Monday, December 23, 2024

കേരളം ഉത്തരേന്ത്യൻ ബ്രാഹ്മിൻ ഹിന്ദുത്വ പരീക്ഷണശാല

കേരളത്തിന്റെ ഇന്നത്തെ മതാവസ്ഥ അതിഭീകരമാണ് എന്ന് അതിന്റെ കാർക്കശ്യവും, അനാചാരം പേറുന്ന ആചാരങ്ങളും മറ്റും കാണുമ്പോൾ തന്നെ മനസിലാക്കാൻ സാധിക്കും. ഏവർക്കും അറിയാം ഇവിടെ ഒരു നൂറു വർഷം മുമ്പ് അല്ലെങ്കിൽ ഒരു അമ്പത്, നാൽപ്പത് വർഷങ്ങൾ മുമ്പൊന്നും ഇല്ലാത്ത അല്ലെങ്കിൽ അക്കാലത്ത് അന്നുളളവർ അത്രയൊന്നും പ്രാധാന്യമോ നിർബന്ധബുദ്ധിയോ കാണിക്കാത്ത. ഒരു മൂലയിൽ ഇരുത്തിയതും,അനാചാരികതുടർച്ചക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ആണിയടിച്ചു ആവാഹിച്ച ദുർമൂർത്തികളെല്ലാം ഇന്ന് ബന്ധനം പൊട്ടിച്ച് പുറത്ത് ഇറങ്ങിയിരിക്കുന്നു. ഇക്കാലത്ത് ഇത്തരം ശക്തികൾക്ക് കൂട്ടായി തണലായി സംഘപരിവാറും കൂടെയുണ്ട് എന്നതും ശ്രദ്ധിക്കുക. ഈ രാമായണവും ഗീതയും വേദങ്ങളും ഒരു ഉപയോഗവും ഇല്ലാതെ ചില മേൽത്തരം തറവാടുകളിലും രാജകൊട്ടാരങ്ങളിലും മാത്രം ഒതുങ്ങിയ നിർജീവ വസ്തുക്കൾ ആയിരുന്നല്ലോ. പട്ടിണിയും, ഉടുതുണിയും ഇല്ലാത്ത അക്കാലത്ത് എല്ലാവർക്കും അത് അത്ര നല്ല വിശിഷ്ടമായിരുന്നില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നവോത്ഥാനകേരളത്തെ തകർത്തു കൊണ്ട് സംഘപരിവാരം കൊണ്ട് വന്ന ഗീതാസംഗമങ്ങൾ, രാമായണ സദസ്സുകൾ മറ്റു ഹിഡൻ പരിപാടികൾ എല്ലാം ഇവിടുത്തെ ഹിന്ദു എന്ന് അറിയപ്പെടാൻ പോലും താൽപര്യം ഇല്ലാത്ത ജാതി സമൂഹത്തിൽ മതതീവ്രവാദമുഖമായ തീവ്രഹിന്ദുത്വം വളർത്തി.

Advertise

advertise

Click here for more info

കീഴ്ജാതിക്കാരുടെ മതമുഖമില്ലാത്ത ചില തെയ്യം, തിറ അവരുടെ ചെറിയ കാവുകൾ എല്ലാം നവഹിന്ദുത്വം കയ്യടക്കി കഴിഞ്ഞു, അവിടെയും ബ്രാഹ്മണമേധാവിത്വ ആചാരങ്ങൾ പകർത്തി നൽകി. ആരാധനാലയങ്ങൾ കൂണുകണക്ക് കെട്ടി പൊക്കി ആധിപത്യം ഉറപ്പിക്കലായിരുന്നു. സ്വാഭാവികമായും മറുചേരിയിലുളള ന്യൂനപക്ഷങ്ങൾക്ക് ഇത് ഭയമുണ്ടാക്കുകയും ചെറിയ തോതിൽ സഹവർതിത്വം ഒക്കെ ഒഴിവാക്കുകയും മത-സമുദായ പ്രവർത്തനം ശക്തിപ്പെടുത്തുകയുമാണ് ഉണ്ടായത്. കേരളത്തെ സംബന്ധിച്ച് ഇതൊക്കെ വൻമതവൽകരണ പാതയിൽ എത്തിച്ചു. അത്തരമൊരു നവഹിന്ദുത്വ മേലാള ചിന്തയിൽ വിരിഞ്ഞ അജണ്ടയുടെ തണലിൽ പലരീതിയിൽ ഉളള ജ്യോതിഷ- ബ്രാഹ്മണ ചരട് മന്ത്രവാദങ്ങളും, പുരാണപാരായണ സദസ്സുകളും രോഗശാന്തി മേളകളും ഉത്സവങ്ങളുമെല്ലാമായി തിരിച്ചു കൊണ്ട് വന്നുകൊണ്ടിരുന്നു. വൻതോതിൽ കമ്മ്യൂണിസ്റ്റ് അനുഭാവികളും സ്ത്രീജനങ്ങളും വരെ ആ തീവ്രചിന്താധാരയിലേക്ക് ആനയിക്കപ്പെട്ടു. കേവലം നിശ്ചയമോ തെളിവുകളോ ഇല്ലാത്ത ഇത്തരം വിശ്വാസങ്ങൾ വൻ ലാഭ- കച്ചവടമൂലധനത്തിലേക്ക് കുതിച്ചു. ഫലമോ മതേതര ചേരികൾ പോലും ഭക്ത-മത മേഖലയെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഭക്തി അനുകരിക്കാൻ തുടങ്ങുകയും ചെയ്തു.ഇതിനെതിരെ ശബ്ദിക്കുന്നവരെ കൈകാര്യം ചെയ്യുകയും നിയമനിർമാണം നടത്തി തിരുത്തേണ്ട സർക്കാരുകൾ ആവട്ടെ പതിവ് വോട്ട്ബാങ്ക് രാഷ്ട്രീയത്തിൽ കുരുങ്ങി കിടക്കുകയും ചെയ്യുന്നു.

Advertise

advertise

Click here for more info


സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന മന്ത്രവാദങ്ങൾ,അരോചകമായ ഉച്ചഭാഷിണി ഉപയോഗം,അനാവശ്യ ധൂർത്തുകൾ ഇതൊക്കെ മതഭക്തി മേഖലയിൽ സാധാരണമായി.
ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രപുരോഗതിയെ പഠിച്ച പലരും ഇത്തരം കാടൻ മതാചാരങ്ങൾക്കെതിരെ ശബ്ദം ഉയർത്തി മടങ്ങി പോയെങ്കിലും.ഇപ്പോഴും അതിശക്തമായ ഭീഷണിയായി .മത-ഭക്തവിഭാഗം ഉറച്ചുനിൽക്കുന്നു. മാറിയ കൊറോണകാലത്ത് തിരിച്ചടിയേറ്റ മത-ഭക്തി മേഖല അവർ എപ്പോഴും എതിർക്കുന്നതും അവരുടെ മുന്നോട്ടു പോക്കിന് തടസ്സമാകുന്നതുമായ സയൻസിൻ്റെ കണ്ടുപിടുത്തമായ വാക്സിനെയും മറ്റും ആണ് അഭയം പ്രാപിക്കുന്നത് എന്നത് വളരെയധികം രസകരമാണ്. എക്കാലവും ഇങ്ങനെ തന്നെ ആയിരുന്നു മനുഷ്യൻ കഷ്ടപ്പെട്ട് പഠിച്ചാലും കണ്ടുപിടിച്ചാലും ഏതോ അനുഭവബോധ്യമില്ലാത്ത അജ്ഞാതശക്തിക്ക് ക്രെഡിറ്റ് നൽകലായിരുന്നു പതിവുകൾ. ഈ പരിഷ്കൃതസമൂഹത്തിൽ വിദ്യാസമ്പന്നരായ ആളുകൾ പോലും അങ്ങനെ ചെയ്യുന്നുണ്ട്. അതാണ് ഇവിടെ പ്രധാനവെല്ലുവിളിയാകുന്നതും. അനേകകോടിവർഷങ്ങളായി ജനിച്ചുനശിച്ച അനേകം മതങ്ങളെ ഭൂമിയുടെ ചരിത്രത്തിൽ രേഖപെടുത്തിയിട്ടുണ്ട്. അങ്ങനെ നശിക്കുന്നത് ഒരു മനുഷ്യ രാശിയുടെ ഒരു അനാവശ്യ ബാധ്യത ആണ്. ആ പുസ്തകത്തിൽ എഴുതിയ മിഥ്യാബോധമാണ് മാന്ത്രികതയും അതിന്റെ ഉപോൽപ്പന്നങ്ങളും ദൈവത്തിന്റെ സുരക്ഷയ്ക്ക് സിസിടിവി വെക്കുന്ന കാലത്ത് ഈയൊരു രീതിയിൽ ഇന്നും തുടരുന്നത് അരോചകം തന്നെയാണ്.

By
Vijayamohan C M
Paloor

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.