Monday, December 23, 2024

ജയ്ഭീമും സംവരണവും

സംവരണം എന്ന വിഷയം ജയ് ഭീം സിനിമയിൽ നേർക്കുനേർ പ്രതിപാദിക്കുന്നില്ല. എന്നാൽ സംവരണത്തിന്റെ ആവശ്യകതയും കാലോചിതമായ പരിഷ്കരണവും ചിത്രം പറയാതെ പറയുന്നുണ്ട്. അവസാന രംഗത്ത് സർക്കാരിൽ നിന്നും വീടും നഷ്ടപരിഹാരവും ലഭിക്കുന്ന, ST വിഭാഗത്തിൽ പെടുന്ന അല്ലി, പഠിച്ച് ഒരു സർക്കാർ ജോലി നേടുന്നു എന്നു കരുതുക. ഒരു പ്യൂൺ/ക്ളർക്ക് ആയിട്ടുള്ള ജോലിയാണ് ലഭിക്കുന്നതെങ്കിൽ അവളുടെ കുടുംബത്തിനു സാമ്പത്തിക സുരക്ഷ ലഭ്യമാകും. എന്നാൽ ഇതാണോ സംവരണത്തിന്റെ ലക്ഷ്യം?

Advertise

Click here for more info

advertise

ആർക്കെങ്കിലും ജോലിയോ സാമ്പത്തിക ഭദ്രതയോ നല്കുക എന്നതല്ല സംവരണത്തിന്റെ ലക്ഷ്യം. കാരണം എല്ലാവർക്കും സംവരണം കൊണ്ട് ജോലി നല്കാനാവില്ല. സർക്കാർ ജോലി ലഭിക്കുന്നവരുടെ എണ്ണം നമ്മുടെ ജനസംഖ്യയെ അപേക്ഷിച്ച് തീർത്തും അപ്രധാനമായ ഒരു സംഖ്യയാണ്. സംവരണം അധികാരം എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടതാണ്. ഉദാഹരണത്തിന്, അല്ലിക്ക് IAS/IPS ലഭിക്കുന്നു എന്നു കരുതുക. അല്ലിയുടെ കുടുംബം അനുഭവിച്ച ജാതിയുടെ പേരിലുള്ള വേർതിരിവുകളും പീഢനങ്ങളും അവളുടെ അധികാര പരിധിയിലെങ്കിലും ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കപ്പെടും എന്നത് നിസംശയമാണ്. അവളുടെ കീഴിലുള്ള ഒരു പോലീസുകാരനും ഒരു ദളിതനെ ലോക്കപ്പിലിട്ട് മൂന്നാം മുറ ചെയ്യാൻ ധൈര്യപ്പെടില്ല. ഇവിടെയാണ് പ്രമോഷനിലും ഉയർന്ന പരീക്ഷകളിലും ഉള്ള സംവരണത്തിന്റെ പ്രാധാന്യം വരുന്നത്. സംവരണത്തിലൂടെ നിർമ്മിക്കേണ്ടത് അധികാരമുള്ള ദളിതനെയാണ്.

ഇനി, അല്ലിക്ക് എത്തിച്ചേരാൻ കഴിയുന്നതാണോ നമ്മുടെ സിവിൽ സർവ്വീസിലെ അധികാര സ്ഥാനങ്ങൾ? ചെയ്യാത്ത തെറ്റിന് ജയിലിലെ അന്തേവാസികളായ അവളുടെ മാതാപിതാക്കൾ നല്കുന്ന പിന്തുണ competitive ആയ പുറം ലോകത്ത് അവളെ എത്രമാത്രം സഹായിക്കും? അതിനർത്ഥം അവൾ കഴിവില്ലാത്തവൾ ആണെന്നാണോ? ഇവിടെയാണ് equality of outcome അഥവാ സർക്കാർ ജോലിയിലെ സംവരണം പ്രധാനമാകുന്നത്. അത് കഴിവില്ലാത്തവരെ അധികാരത്തിൽ എത്തിക്കുന്ന പ്രോസസ് അല്ല. കഴിവുള്ളവർ സാമൂഹ്യമായ പോരായ്മകൾ മൂലം ഒഴിവാക്കപ്പെടാതിരിക്കാനുള്ള കരുതലാണ്.

By
Anup Issac

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.