Monday, December 23, 2024
C S Suraj / അവലോകനം / August 13, 2022

മതാക്രമണത്തിന്റെ മറ്റൊരു ഇര

#salmanrushdie #standwithsalmanrushdie

സൽമാൻ റുഷ്ദി!

ന്യൂയോർക്കിലെ ഒരു പ്രഭാഷണ വേദിയിൽ വെച്ച് കുത്തേൽക്കുകയായിരുന്നു.

ലോകപ്രശസ്തനായ എഴുത്തുകാരനാണ് സൽമാൻ റുഷ്ദി. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1981 ൽ അദ്ദേഹത്തിന് ബുക്കർ പ്രൈസ് ലഭിക്കുകയുമുണ്ടായി. എങ്കിലും ഇതിന്റെയൊന്നും പേരിലല്ല വാസ്തവത്തിൽ "സൽമാൻ റുഷ്ദി"യെന്ന പേര് ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. അത് 1988 ൽ ഇറങ്ങിയ "സാത്താനിക് വേഴ്‌സസ്" എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേരിലാണ്. ആ പുസ്തകത്തെ തുടർന്നുണ്ടായ വിവാദങ്ങളുടെ പേരിലാണ്!

advertise

മതനിന്ദ തന്നെയായിരുന്നു ആരോപണം. ഇസ്ലാം മതത്തിൽ നിന്നും പുസ്തകത്തിനും എഴുത്തുകാരനും നിരവധി അക്രമങ്ങൾ ഉണ്ടായി. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിരോധിച്ച പുസ്തകമാണ് സൽമാൻ റുഷ്ദിയുടെ "സാത്താനിക് വേഴ്‌സസ്". ഈ പുസ്തകം ഇറങ്ങുന്നതിനു മുന്നേ തന്നെ റുഷ്ദിക്ക്‌ വധ ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു. പുസ്തകം കൂടി വന്നതോടെ വധ ഭീഷണികൾ പെരുകി. ചന്തയിൽ കച്ചവട വസ്തുകൾക്ക് വില പറയും പോലെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പലയാളുകളും റുഷ്ദിയുടെ തലയ്ക്ക് വില പറയാൻ തുടങ്ങി. ഇറാന്റെ പഴയകാല നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനി റുഷ്ദിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് ഫത്വ വരെ പുറപ്പെടുവിച്ചു. അന്ന് കാലങ്ങളിൽ റുഷ്ദിയെ കൊല്ലുന്നവര്‍ക്ക് ഇറാന്‍ ഏതാണ്ട് 30 ലക്ഷത്തോളം ഡോളറാണു പാരിതോഷികമായി വാഗ്ദാനം ചെയ്തിരുന്നത്.

ഇതിനെല്ലാം ശേഷം പൊതുസ്ഥലങ്ങളിലങ്ങനെ റുഷ്ദിയെ കാണാറില്ല. ഇറങ്ങാൻ അനുവദിച്ചിരുന്നില്ലെന്ന് പറയുന്നതാവും ശരി! എന്നിരുന്നാലും ഇത്തരം ഭീഷണികളൊക്കെ നിലവിലുണ്ടെങ്കിൽ കൂടി തന്റെ പുസ്തകമെഴുത്തും മതങ്ങൾക്കെതിരെയുള്ള വിമർശനങ്ങളും നിർവാജ്യം തുടർന്നു പോന്നിരുന്നു റുഷ്ദി. അതിനൊരു പരിസമാപ്തിയുണ്ടാക്കിയെടുക്കുവാനാണ് ഇന്ന് ലോകത്തുള്ള വിവിധയാളുകൾ വിവിധ രീതികളിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെയൊരു ഭാഗം മാത്രമാണ് ഇന്നത്തെ ഈ അക്രമണവും!

advertise

ഏതാണ്ട് 75 വയസ്സോളം പ്രായമുണ്ട് റുഷ്ദിക്ക്‌. വൃദ്ധൻ എന്ന് തന്നെ പറയാം! മതത്തിന്റെ ചോരക്കൊതി പൂണ്ട വെല്ലുവിളികൾ ആരംഭിച്ച 1988 കൾ മുതൽ ഇന്ന് വരെ ബ്രിട്ടന്റെ സംരക്ഷണത്തിൽ, ഉൾവലിഞ്ഞൊരു ജീവിതം നയിക്കുന്ന ഒരു വൃദ്ധൻ! ഒരാളെയും അദ്ദേഹം ആക്രമിക്കാൻ പോയിട്ടില്ല. ആരോടും ഒരു ദ്രോഹവും ചെയ്തിട്ടുമില്ല. എന്നിട്ടും ഈ എഴുപത്തിയഞ്ചാം വയസിലും വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണ്!

 

തെറ്റ് ഇത്രയുമാണ്.. ഒരു പുസ്തകമെഴുതി പോയി..

ആ പുസ്തകമാണെങ്കിലോ ചിലരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തുവത്രെ!

എല്ലാത്തിന്റെയും അവസാനം മതങ്ങൾ "സമാധാനമാണ്" മുന്നോട്ടുവയ്ക്കുന്നതെന്ന കാപട്യ മുദ്രാവാക്യങ്ങൾ മാത്രമാണ് ബാക്കി!

മനുഷ്യത്വത്തിന്റെ അടിവേര് പിഴുതെറിയും വരെ അവരത് പാടി കൊണ്ടിരിക്കുകയും ചെയ്യും!

C S Suraj

profile

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.