Monday, December 23, 2024

കോട്ടയം രൂപതയും ക്നാനായ സമുദായവും

കാലാ കാലങ്ങളായി സോഷ്യൽമീഡിയ അടക്കം കേൾക്കാറുള്ള ഒരു വിഷയം ആണ് ക്നാനായ സമുദായവും അവരുടെ വംശശുദ്ധിയും,ചരിത്രപരമായോ ,ശാസ്ത്രീയപരമായോ യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും അന്ധവിശ്വാസവും സാമൂഹിക വിവേചനവും മാത്രമാണ് ഈ ഗോത്രീയ ആചാരം, അതുകൊണ്ടു ഈ ക്നാനായ സമുദായം എങ്ങനെ ഉണ്ടായി എന്നത് ഈ ആധുനിക സമൂഹത്തിൽ ചർച്ച ചെയ്യുന്നതിൽ യാതൊരു പ്രസക്തിയും ഇല്ല.

ഇന്ത്യ പോലെയുള്ള സെക്കുലർ രാജ്യത്തു ഈ ആചാരം പ്രാക്ടീസ് ചെയ്യാൻ പാടില്ലാത്തതാണ്, അത് അറിഞ്ഞു കൊണ്ട് തന്നെ ക്നാനായ സമുദായത്തിൽ നിന്നും ഭ്രഷ്ട് കൽപ്പിക്കാൻ വളരെ ആസൂത്രിതമായ പുരോഹിത തന്ത്രമാണ് ഇവർ പയറ്റുന്നത്. സമുദായത്തിൽ നിന്ന് മാറി കെട്ടിയാൽ സ്വന്തം ഇടവകയിൽ നിലനിൽപ് ഇല്ല എന്ന് മനസിലാക്കി കൊടുത്തു താൻ എന്തോ കൊടും പാപം ആണ് ചെയ്യുന്നത് എന്നും വിശ്വസിപ്പിച്ചു. അതുകൊണ്ടു പാപിയായ ഞാൻ ഇവിടെ നിന്നും മാറി പൊക്കോളാം എന്നുള്ള അപേക്ഷ സമർപ്പിച്ചു ഇടവകയിൽ നിന്നും കത്തു വാങ്ങി രൂപതയിൽ കൊടുത്തു വേണം പുറത്താക്കൽ നടപടി നേരിടാൻ .

ഒരു വിശ്വാസിയെ സംബന്ധിച്ചു ഒരു വിവാഹം എന്നത് ഒരു വലിയ കടമ്പയാണ് , അത് വ്യക്തിപരമായും ,കുടുംബപരമായും ,സാമൂഹികപരമായും ,മതപരമായും ഒക്കെ വെല്ലുവിളികൾ ഉണ്ട് . ആ വൈകാരികതയെ ചൂഷണം ചെയ്തു കോട്ടയം രൂപത ഇടവക അധ്യക്ഷന്മാർ അവരുടെ താല്പര്യം ഉൾകൊള്ളിച്ചു അവർ നിഷ്‌കർഷിക്കുന്ന രീതിയിൽ നിങ്ങൾ സ്വയമായി ജീവിത പൊങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു ഈ വിവാഹം എന്ന മനുഷ്യാവകാശത്തെ ധ്വംസിക്കുകയാണ്.

ശരിക്കും ഈ എന്ടോഗോമി അല്ലങ്കിൽ വംശശുദ്ധി എന്നത് ക്നാനായ സമുദായത്തിന്റെ ആണോ അതോ കോട്ടയം രൂപതയുടെ മാത്രം താൽപര്യമാണോ എന്ന് നോക്കിയാൽ . തീർച്ചയായും നമുക്ക് കാണാൻ സാധിക്കും കോട്ടയം രൂപത ആണ് ക്നാനായ സമുദായം എന്നത് , ക്നാനായ സമുദായം തനിയെ നിലനിൽക്കുന്നതല്ല , ക്നാനായ സമുദായം തനിയെ നിൽക്കാൻ സാധിക്കില്ല .അതുകൊണ്ടു ഈ ക്നാനായ സമുദായത്തിൽ ഉള്ളവർ ആരും തന്നെ ഈ വംശീയത ,എന്ടോഗോമി പ്രോത്സാഹിപ്പിക്കുകയോ നടപ്പിലാക്കുകയോ ചെയ്യുന്നില്ല . കാരണം സമുദായത്തിൽ ഈ വംശശുദ്ധി നിലനിൽക്കുന്നില്ല എന്നതാണ് സത്യം .അത് കോട്ടയം രൂപതയിലെ ഇടവകകളിലും ,അവരുടെ പ്രവർത്തനങ്ങളിലും മാത്രമേ നടപ്പിലാക്കുന്നുള്ളൂ അല്ലങ്കിൽ നിലനില്കുന്നുള്ളൂ

ഇവിടെ കോട്ടയം രൂപതയിൽ നിന്ന്, പുറത്താക്കപ്പെടുന്ന വ്യക്തി സ്വന്തം ഇടവകയിൽ നിന്നും മാത്രമേ പുറത്താകുന്നുള്ളൂ , സ്വന്തം,വീട്ടിൽ നിന്ന് പുറത്താക്കപെടുന്നില്ല , സ്വന്തം കുടുംബ ബന്ധങ്ങളിൽ നിന്നും പുറത്താക്കപെടുന്നില്ല ,അങ്ങനെ ഉള്ള യാധൊരു വിവേചനവും ഇതുവരെ ആരും റിപ്പോർട്ട് ചെയ്തിട്ടില്ല . പക്ഷെ അവർ നിയമം അനുസരിച്ചു കോട്ടയം രൂപത അല്ലാത്ത അടുത്തുള്ള ,അകലെയുള്ള മറ്റു രൂപതയുടെ പള്ളികളിൽ വേണം ഇടവക ചേരുവാൻ , ഇതിൽ ഏറ്റവും വലിയ കോമഡി ഒരു കുടുംബത്തിൽ രണ്ടും മൂന്നും ഇടവകകൾ ആണ് , പിരിവുകൾ , ഇടവക കൂട്ടായ്മകൾ ,ക്രിസ്മസ് കരോളുകൾ ഒക്കെ ഒരുമിച്ചു വന്നു കൂട്ടിയിടിച്ചു വന്നവർ പലരും തിരിച്ചു പോകുമ്പോൾ ഇടവക മാറി പോയതായും സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇവിടെ ഈ ക്നാനായ സമുദായം ഒരിക്കലും ഈ എന്ടോഗോമി പ്രോത്സാഹിപ്പിക്കുന്നില്ല ,പക്ഷെ കോട്ടയം രൂപതയും ഇടവക ഭരണാധികാരികളും ആണ് ഈ അപരിഷ്‌കൃത സാമൂഹിക വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നത് . ക്നാനായ സമുദായങ്ങൾ ഭൂരിഭാഗവും തന്നെ ഈ സാമുദായിക ഭ്രഷ്ട് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവർ തന്നെ ആണ് .

ഒരു കുടുംബത്തിൽ സഹോദരന്മാർ തമ്മിൽ , മാതാപിതാക്കളെ ഒക്കെ തന്നെ തരം തിരിച്ചു പട്ടിക ഉണ്ടാക്കി നിങ്ങൾ ക്നാനായ അവർ വടക്കൻ, അല്ലങ്കിൽ അവർ പുറത്താക്കപെട്ടവർ എന്നുള്ള വിവേചനം ആണ് ഈ എന്ടോഗോമി എന്നതിന്റെ ബാക്കി പത്രം .

ഈ സാമൂഹിക വിവേചനത്തിന് എതിരെ കോടതിയിൽ പല വാദങ്ങളും വര്ഷങ്ങളായി നടന്നുകൊണ്ടു ഇരിക്കുന്നു . അതിൽ ഈ ക്നാനായ എന്ടോഗോമി എന്ന ആചാരം കോടതി ഇപ്പോൾ നിരോധിക്കുകയും ചെയ്തു. എല്ലാ വിശ്വാസികളും ഈ പുരോഹിത വർഗ്ഗത്തിന്റെ ചൂഷണത്തിന് എതിരെ പ്രതികരിക്കേണ്ടതുണ് . .
ഇന്നും ഇതുപോലെ ഗോത്രീയമായ അപരിഷ്‌കൃത ആചാരങ്ങൾ പരിഷ്‌കൃതരാണ് എന്ന് ഊറ്റം കൊള്ളുന്ന മലയാളികളുടെ ഇടയിൽ ഉണ്ട് എന്നത് നമുക്ക് ഏറ്റവും നാണക്കേട് കൂടി ആണ്.

By

Kit george

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.