Monday, December 23, 2024

ഉപചയവും അപചയവും

ജീവികളുടെ ശരീത്തിലെ കോശങ്ങൾക്ക് നിലനിൽക്കാനും,പ്രവർത്തിക്കാനും,വളരാനുമൊക്കെ ഊർജ്ജം വേണം. അന്നജം,മാംസ്യം എന്നിവ നാല് കലോറി ഊർജ്ജം നൽകുമ്പോൾ കൊഴുപ്പ് ഒൻപത് കലോറി ഊർജ്ജം നൽകുന്നു. ഉപാപചയത്തിലെ (Metabolism) അപചയവും(catabolism),ഉപചയവും(Anabolism) രണ്ടു പ്രവർത്തനങ്ങളാണ്. അവ ഒരിക്കലും വിപരീതങ്ങളല്ല. പരസ്പര പൂരകങ്ങളാണ്. നാം കഴിക്കുന്ന അന്നജം(Starch) വിഘടിപ്പിച്ച് ഗ്ലൂക്കോസാക്കി മാറ്റുന്നു. ഈ ഗ്ലൂക്കോസ് ചെറുകുടലിൽ വച്ച് ആഗിരണം ചെയ്യപ്പെട്ട് കരളിലെത്തുന്നു. കരളിലെത്തുന്ന ഗ്ളൂക്കോസിൽ ഒരു ഭാഗം ഗ്ലൈക്കോജനാക്കി മാറ്റപ്പെട്ട് കരളിൽ സംഭരിച്ച് വെക്കപ്പെടുന്നു. ബാക്കി ഒരുഭാഗം രക്തത്തത്തിലൂടെ കോശങ്ങളിലേക്ക് എത്തിക്കപ്പെടുന്നു.കോശങ്ങളിൽവെച്ച് ഓക്സിജന്റെ സാന്നിധ്യത്തിൽ ജാരണത്തിന് വിധേയമായി ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇതൊരു രാസപ്രവർത്തനമാണ് കോശങ്ങളിൽ നടക്കുന്ന രാസപ്രവർത്തനങ്ങളിലൂടെ ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജമാണ്. ജീവികളുടെ ശാരീരിക(കോശ) പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നത്.(രാസവിരോധികളായ ജൈവ പ്രേമികൾ ക്ഷമിക്കുക) പോളിസാക്കറൈഡ്സ്(polysaccharides) കൊഴുപ്പ്(lipids) ന്യൂക്ലിക് ആസിഡ്സ്(Nucleic acids) മാംസ്യം(proteins) തുടങ്ങിയ വലിയ തന്മാത്രകൾ വിഘടിപ്പിച്ച് ചെറിയ തന്മാത്രകളായ മോണോസക്കറൈഡ്സ്(Monosaccharides), ഫാറ്റി ആസിഡ്സ്(fatty acids), ന്യൂക്ളിയോടൈഡ്സ് അമിനോആസിഡ്സ്(Nucleotidesaminoacids) എന്നിവയാക്കി മാറ്റുന്ന പ്രവർത്തനമാണ് അപചയം(catabolism). അതായത് കാർബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായും,മാംസ്യത്തെ അമിനോ പെപ്റ്റൈഡുകളായും, നെയ്യ്, എണ്ണകൾ തുടങ്ങിയ കൊഴുപ്പുകളെ ഫാറ്റി ആസിഡുകളും,ഗ്ലിസറൈഡുകളും ഒക്കെയായി മാറ്റുന്ന പ്രവർത്തനം. അനാബോളിസം എന്നത് നിരവധി തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ആണ്.ജാരണം മൂലം ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജത്തെ എഡിപി ആയും എടിപി ആയുമൊക്കെ മാറ്റി ഊർജ്ജം സംഭരിച്ച് വയ്ക്കുന്ന പ്രവർത്തനം മുതൽ വിവിധ തരം അമിനോ അമ്ലങ്ങൾ കൂട്ടിച്ചേർത്ത് വിവിധതരം മാംസ്യങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനം.കാത്സ്യം മുതലായ മൂലകങ്ങൾ ഉപയോഗിച്ച് കലകൾ നിർമ്മിക്കൽ എന്നിവയെല്ലാം ഉപചയപ്രവർത്തനത്തിന്റെ ഭാഗമാണ്. ഇരുപതിലധികം അമിനോ അമ്ലങ്ങൾ ശരീരത്തിനാവശ്യമാണ്. അതുപോലെ ഫോസ്ഫറസ്,പൊട്ടാസ്യം ,കാൽസ്യം,മഗ്നീഷ്യം,സൾഫർ,ബോറോൺ,ക്ളോറിൻ,അയൺ,മാങ്ഗനീസ്,സിങ്ക്,കോപ്പർ,മോളീബ്ലിനം,നിക്കൽ തുടങ്ങിയ മൂലകങ്ങളും,വിറ്റാമിനുകളും ഉപചയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവയാണ്. അപചയം ഭക്ഷണത്തിലെ പോഷകങ്ങളുടെ വിഘടനമാണ്.ഉപചയമാകട്ടെ കോശങ്ങളുടെയും കലകളുടേയുമൊക്കെ നിർമ്മിതിയും,ഊർജ്ജ നിർമ്മിതിയും,പ്രോടീൻ നിർമ്മിതിയുമെല്ലാം ഉൾപ്പെട്ടതാണ്. രസതന്ത്രത്തിലെ അജ്ഞതയാണ് ഉപചയവും,അപചയവും വിപരീതങ്ങളാണ് എന്ന് തോന്നാൻ കാരണം രണ്ടും രണ്ടുതരം പ്രവർത്തനമാണ്. 

By

Joseph Vadakkan

Chief Editor

Yukthivaadi

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.