Monday, December 23, 2024

ടീച്ചറമ്മയും ഗോമാതാവും

*ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചർ കപട ശാസ്ത്രങ്ങളെ പ്രകീർത്തിക്കുന്ന നിലപാടുകൾ സ്വീകരിച്ചപ്പോൾ, അവ വിമർശിച്ചു കൊണ്ട് പുരോഗമന പ്രസ്ഥാനം എന്ന് സ്വയം അവകാശപ്പെടുന്ന മന്ത്രിയുടെ പാർട്ടിയെയും മന്ത്രിയെയും വിമർശിച്ചു കൊണ്ട് രചിക്കപ്പെട്ട ഈ ലേഖനം യുക്തിവാദി പുനഃപ്രസിദ്ധീകരിക്കുകയാണ്.

സംഘപരിവാറിന് പശു അമ്മയാണ്. ഗോമൂത്രം ഔഷധമായും, പ്ലൂട്ടോണിയം വരെ ഉൽപാദിപ്പിക്കാൻ കഴിവുള്ളതാണ് തന്റെ മാതാവിന്റെ വിസർജ്യമായ ചാണകമെന്നും സംഘികൾ കരുതുന്നു.ഗോമൂത്രം കുടിക്കുക വഴിയും, ചാണകത്തിൽ കുളിക്കുക വഴിയും കൊറോണ ഉൾപ്പെടെയുള്ള സർവ രോഗങ്ങൾക്കും പരിഹാരമാകുമെന്ന് ഭാരതത്തിലെ സംഘപരിവാറിനെ പിന്തുടരുന്ന ഒരു വലിയ വിഭാഗം ജനത വിശ്വസിക്കുന്നു. ശാസ്ത്രാവബോധമുള്ള ഒരു ന്യൂനവിഭാഗം ശാസ്ത്രീയതയുടെ അഭാവത്താൽ ഈ ലോക വിഡ്ഢിത്തം തള്ളിക്കളയുന്നു.

Advertise

advertise

Click here for more info

പശുവിന്റെ വിസർജ്യവും, ഹോമിയോ മരുന്നും ശാസ്ത്രീയതയുടെ അഭാവം മൂലം ആരോഗ്യ സംരക്ഷണത്തിനായി ഒട്ടും ഉപയോഗ്യമല്ല. ഗോമൂത്രം കുടിച്ചാൽ അല്ലെങ്കിൽ ചാണകം ഭക്ഷിച്ചാൽ,അതിൽ കുളിച്ചാൽ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിച്ച, അല്ലെങ്കിൽ പ്രവേശിക്കാനൊരുങ്ങുന്ന ഒരു വൈറസിന് എന്ത് സംഭവിക്കുമോ അത് തന്നെയാണ് ഹോമിയോ മരുന്ന് കഴിച്ചാലും സംഭവിക്കുന്നത്. ഗോമൂത്രം കുടിക്കുന്നവരെ പരിഹാസത്തോടെ വിഡ്ഢികളെന്ന് വിളിക്കാൻ ഒരുവിഭാഗം തയ്യാറാകുമ്പോൾ, ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒന്നാം പിണറായി സർക്കാരിലെ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി പശുവിസർജ്യം ഔഷധമെന്ന് പറയുന്ന മേൽപ്പറഞ്ഞ അതേ മൂഢരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ട അശാസ്ത്രീയ ചികിത്സാ സമ്പ്രദായമായ ഹോമിയോപ്പതിയെ തലോടിയിട്ട് സ്വയം പുരോഗമനം അവകാശപ്പെടുന്നു. നിങ്ങളും സംഘികളും തമ്മിൽ എന്താണ് വ്യത്യാസം.? ഒന്ന് ശബ്ദത്തിൽ ചോദിച്ചാൽ അശാസ്ത്രീയതയുടെ കാര്യത്തിൽ സംഘികളുടെ പശുവമ്മ തന്നല്ലേ കമ്മികളുടെ ടീച്ചറമ്മ.?

Advertise

advertise

click here for more info

ശാസ്ത്രീയതയുടെ അടിത്തറയിൽ നിന്ന് കൊണ്ട് നിരീക്ഷണങ്ങളിലൂടെ കണ്ടെത്തി അളന്നു തിട്ടപ്പെടുത്തിയ അറിവുകളെ സാമാന്യവൽക്കരിച്ച് പ്രാഥമിക നിഗമനങ്ങളിലെത്തി ശേഷം പരീക്ഷണ-നിരീക്ഷണങ്ങളാൽ ഈ നിഗമനങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുകയും, ആവർത്തിച്ചുള്ള പരീക്ഷണങ്ങളിൽ ശരിയെന്ന് ബോധ്യപ്പെട്ടാൽ അവയെ ശാസ്ത്ര സത്യങ്ങളായി കണക്കാക്കും. ഇവിടെ വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിൽ അവതരിപ്പിച്ച് പാസാക്കിയ ജേർണലുകളെ ഹോമിയോ പ്രേമികൾ ബ്യഹത്ത് പഠനമെന്നൊക്കെ പവിത്രീകരിക്കുമ്പോൾ. പുരോഗമന ചിന്തകർക്ക്, അല്ലെങ്കിൽ സാമാന്യ വീക്ഷണ ബോധമുള്ളവർക്ക് അത്തരം വാദങ്ങളെ പശുവിസർജ്യത്തെ ഔഷധത്തോടുപമിക്കുന്ന സംഘിയോട് ചേർത്ത് വായിക്കാനേ കഴിയുള്ളൂ.പരീക്ഷണ-നിരീക്ഷണങ്ങളാൽ സാധൂരിക്കപ്പെടാത്ത ഒരു സിദ്ധാന്തവും ശാസ്ത്ര തത്വമായി അംഗീകരിക്കില്ലന്നിരിക്കെ ദിവസേന നാഴികക്ക് സ്വയം പുരോഗമനം അവകാശപ്പെടുന്ന കമ്മികളെ പ്രതിനിധീകരിക്കുന്ന ഒന്നാം പിണറായി സർക്കാരിലെ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ഈ കപടശാസ്ത്രത്തെ, അതായത് സ്വന്തം ഉപജ്ഞാതാവിൻ്റെ നാട്ടിൽ പോലും നിരോധിക്കപ്പെട്ട ഹോമിയോപ്പതിയെ തലോടി – അശാസ്ത്രീയതക്ക് വളമിടുന്നു. തെന്നിയടിച്ച് വീണുകിട്ടിയ നേട്ടങ്ങളുടെ പേരിൽ അവരെ ടീച്ചറമ്മ എന്നൊക്കെ വിശേഷിപ്പിക്കുന്നത് കാണുമ്പോൾ മനസ്സിനെ ഭരിക്കുന്ന വികാരം ഹാസ്യമാണ്. വീക്ഷണബുദ്ധിയുടെ മുൻപിൽ ടീച്ചറമ്മയും, പശുവമ്മയും വ്യത്യസ്ഥരല്ല.

Advertise

advertise

Click here for more info

നോക്കൂ.. ചാണകവും , ഗോമൂത്രവും ഔഷധമാണെന്ന് പറയുന്നവരെ കമ്മികൾ കളിയാക്കുന്നത്, അവരെ പൊട്ടരെന്ന് വിളിക്കുന്നത് ശാസ്ത്രബോധത്താലല്ല. മറിച്ച് എതിർ രാഷ്ട്രീയത്തോടുള്ള വെറുപ്പ് മാത്രമാണ്. കക്ഷി രാഷ്ട്രീയ വടംവലി. യുക്തിചിന്തക്ക്, ശാസ്ത്രാവബോധത്തിന്, ആരോഗ്യപരമായ വീക്ഷണബുദ്ധിക്ക് പശുമൂത്രത്തെയും, ഹോമിയോപ്പതിയെയും ഔഷധത്തിൻ്റെ തട്ടിൽ അവലോകനം ചെയ്താൽ ഫലം തുല്യമായിരിക്കും.അപ്പോ രാഷ്ട്രീയത്തിൻ്റെ പേരിൽ മാത്രം പശുവിസർജ്യത്തെ കളിയാക്കുന്ന കമ്മികൾ ഹോമിയോപ്പതിയെ തലോടുമ്പോൾ അത് കയ്യില്ലാത്തവൻ കാലില്ലാത്തവനെ കളിയാക്കും പോലെയാണ്.ആവർത്തിക്കട്ടെ വീക്ഷണബുദ്ധിയുടെ മുൻപിൽ പശുവമ്മ തന്നെയാണ് ഇത്തരത്തിൽ ടീച്ചറമ്മ. 

By
VishnuAnilkumar

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.