Monday, December 23, 2024

ഈശ്വരപ്രാർത്ഥനയും പാഠപുസ്തകത്തിലെ ആദിമ മനുഷ്യനും

നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ചെറുതെന്നു തോന്നിക്കുന്ന എന്നാൽ പാർശ്വഫലങ്ങൾ വലുതുമായ ചില കാര്യങ്ങളെ കുറിച്ച് ചൂണ്ടികാണിക്കുകയാണ്. എന്റെ സ്കൂൾ ജീവിതം കഴിഞ്ഞിട്ട് കുറച്ചു വർഷങ്ങൾ ആവുന്നതേ ഉള്ളു, ഞാൻ ഇപ്പോളും ഒരു വിദ്യാർത്ഥി ആണ്. അതുകൊണ്ട് തന്നെ നിലവിലെ വിദ്യാഭാസം എന്ന് പറയുന്ന ആഭാസത്തേയും, മാനുഷിക മൂല്യങ്ങളെ ഉയർത്തികാണിക്കാതെ വെറും പുസ്തകങ്ങളിൽ മാത്രം പഠനം എന്ന കാര്യം ഒതുക്കുന്ന രീതിയാണ് ഇതുവരെ സ്വീകരിച്ചു പോരുന്നത്. മനുഷ്യന്റെ പ്രാഥമിക ഉദ്ദേശം ജോലി വാങ്ങി കുടുംബം പുലർത്തുക എന്നതിൽ ചുരുക്കി, പണത്തിനു മൂല്യം നൽകുന്ന ഒരു സമൂഹത്തെ കാലങ്ങളായി നമ്മൾ മനുഷ്യർ തന്നെ വാർത്തെടുക്കുകയാണ്. മനുഷ്യൻ മതങ്ങളിലേക്കു ചുരുങ്ങുന്നതിനു ഇത് വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്, ഉദാഹരണം ഒരു വിദ്യാലയത്തിലെ ഈശ്വരപ്രാർത്ഥന, തന്നേയും തന്റെ ചുറ്റുമുള്ളതിനെയും ഉണ്ടാക്കിയതും അതിലെല്ലാം ഈശ്വരൻ നിറഞ്ഞു നിൽക്കുന്നു എന്ന് പ്രാർത്ഥിച്ചു ക്ലാസ്സിൽ പാഠപുസ്തകം എടുത്തു ആദ്യത്തെ പാഠം മനുഷ്യന്റെ പരിണാമവും സർവ വസ്തുവിലും അടങ്ങിയിരിക്കുന്ന ആറ്റങ്ങളെ കുറിച്ചും! പാഠപുസ്തകത്തിൽ എവിടെയാണ് ദൈവം? പാഠപുസ്തകത്തിൽ ദൈവത്തിന് സ്ഥാനമില്ല എന്നാൽ വിദ്യാർത്ഥിയെ അതിൽ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഏതെങ്കിലും വിദ്യാർത്ഥി ചോദിക്കാൻ മുതിർന്നിട്ടുണ്ടോ എന്താ ടീച്ചറെ മണ്ണിലും മരത്തിലും സകലതിലും ദൈവം ഉണ്ടെന്ന് പറയുന്നു പക്ഷെ നമ്മൾ പഠിക്കുന്നത് ഇതിലെല്ലാം ആറ്റവും തന്മാത്രയും മറ്റും ആണല്ലോ എന്ന്? നന്നേ ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ ദൈവം എന്നും പ്രപഞ്ച സൃഷ്ട്ടാവ് എന്ന ആശയങ്ങൾ കുത്തിനിറച്ചു അവരെ വളർത്തുന്നു, അതിന്റെ ഭാവിയിൽ ഉണ്ടാവുന്ന മറ്റൊരു ഫലം ആണ് വിദ്യാസമ്പന്നരായ മതഭ്രാന്തന്മാർ. അങ്ങനെ ഉള്ളവർക്ക് മറ്റുള്ളവരെ സ്വാധീനിക്കാൻ ഉള്ള അവസരങ്ങൾ കൂടുതലും മറ്റുള്ളവർ അവരുടെ മണ്ടൻ ആശയങ്ങളെ വിശ്വസിക്കാനും തയ്യാറാവുന്നു. നിലവിൽ നടക്കുന്ന സംഭവങ്ങളിൽ തന്നെ പല ഉദാഹരണങ്ങൾ നമ്മൾക്ക് കാണാം. ഒരു കുഞ്ഞിനെ അല്ലെങ്കിൽ വിദ്യാർത്ഥിയെ സ്വാദീനിക്കാൻ വളരെ എളുപ്പം ആണ്. അവരുടെ തലച്ചോറിലേക്ക് മണ്ടൻ ആശയങ്ങൾ കുത്തിനിറക്കാൻ രക്ഷിതാക്കൾ തന്നെ കൂട്ട് നിൽക്കുന്നു എന്ന് അറിയുമ്പോൾ പേടിപ്പെടുത്തുന്നതാണ് ഉദാഹരണം നന്നേ ചെറുപ്പത്തിൽ ഉള്ള മതപഠനം അഥവാ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയക്കുന്നത്. മതപഠന ക്ലാസിൽ പഠിച്ചു വന്ന കുട്ടി വിദ്യാലയത്തിൽ പോയി പാഠപുസ്തകം തുറക്കുമ്പോൾ അവന്റെ ഉള്ളിൽ ഒരു തോന്നൽ ഉണ്ടാവാം ഇതൊക്കെ വെറും മണ്ടത്തരങ്ങൾ ആണ് എന്റെ മതപണ്ഡിതൻ പറഞ്ഞതാണ് ശെരി, അത് പോലെ തന്നെ ആ കുട്ടിക്ക് വിദ്യാഭ്യാസം വെറും പണം ഉണ്ടാക്കാൻ ഉള്ള മാർഗം ആയിട്ടേ കാണു. പ്രബുദ്ധരെന്നും പുരോഗമനപ്രസ്ഥാന നേതാക്കൾ എന്നും വിശേഷിപ്പിക്കുന്നവർ തന്നെ ഇതിനൊക്കെ മൗനാനുവാദം നൽകുമ്പോൾ എനിക്ക് തോന്നുന്നത് കേരളത്തെ കേരളീയർ തന്നെ ഒരു മത-ഭ്രാന്താലയം ആക്കുകയാണ് എന്നാണ്.

By

Abhijith T P

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.