Monday, December 23, 2024

ഏകാധിപതിയോ പിണറായി ?

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ പ്രചരിപ്പിക്കുന്നത് കൃത്യമായും കക്ഷിരാഷ്ട്രീയ പക്ഷപാതിത്വത്തിൽ ഊന്നി കൈതേരി സഹദേവനിലൂടെ പിണറായി വിജയനെ ഏകാധിപതിയായി ചിത്രീകരിക്കുന്ന സന്ദേശമാണ്.. അത് അണിയറ പ്രവർത്തകരുടെ രാഷ്ട്രീയ സ്വാർഥ താൽപര്യമാണെന്ന് ഇന്നലെകളിലെന്നപോലെ വർത്തമാന, ഭാവികാലങ്ങളിലും വിലയിരുത്താം.

പക്ഷെ നിലവിലെ മന്ത്രിസഭാ രൂപീകരണത്തിൽ കെ.കെ ശൈലജക്ക് സ്ഥാനമില്ലാത്തത് ഒരു ഏകാധിപതിക്ക് മറ്റൊരാളുടെ വളർച്ചയിലുണ്ടാകുന്ന അസഹിഷ്ണുതയുടെ ഫലത്താൽ ഭവിച്ചതാണെന്ന് ആരോപണമുയർന്നാൽ നമ്മുടെ വീക്ഷണങ്ങൾ അതിനൊപ്പം സഞ്ചരിക്കുന്നതിൽ തെറ്റില്ല. ആരോഗ്യവകുപ്പ് മന്ത്രി എന്ന നിലയിൽ കെ.കെ ശൈലജ ഒരു പരാജയമായിരുന്നില്ല. ഹോമിയോ, ആയുർവേദം ആദിയായ കപട ചികിത്സാ സമ്പ്രദായങ്ങളെ തലോടുന്ന ഒരു വ്യക്തി അരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നതിനോട് പുരോഗതിയുടെ ദൃഷ്ടികൊണ്ട് അനുകൂലിക്കാൻ കഴിയില്ല എങ്കിലും, പകരക്കാർ ഇല്ലാത്തതിനാൽ ഭേദപ്പെട്ട തൊമ്മനെ തന്നെ ഏൽപിക്കേണ്ടതായിരുന്നു. കപടശാസ്ത്രങ്ങളെ തഴുകുന്ന മുഖ്യൻ്റെ പ്രസ്താവന കഴിഞ്ഞ ദിവസങ്ങളിൽ കൂടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി.
അതിൻ്റെ ലിങ്ക് ചുവടെ..

Click here

പറഞ്ഞു വന്നത് അരോഗ്യവകുപ്പ് മന്ത്രി എന്ന നിലയിൽ ഈ കോവിഡ് സാഹചര്യത്തിൽ ഭരണം കൈയ്യാളിയ കെ.കെ ശൈലജ ഒരു പരജയമല്ല എന്നിരിക്കെ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ച ശൈലജ ടീച്ചറിൻ്റെ കടക്കൽ വെച്ച മഴു പിണറായിയുടെ സമ്മാനമാണോ എന്നതാണ്. തനിക്കു മുകളിൽ പന്തലിക്കുമോ എന്ന ഏകാധിപതിയുടെ ഭയമാണോ ആ മഴുവിൻ്റെ മൂർച്ച. പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നതൊക്കെ നല്ലത് തന്നെ പക്ഷേ മികച്ച പ്രവർത്തനങ്ങൾക്കിടയിൽ ശൈലജക്ക് അനിവാര്യമായ മാറ്റം പിണറായിയിലേക്ക് എന്തുകൊണ്ടെത്തുന്നില്ല ? ‘മാറ്റമില്ലാത്തത് മാറ്റത്തിന് മാത്ര’മെങ്കിൽ എന്ത് യോഗ്യതയാണ് ശൈലജക്ക് മുകളിലായി വിജയനുള്ളത്. ആൺ എന്ന ബോധമാണോ അത് ? വിജയാ മുഖ്യമന്ത്രി എന്ന നിലയിൽ നിങ്ങളൊരു പരാജയമായിരുന്നില്ല. ശൈലജയും അങ്ങനെ തന്നെ. പിന്നെ നിങ്ങൾ മാത്രം മാറ്റമില്ലാതെ തുടരുന്നതിൻ്റെ അർഥമെന്ത് ?
ഈ കോവിഡ് സാഹചര്യത്തിൽ കപടശാസ്ത്രങ്ങളെ തഴുകുന്ന ഗതികേടിനപ്പുറം ബാക്കി കാര്യങ്ങളിൽ ശൈലജ വിജയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് വിജയൻ തുടരുന്നത് പോലെ ആരോഗ്യമന്ത്രിയായി K K ശൈലജയെ തന്നെ പരിഗണിക്കണമായിരുന്നു. എന്നാണ് എൻ്റെ വ്യക്തിഗത അഭിപ്രായം.

 

By

VishnuAnilkumar

Editor

Yukthivaadi

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.