മതം എന്ന പൊട്ടക്കുളം
സാമൂഹിക വിവേചനത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും ആശയങ്ങൾപേറി നടക്കുന്നവരാണ് ദൈവ വിശ്വാസികൾ. ഒരു പക്ഷെ അതവർ തിരിച്ചറിയുന്നില്ലെങ്കിൽ പോലും. അവർ മതഗ്രന്ഥത്തിൽ നന്മയുടെ പാത കണ്ടെത്തിയേക്കാം പക്ഷെ തിന്മയുടെ പാത സ്വീകരിച്ചവരുടെ കയ്യിലും അതേ പുസ്തകമാണെന്നത് അവർ മനപൂർവം മറന്നേക്കാം. മതത്തിന്റെ എല്ലാ ദൂഷ്യ വശങ്ങളും ഉപയോഗിച്ച് കൊണ്ട് ഒരു രാഷ്ട്രം നിർമിക്കുന്നത് നാമിപ്പോൾ കണ്ടു. മത വികാരം ഉണർത്തി ഒരു വിഭാഗത്തെ കൂട്ടക്കൊല നടത്തിയതും നാം കണ്ടു. ആ കൂട്ടക്കൊലയുടെ ഗൂഡാലോചനക്കാരിലൊരാളെ പ്രധാനമന്ത്രിയാക്കിയ നമ്മളെ നോക്കി ചരിത്രം നാളെ പരിഹസിക്കും.
Advertise

Click here For more info
ഏതൊരു രാജ്യത്തും നാട്ടിലും അവരുടെ സംസ്കാരം രൂപപ്പെടുന്നത്തിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ചിട്ടുണ്ടാവുക ആ നാട്ടിലെ ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. നല്ലതും ചീത്തയുമായ ഒരുപാട് ആചാരങ്ങൾ എല്ലാ മതത്തിലുമുണ്ട്. എന്തുകൊണ്ട് മതത്തിലെ ചീത്ത വശങ്ങൾ ചോദ്യം ചെയ്തുകൊണ്ട്, മതത്തെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്നു എന്ന് ചോദിച്ചാൽ.. മതത്തിലെ ഇത്തരം അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ എന്നിവ ഒരു സമൂഹത്തെ മുഴുവൻ അല്ലെങ്കിൽ ഒരു വർഗത്തെ മുഴുവൻ സ്വാധീനിക്കുന്നു എന്നതുകൊണ്ടാണ്.(ISIS, Taliban, Rss, Sdpi .. etc) ഇത്തരക്കാരുടെ മതരാഷ്ട്ര സ്വപ്‌നങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷക്കണക്കിന് അഭയാർഥികളെയാണ് കൂടാതെ അതുമൂലം കഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം വേറെയുമുണ്ട്.
Advertise

Click here for more info
ഹിന്ദു മതത്തിലെ കല്യാണം,മരണാനന്തരചടങ്ങ് ഇവയെല്ലാം സ്ത്രീവിരുദ്ധത കളിയാടുന്ന ചടങ്ങുകളാണ്. അച്ഛൻ വരന്റെ കയ്യിൽ മകളെ ഏൽപ്പിച്ചു കൊടുക്കുന്ന ചടങ്ങാണ് കല്യാണം(Ownership changing).അച്ഛൻ ഇല്ലെങ്കിൽ അതിന്റെ അവകാശം അമ്മയ്ക്ക് ലഭിക്കുകയില്ല പകരം അമ്മയുടെ സഹോദരൻ അല്ലെങ്കിൽ കുടുംബത്തിലെ മൂത്ത പുരുഷനു മാത്രമേ സാധിക്കുകയുള്ളു. കല്യാണശേഷം മൂന്ന് റൗണ്ട് ചുറ്റുന്നത് എന്തിനാണ് ? അതുപോലെ അനവധി ചടങ്ങുകൾ. മരണാനന്തര ചടങ്ങുകളിൽ തൊട്ടുകൂടായ്മ നിലനിൽക്കുന്നു. സ്ത്രീയ്ക്ക് കർമം ചെയ്യാനുള്ള അവകാശമില്ല. ബലി ഇടുന്ന സമയത്ത് ചൊല്ലുന്ന മന്ത്രങ്ങൾ എന്താണ് ?
Advertise

Click here for more info
മകളെ സ്ത്രീധനം കൊടുത്ത് കെട്ടിച്ചയച്ച ഒരു അച്ഛന്റെ കണക്കുകൂട്ടലുകൾ എവിടെയോ പിഴച്ചപ്പോൾ അയാളുടെ മകളുടെ ജീവൻ പൊലിഞ്ഞു. അന്ന് ദുഃഖം രേഖപ്പെടുത്തിയവരും അതിഭീകരമായി സ്റ്റാറ്റസുകളിട്ട് പ്രതികരിച്ചവരും ഇന്ന് ധനം വാങ്ങി തന്നെ കല്യാണം കഴിക്കുന്നു അല്ലെങ്കിൽ സ്വർണം ധരിച്ചുകൊണ്ട് തന്നെ വധു വിവാഹപന്തലിലേക്ക് എത്തുന്നു. ഒരു മാറ്റവും സമൂഹത്തിൽ ഉണ്ടായിട്ടില്ല കാരണം ഹിന്ദു മത-വിവാഹ ചടങ്ങുകൾ പ്രകാരം സ്വർണഭൂഷിതയായി വേണം വധു വിവാഹ മണ്ഡപത്തിലെത്താൻ.(ഭൂരിപക്ഷം വരുന്ന സ്ത്രീകളും വിവാഹ ദിവസം സ്വർണമണിയാൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളതാണ് വിരോധാഭാസം).
Advertise

Click here for more info
എല്ലാം മതവിശ്വാസികൾക്കും പറയാനുള്ള ഒരേകാര്യം ഒരു നല്ല വ്യക്തിയെ സൃഷ്ടിക്കുവാനും ഒരു നല്ല ജീവിത രീതി കെട്ടിപ്പടുക്കുവാനും ഒരു നല്ല സമൂഹം ഉണ്ടാക്കുവാനും മതത്തിലൂടെ കഴിയും എന്നതാണ്. നല്ലത് തിരഞ്ഞെടുക്കാൻ മഹാഭൂരിപക്ഷം തിന്മ ഉൾകൊള്ളുന്ന മതഗ്രന്ഥങ്ങൾ ആവശ്യമുണ്ടോ ? ചരിത്രബോധത്തിലും ശാസ്ത്രബോധത്തിലും രൂപപ്പെടുത്തിയ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ നമുക്ക് ഇതെല്ലാം സൃഷ്ടിക്കാൻ കഴിയുമ്പോൾ എന്തിനു നാം ഗോത്രീയതയെ അനുഗമിക്കണം.
By
Sreerag
Platonist