Monday, December 23, 2024

അന്തങ്ങളും! യുക്തിവാദവും..

മോഹൻലാൽ നായകനായി അഭിനയിച്ച് ഈ അടുത്തിടെ ഒടിടി റിലീസ് ആയ ഒരു സിനിമയാണ് 'എലോൺ' (സിനിമ കണ്ടവർ ഈ പോസ്റ്റ് വായിക്കുന്നെണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ആ നിരാശാജനകമായ മണിക്കൂറുകളെ ഓർമപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു.) ഈ സിനിമയുടെ തിരക്കഥാകൃത്തും, സംവിധായകനും, നടനും, നടൻ്റെ സ്ത്രീ സുഹ്യുത്തായി ശബ്ദം കൊടുത്തവരും ഒക്കെക്കൂടി ആരോപറഞ്ഞതു കേട്ട ജൻഡർ ഈക്വാലിറ്റിയെപ്പറ്റി പറഞ്ഞു വെക്കുന്നത് കാണാം. "ഞങ്ങൾ പുരോഗമന സിനിമയൊക്കെ! ചിത്രീകരിക്കും കേട്ടോ.." എന്ന് മലയാളിയോട് പറയാൻ ശ്രമിച്ചതാവാം ഒരു പക്ഷേ.., എന്നാൽ ആ വെച്ച വെടി പൊട്ടിയില്ല. "ടാ" എന്നു വിളിക്കാൻ സ്വാതന്ത്ര്യം കൊടുക്കുന്ന ജൻഡർ ഈക്വാലിറ്റി മനോഭാവമുള്ള മെയിൽ പാർട്ണർ. ന്താലേ...? ഈ സിനിമ പറയുന്ന ജൻഡർ ഈക്വാലിറ്റി പോലൊരു ഉണ്ടയില്ലാ വെടിയാണ് അന്തംകമ്മികളുടെ യുക്തിവാദം. അന്തംകമ്മികൾ എന്ന പദം ഉപയോഗിച്ചതിനാൽ ഞാൻ ഇവിടെ സൂചിപ്പിക്കുന്നത് ആകെ കമ്മികൾ അഥവാ എല്ലാ കമ്മ്യൂണിസ്റ്റുകളെയും അല്ല എന്നൊന്നും തെറ്റിദ്ധരിക്കരുത്. വിശ്വാസവും - അന്ത വിശ്വാസവും തമ്മിൽ അന്തരമൊന്നും ഇല്ല എന്നതു പോലെ, കമ്മികളും, അന്തം കമ്മികളും തമ്മിലും ഒരന്തരവുമില്ല എന്ന് മനസിലാക്കി വേണം ഈ എഴുത്തിനെ ഉൾക്കൊള്ളുവാൻ.

advt

Click here

അപ്പോൾ വിഷയത്തിലേക്കു വരുവാനായി ആവർത്തിക്കട്ടെ..

പ്രസ്തുത സിനിമയിൽ തിരക്കഥാകൃത്ത് ഉൾപ്പെടുന്ന മേൽപ്പറഞ്ഞവർ, ഏതോ വസന്തം അമ്മാവൻ അഡ്മിൻ ആയ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും കേട്ട ജൻഡർ ഈക്വാലിറ്റി പറഞ്ഞ് പുരോഗമനം വിതറാൻ നോക്കിയ തുപോലെയാണ്, അന്തങ്ങൾ 'യുക്തിവാദം' എന്ന ആശയത്തിൻ്റെ അട്ടിപ്പേറവകാശം അവകാശപ്പെടുന്നത്. ഇത് പണ്ടു മുതലേ തുടർന്നു വരുന്ന ഒന്നാണ്. 'കമ്മ്യൂണിസവും യുക്തിവാദവും' എന്ന തലക്കെട്ടിൽ യുക്തിവാദത്തെപ്പറ്റി അന്തവും-കുന്തവും മനസിലാക്കാതെ പുസ്തകം എഴുതിവെച്ച ഇ എം എസ് മുതൽ ഇന്ന് ഈ ആധുനികതയിൽ കളിക്കുടുക്ക പോലും വായിച്ചിട്ടില്ലാത്ത നവകേരള യുവ അന്തങ്ങൾ വരെ യുക്തിവാദത്തെ കമ്മിത്തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്നുണ്ട്.

പണ്ടു കാലത്ത് ഇ എം എസിൻ്റെ പുസ്തകങ്ങൾക്ക് കമ്മി ഫാക്ടറിയിലെ തൊഴിലാളികളുടെ അധ്വാനഫലമായിട്ടാണെങ്കിൽ പോലും പ്രചാരം ലഭിച്ചിരുന്നു. എന്നാൽ ഈ നൂതന സാങ്കേതിക വിദ്യയുടെ കാലത്ത് പോലും പണ്ടുകാലത്ത് ഇ എം എസിന് പുസ്തക രൂപത്തിൽ തന്നെ മറുപടി കൊടുത്തിരുന്ന ഇടമറുകിൻ്റെ പുസ്തകങ്ങൾ പ്രചരിക്കുന്നില്ല എന്നതാണ് സത്യം. അതു കൊണ്ടു തന്നെയാണ് 'യുക്തിവാദം' ചുവന്ന കണ്ണടയിലൂടെ മാത്രം തെളിഞ്ഞു കാണുന്ന കൂട്ടരുടെ നിലവിളിയും, കൊലവിളിയും യുക്തിവാദിയുടെ സോഷ്യൽ മീഡിയാ സംവാദ ഏടുകളിൽ നിറയുന്നത്. യുക്തിവാദി സോഷ്യൽ മീഡിയാ ഗ്രൂപ്പുക ളിൽ എല്ലാ കക്ഷി രാഷ്ട്രീയങ്ങളെയും വിമർശനാത്മകമായി പരിഹസിക്കുന്നുണ്ട്. ആനുപാതികമായി ചാപ്പകളും കിട്ടുന്നുണ്ട്. അത്തരം പോസ്റ്റുകളിൽ വിമർശന വിധേയമാക്കുന്നത് 'സംഘി'കളെയെങ്കിൽ നീ 'കമ്മിയല്ലേടാ' എന്ന നിലവിളിയും, കുരുപൊട്ടിയൊലിച്ച തെറി വിളിയും കമൻ്റ് ബോക്സിൽ കാണാം. വിമർശനത്തിന് പാത്രമായത് 'കൊങ്ങി'കളെങ്കിലും കമൻ്റ് ബോക്സിന് അതേ വിഭവം തന്നെയാവും കിട്ടുക. പക്ഷേ ഇവരൊന്നും ചോദിക്കാത്ത ചില ചോദ്യങ്ങൾ, ചില ട്രില്യൺ ഡോളർ ചോദ്യങ്ങൾ കമ്മികൾ ചോദിക്കും.

  • യുക്തിവാദി ഗ്രൂപ്പിൽ എന്തിനാ രാഷ്ട്രീയം
  • ഒരു യുക്തിവാദിക്ക് കമ്മ്യൂണിസ്റ്റിനെ വിമർശിക്കാനാവില്ല നീ സംഘിയല്ലേ ?

അങ്ങനെ തുടങ്ങി ചില ട്രില്യൺ ഡോളർ മണ്ടത്തരങ്ങൾ..

പാർട്ടി ആഫീസുകളിലെ അട്ടത്തൊളിപ്പിച്ച ആശയമാണ് യുക്തിവാദ മെന്നു ധരിച്ചു വെച്ചിരിക്കുന്ന ഈ മണ്ടന്മാർ നിലവിലെ എൽ ഡി എഫ് സർക്കാരിനേയോ, പാർട്ടി യജമാനൻമാരേയോ വിമർശിച്ചാൽ വിമർശിച്ചവന് എതിർകക്ഷി ചാപ്പ ആദ്യം സമ്മാനിക്കും, ഏറ്റില്ലെ ങ്കിൽ അടുത്ത ഐറ്റം മേൽപ്പറഞ്ഞ ചോദ്യങ്ങളാണ്.

കേരളാ യുക്തിവാദി സംഘവും, ഭാരതീയയുക്തിവാദി സംഘവും പോലുള്ള ഗോത്രീയ കാളവണ്ടികളാണ് കമ്മികളെ സംബന്ധിച്ച് യഥാർത്ഥ യുക്തിവാദികൾ. ഈ രണ്ടു ചക്കര സംഘങ്ങളും കമ്മികളെ വിമർശിക്കില്ല എന്നതാണ് ആ പ്രണയത്തിൻ്റെ പാത. പേരിനൊപ്പം പണ്ഡിറ്റ് എന്നുള്ളതു കൊണ്ട് സന്തോഷ് ചേട്ടൻ പണ്ഡിതാനാവുമെങ്കിൽ അതു പോലെ ഒരു കോമഡിയാണ് കേരള, ഭാരത യുക്തിവാദി സംഘങ്ങളിലെ പേരിനിടയിലെ 'യുക്തിവാദി' അവർ ജേക്കബ് വടക്കാഞ്ചേരിയുടെ സുജീവനം മാസികയിൽ കപടശാസ്ത്രങ്ങളെ തഴുകി തലോടി ലേഖനങ്ങൾ എഴുതും. അമ്മാ തിരി ഗോത്രീയ വാഴകൾ കമ്മ്യൂണിസ്റ്റ് വിമർശനം നടത്താത്തത് എന്താണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

ശ്രീ ജോസഫ് വടക്കൻ എഴുതിയ ഗ്രന്ഥമായ യുക്തിവാദി ബുക്ക്സ് പ്രസിദ്ധീകരിച്ച 'യുക്തിവാദിയുടെ രാഷ്ട്രീയം' എന്ന പുസ്തകത്തിലെ 'കമ്യൂണിസവും യുക്തിവാദികളും' എന്ന അഞ്ചാം അധ്യായത്തിൽ 'ഞാൻ യുക്തിവാദിയാണ്' എന്നു പറയുന്ന കമ്യൂണിസ്റ്റുകളുടെ പൂച്ചു പുറത്താകുന്നുണ്ട്.Click here അത്തരത്തിൽ നവോത്ഥാന മുന്നേറ്റങ്ങളെയും, യുക്തിവാദികളെയും അടച്ചാക്ഷേപിച്ചിരുന്ന ഇ എം എസ് ഉൾപ്പെടുന്ന നേതാക്കളുടെ സ്ഥാനത്ത് നിന്നും 'നിങ്ങളോ യഥാർത്ഥ യുക്തിവാദികൾ ? യുക്തിവാദികൾ കമ്യൂണിസ്റ്റിനെ വിമർശിക്കുമോ ?' എന്ന തരം ചോദ്യങ്ങളിലേക്ക് പരിണമിച്ചത് യുക്തിവാദ ആശയങ്ങളുടെ നവ സാമൂഹിക പ്രസക്തി തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.

advt

Click here

88 കളിൽ ചിന്താ വാരികയിലെ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തിരുന്ന പാർട്ടിയുടെ അക്കാലത്തെ താത്വികാചാര്യനായിരുന്ന (റാഡിക്കലായി അവലോകനം ചെയ്യുന്ന ആൾ) ഇ എം സി നോട് തലശ്ശേരിയിൽ നിന്നും ഒരു എം വാസുദേവൻ ചോദിച്ച ചോദ്യമായ

"പാർട്ടി വർഗീയ പാർട്ടികൾക്കെതിരായ നിലപാട് സ്വീകരിച്ച സ്ഥിതിക്ക് യുക്തിവാദികളും പാർട്ടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തീർന്നല്ലോ ? ആ സ്ഥിതിക്ക് യുക്തിവാദികളോട് പാർട്ടിക്കുള്ള സമീപനത്തിൽ മാറ്റം വരുത്തേണ്ടതല്ലേ ?"

എന്ന ചോദ്യം ചിന്താ വാരികയിൽ പ്രസിദ്ധീകരിച്ചുകൊണ്ട് ഇ എം എസ് എഴുതിയ മറുപടിയിൽ തന്നെയുണ്ട് കമ്യൂണിസവും യുക്തിവാദികളും പരസ്പര പൂരകങ്ങൾ ആണെന്നും, ഒരിക്കലും ചേർന്നു പോകാൻ കഴിയാത്ത ആശയങ്ങൾ ആണെന്നതും. ഇതിലെ ഇ എം സി ന്റെ യാന്ത്രിക മാർക്സിസ്റ് നിലപാടിന്റെ അസ്വീകാര്യത ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീ ജോസഫ് ഇടമറുക് എഴുതിയ 'നാരായണ ഗുരു എന്തുകൊണ്ട് മുഖ്യമന്ത്രി ആയില്ല?' എന്ന തലക്കെട്ടിൽ പ്രസിദ്ധീ കരിച്ച പുസ്തകത്തെ കുറിച്ചൊന്നും കേട്ടു കേൾവിയില്ലാത്ത അസഹി ഷ്ണുതയുടെ പർവ്വമായ നവ അന്തങ്ങൾ ഇന്ന് ഒറിജിനൽ യുക്തിവാദി, ഡ്യൂപ്ലിക്കേറ്റ് യുക്തിവാദി എന്ന സെർട്ടിഫിക്കറ്റും വിതരണം ചെയ്തു സോഷ്യൽ മീഡിയയിൽ ഉലാത്തുകയാണ്.

ജൻഡർ ഇക്വാലിറ്റിയെ പറ്റിയോ, സൈന്റിഫിക് ടെമ്പെറിനെ പറ്റിയോ, അന്വേഷണ ബോധത്തെ പറ്റിയോ, പരിഷ്കരണ ത്വരയെ പറ്റിയോ ബോധമില്ലാത്ത ഈ അന്തം കമ്മികൾ ഇ എം എസ് ഉൾപ്പെടെയുള്ളവരുടെ നിലപാടിനു വിരുദ്ധമായി യുക്തിവാദത്തെ ചേർത്തു പിടിക്കാൻ ശ്രമിക്കുന്നത് അവരെതന്നെ പൊതു സമൂഹത്തിൽ പരിഹാസ്യരാക്കുകയാണ്. തങ്ങളുടെ കേശവൻ മാമൻ നേതാക്കളായ പിണറായിയും, ഗോവിന്ദനും, ജയരാജനുമൊക്കെ ഈ കഴിഞ്ഞ ദിവസങ്ങളിൽ (2023 മാർച്ച്) സ്ത്രീ വസ്ത്രധാരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടത്തുന്ന പരാമർശങ്ങൾ ഉൾപ്പെടുന്ന അനവധിയായ വിഷയങ്ങളിൽ വിമർശനാത്മകമായ പരിഹാസങ്ങൾ നേരിടുമ്പോൾ കളിക്കുടുക്ക പോലും വായിച്ചിട്ടില്ലാത്ത അന്തം കമ്മികൾ തങ്ങളുടെ കേശവൻമാമൻ നേതാക്കളെ രക്ഷിക്കാനായി "ഞങ്ങടെ യുക്തിവാദം ഇങ്ങനല്ല" എന്നൊക്കെ പുലമ്പുന്നത് കണ്ടാൽ യുക്തിവാദം എന്താണെന്ന അവബോധം ഉള്ളവന്റെ വികാരം എന്തായിരിക്കും ? ഒരു സിനിമാ വാചകം കടമെടുത്ത് കൂട്ടിച്ചേ ർത്താൽ 'യുക്തിവാദം എന്നാൽ വളരെ സിംപിളും പവർഫുള്ളുമാണ്', പക്ഷേ അപരിഷ്‌കൃത യുഗത്തിലെ ഗോത്രീയ കാളവണ്ടി യാത്രക്കാ രായ സംഘി, കമ്മി, കൊങ്ങി, സുഡാപ്പികൾക്ക് യുക്തിവാദം എടു ത്താൽ പൊങ്ങാത്ത ഒരു മല തന്നെയാണ്. അതു മനസിലാക്കാത്ത ഏക കൂട്ടരാണ് അന്തം കമ്മികൾ. അതുകൊണ്ടാണ് യാതൊരു ധാരണയുമില്ലെങ്കിലും അവർ യുക്തിവാദത്തിന്റെ സ്വത്വ അവകാശമൊക്കെ ഉന്നയിക്കുന്നത്. ന്താ ല്ലേ ...?

profile 

Vishnu Anilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.