Sunday, December 22, 2024

ടെലിഗ്രാമിൽ യുക്തിവാദി

യുക്തിവാദിയുടെ ടെലിഗ്രാം ഗ്രൂപ്പ് ആയിരത്തിലധികം അംഗങ്ങളുമായി വലിയൊരു കൂട്ടായ്മയായി മുന്നോട്ടു പോകുകയാണ്.

വാട്സാപ്പ് ഗ്രൂപ്പുകളെ അപേക്ഷിച്ചു നമുക്കു ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങൾ features ടെലിഗ്രാം ഗ്രൂപ്പിൽ ലഭ്യമാണ്.

1.രണ്ടു ലക്ഷം പേർക്ക് വരെ ജോയിൻ ചെയ്യാം.

വാട്ട്സാപ്പിൽ 256 പേർക്കാണ് ഒരു ഗ്രൂപ്പിൽ ചേരാൻ സാധിക്കുന്നത്. ഇതുമൂലം യുക്തിവാദി ഗ്രൂപ്പ് 14 ജില്ലാ ഗ്രൂപ്പുകളും അല്ലാതെയുമായി പലതായി ചിതറി കിടക്കുകയാണ്. ടെലിഗ്രാമിൽ ഒരു ഗ്രൂപ്പിൽ 2 ലക്ഷം പേരെ വരെ ഉൾക്കൊള്ളാൻ കഴിയും. പല ഗ്രൂപ്പിൽ മെസ്സേജ് അയക്കുന്നത് ഒഴിവാക്കി ഒന്നിച്ചു ഒരു ഗ്രൂപ്പിൽ തുടരാൻ ഇതു മൂലം സാധിക്കും. യുക്തിവാദികളുടെ ഏറ്റവും വലിയ കൂട്ടായ്മ ഒരു മെസ്സേജിങ് ഗ്രൂപ്പിൽ ആക്കാൻ സാധ്യമാണെന്ന് ചുരുക്കം. ഇത്രയും പേർ അംഗങ്ങൾ ആയിട്ട് ഉള്ളപ്പോ ഒരേ സമയം ഒരുപാട് മെസ്സേജുകൾ വരുന്നത് സ്വാഭാവികം, പക്ഷേ ആയിരക്കണക്കിന് മെസ്സേജുകൾ ഒരുമിച്ചു വന്നാലും ഫോണോ ടെലിഗ്രാം ആപ്പോ ഹാങ്ങ്‌ ആവില്ല. (Telegram cloud based IM ആയതിനാലാണിത്)

2. സ്വകാര്യത

മതത്തിനെതിരെ ട്രോൾ ഇട്ടാൽ കേസ് കൊടുക്കുന്ന ഈ കാലത്ത്
സ്വന്തം ഫോൺ നമ്പർ ഉപയോഗിക്കുന്ന 'whatsapp' അക്കൗണ്ടിൽ നിന്നും, അപ്രിയമായ എന്തെങ്കിലും എഴുതിയാൽ പൊട്ടാൻ നിൽക്കുന്ന മത വികാരം നമ്മുടെ സ്വസ്ഥ ജീവിതത്തെ നശിപ്പിക്കുമോ എന്ന പേടി സ്വാഭാവികമാണ്. കുറച്ചു പേരെങ്കിലും ഇതുമൂലം ഗ്രൂപ്പിൽ മിണ്ടാതെ ഇരിക്കേണ്ടി വരാറുണ്ട്. ടെലിഗ്രാമിൽ ഗ്രൂപ്പിൽ നിങ്ങളുടെ ഫോൺ നമ്പർ പ്രൈവസി 'by default contacts only' ആയിരിക്കും. അതായത് നമ്മുടെ നമ്പർ നമ്മുടെ കോണ്ടാക്ടിൽ ഉള്ളവർക്ക് അല്ലാതെ മറ്റാർക്കും കാണാൻ പറ്റില്ല.. നിങ്ങളെ വിളിച്ചു ശല്യം ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് എതിരെ ഉപയോഗിക്കാൻ കഴിയില്ല. നിങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ സംസാരിക്കാം, എഴുതാം ഗ്രൂപ്പിലും. കൂടാതെ ബ്ലോഗ് പോലെ സ്വാതന്ത്ര്യമായി എഴുതാൻ ചാനൽ ഉണ്ടാക്കാനും വഴിയുണ്ട്.

3. വോയിസ് ചാറ്റ്

ക്ലബ്ബ് ഹൗസ് നമുക്ക് സുപരിചിതമാണ്, നിലവിൽ നിറം മങ്ങിയെങ്കിലും അതിലെ വോയിസ് മാത്രം ഉള്ള ചാറ്റ് നമുക്കു ഒരുപാട് ഇഷ്ടപെട്ടതാണ്. ഇതേ ഫീച്ചർ തന്നെ ടെലിഗ്രാമിലും ലഭ്യമാണ്, കുറച്ചുകൂടെ മികച്ച രീതിയിൽ. വീഡിയോ, ആഡിയോ എന്നിവയ്ക്ക് പുറമെ സ്ക്രീൻ ഷെയറിംഗ് കൂടെ ഇതിൽ സാധിക്കും. വേണ്ട എങ്കിൽ വോയിസ് മാത്രമായി പരിമിതപ്പെടുത്താനും കഴിയും.

4.ഗ്രൂപ്പ് ഹിസ്റ്ററി

പുതിയതായി ഒരാൾ 'whatsapp' ഗ്രൂപ്പിൽ ജോയിൻ ആകുമ്പോൾ ഗ്രൂപ്പിൽ യാതൊരു മെസ്സേജുകളും കാണില്ല. ഗ്രൂപ്പിൽ എന്തു ചർച്ചയാണ് നടന്നതെന്നോ ഇപ്പോൾ എന്താണ് നടക്കുന്നതെന്നോ യാതൊരു കാര്യവും മനസിലാകില്ല. ഒരു പുതുതായി തുടങ്ങിയ ഗ്രൂപ്പിൽ ചേർന്ന അനുഭവം ആകും വാട്ട്സാപ്പിൽ. ടെലിഗ്രാമിൽ അങ്ങനെയല്ല. ഗ്രൂപ്പ് തുടങ്ങിയ കാലം മുതൽക്കുള്ള മെസ്സേജുകൾ വായിക്കാനും, ഇതുകൊണ്ടു തന്നെ ഒരു മെസ്സേജും പുതുതായി വരുന്നവർക്ക് വേണ്ടി അവർത്തിക്കേണ്ടി വരുന്നില്ല.

5. മികച്ച സന്ദേശ സംവിധാനം

അയച്ച മെസ്സേജ് എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം. (ഡിലീറ്റ് ചെയ്‌തെന്ന് അപ്പുറത്തെ ആളെ അറിയിക്കാതെ). എന്താണ് അയച്ചത് എന്നു ചോദിച്ചു അരും വരില്ല. ഓരോ മെസ്സേജുകളുടെയും ലിങ്ക് കോപ്പി ചെയ്തു എടുക്കാൻ സാധിക്കും ഫേസ്ബുക്ക് പോസ്റ്റിലെത് പോലെ. ഷെയർ ചെയ്യാൻ വളരെ സൗകര്യമാണ്.
വലിയ ഗ്രൂപ്പുകളിൽ ഒരുപാട് അംഗങ്ങൾ വെവ്വേറെ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ മെസ്സേജുകൾ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നത് ഏതൊരു മെസ്സെൻജറിലെയും ബുദ്ധിമുട്ട് ആണ്.എന്നാൽ ടെലിഗ്രാമിൽ ഗ്രൂപ്പിലെ ഏതെങ്കിലും ഒരു മെസ്സേജിൽ ടാപ് ചെയ്താൽ 'view thread' എന്നൊരു ഓപ്ഷൻ കാണിക്കും. അതിൽ ക്ലിക്ക് ചെയ്താൽ ആ മെസ്സേജിന് കിട്ടിയ മറുപടികൾ മാത്രമായി കാണാം.


6. മികച്ച തിരയൽ

ടെലിഗ്രാം ഗ്രൂപ്പിൽ എന്തെങ്കിലും സേർച്ച്‌ ചെയ്യുമ്പോൾ നമുക്ക് 'date' വെച്ചും 'user' വെച്ചും സേർച്ച്‌ ചെയ്യാം. അതായത് 'india' എന്ന് സേർച്ച്‌ ചെയ്യുമ്പോൾ 'user' എന്നിടത്ത് 'Sneha' എന്നയാളെ തിരഞ്ഞെടുത്താൽ 'Sneha' എന്നയാൾ അയച്ച 'india' എന്ന മെസ്സേജുകൾ മാത്രമായി കാണാം. അതുപോലെ തന്നെ ഒരു പ്രത്യേക തീയതി വെച്ച് ആ ദിവസത്തെ മെസ്സേജുകളിലേക്ക് പോകാം.

യുക്തിവാദിയുടെ ടെലിഗ്രാം കൂട്ടായ്‌മയിലേക്ക് നിങ്ങളെല്ലാവരെയും സ്വാഗതം ചെയ്യുന്നു.

നീല നിറമുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്ത് ഡിസ്ക്കഷൻ ഗ്രൂപ്പിലും, പച്ച നിറമുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്തു ചാനലിലും ജോയിൻ ചെയ്യാം. 

tele bluetele green

QR കോഡ് സ്കാൻ ചെയ്തും പിന്തുടരാം..

telagramtele qr ch

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.