയിൽ പ്രധാനമാണ്.
കാര്യങ്ങളിങ്ങനെയൊക്കെയാണ്. അപ്പോഴാണ് ഒരു ചെറിയ കുപ്പിയിൽ പഞ്ചാര  കലക്കിയതും ഒരു ബക്കറ്റു നിറയെ ‘തള്ളു’കളുമായി ഹോമിയോക്കാർ ഇറങ്ങിയിരിക്കുന്നത്.

കട്ടപ്പാരയെടുത്ത് കക്കാനിറങ്ങുന്നവരും പിടിച്ചുപറിക്കുന്നവരുമൊക്കെ എത്രയോ ഭേദം. കഷ്ടം.. ഒരു ജനത അതിജീവനത്തിനായി പൊരുതുന്ന കാലത്തു തന്നെ വേണം ഈ സാമൂഹ്യ ദ്രോഹം.

By

ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്
സൈക്യാട്രിസ്റ്
ജനറൽ ഹോസ്പിറ്റൽ
കൽപ്പറ്റ

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.