Monday, December 23, 2024

മതത്താൽ ഞെരുങ്ങുന്നവർ

ലക്ഷദ്വീപിൽ മാത്രമല്ല, ഗുജറാത്തിൽ ഉൾപ്പെടെ ഇന്ത്യയിൽ എല്ലായിടത്തും പശുവിറച്ചിയും, പന്നിയിറച്ചിയും, പോത്തിറച്ചിയും, മദ്യവും ഉൾപ്പെടെ എല്ലാ ഭക്ഷണപാനീയങ്ങളും ലഭ്യമാക്കണം..
ടൂറിസത്തിനു വേണ്ടതും അതാണ്. ഒരു പ്രദേശത്തെ ഭൂരിപക്ഷ മതജനതയുടെ താല്പര്യപ്രകാരം ആ പ്രദേശത്തെ ഭക്ഷണത്തിലും മദ്യഉപഭോഗത്തിലും നിയന്ത്രണം കൊണ്ടുവരുന്നത് ജനാധിപത്യവിരുദ്ധമാണ്. അല്ലാതെ ഹിന്ദുക്കൾ കൂടുതൽ ഉള്ള സ്ഥലത്തു പശുവിറച്ചി വിലക്കുന്നതും , മുസ്ലിങ്ങൾ കൂടുതൽ ഉള്ളിടത്തു പന്നിയിറച്ചി വിലക്കുന്നതും, ഒരു പ്രത്യേകമതത്തിന്റെ നോമ്പ് കാലത്ത് ആ പ്രദേശത്തു മാംസാഹാരം വിൽക്കുന്നത് തടയുന്നതും , കടകൾ അടപ്പിക്കുന്നതും എല്ലാം ഒരു പോലെ ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയിൽ എല്ലാ സ്ഥലത്തും എല്ലാം വിൽക്കാനും വാങ്ങാനും ഉള്ള സ്വാതന്ത്ര്യം വേണം. ആവശ്യമുള്ളവർ വാങ്ങിയാൽ മതി. ആരും നിർബന്ധിച്ചു നിങ്ങളുടെ അണ്ണാക്കിൽ കുത്തിക്കേറ്റാത്തിടത്തോളം നിങ്ങളുടെ ആരുടേയും കുരു പോട്ടേണ്ട കാര്യമില്ല. മുസ്ലിം ഭൂരിപക്ഷമായ ലക്ഷദ്വീപിൽ മദ്യവും , പന്നയിറച്ചിയും വിൽക്കട്ടെ. താല്പര്യം ഉള്ളവർ വാങ്ങട്ടെ ഉപയോഗിക്കട്ടെ. അപ്പോൾ ഹിന്ദുഭൂരിപക്ഷമായ ഗുജറാത്തിലെയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും താല്പര്യം ഉള്ളവർക്കു പശുവിനെകൊല്ലാനും,പശുവിറച്ചി വിൽക്കാനും, വാങ്ങാനും, കഴിക്കാനും സാധിക്കണം.
ഇന്ത്യയിൽ ചില സ്ഥലത്ത് ഹിന്ദു ഭൂരിപക്ഷം ഉള്ളത് കൊണ്ട് ഇന്ത്യ ഹിന്ദു രാജ്യമല്ല.
ഇന്ത്യയിലെ ചില സ്ഥലത്ത് മുസ്ലിമതം ഭൂരിപക്ഷം ആണെന്ന് കരുതി, അത് ഇസ്ലാമിക് സ്റ്റേറ്റ് അല്ല.
നിങ്ങളുടെ മത താല്പര്യങ്ങക്കിടയിൽ കിടന്നു ഞെരുങ്ങുന്ന ചില മനുഷ്യർ കൂടി ഇന്ത്യയിലുണ്ട്.
എല്ലാവരും ഓർത്താൽ നന്ന്.

By

P N Madhu

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.