Monday, December 23, 2024

നാനാത്വത്തിൽ ഏകത്വം

ത്രിവർ പതാകയുടെ മൂന്നു വർണങ്ങൾ പ്രതിനിധാനം ചെയ്യുന്നത് മൂന്നു ഭൂരിപക്ഷ മതങ്ങളെ അല്ലെന്നറിഞ്ഞിട്ടും, അങ്ങനാണെന്ന് മനപൂർവ്വം ധരിക്കുന്ന അല്ലെങ്കിൽ അങ്ങനെ ധരിക്കാൻ മാത്രം താൽപ്പര്യമുള്ള ഇൻഡ്യ. ആ മൂന്നുവർണങ്ങളും മേൽപ്പറഞ്ഞ അസത്യ ധാരണ പ്രകാരം പരസ്പര സ്നേഹത്തിലല്ല എന്ന ബോധ്യത്തിലും കണ്ണടച്ചിരുട്ടാക്കി ആണെന്ന് വെറുതെ ധരിക്കുന്ന ഇൻഡ്യ.'മതസൗഹാർദം'  അദ്യശ്യനാം കത്തിയുമൊത്ത് സൗഹൃദ പങ്കാളിയുടെ കഴുത്തിൽ കൈയിട്ട് പൊള്ളയായ ആശയങ്ങളാൽ അസഹിഷ്ണുതയുടെ കുരുക്കൾ പൊട്ടിയാൽ കഴുത്തറുക്കാൻ പ്രാപ്തയായ ഇൻഡ്യ. 'ഇൻഡ്യ, ഇൻഡ്യാക്കാർക്കുവേണ്ടി' എന്നൊരു സങ്കൽപ്പമുണ്ടെങ്കിൽ ആരാണ് യഥാർഥ ഭാരതീയർ എന്നത് തിരിച്ചറിയാതെ, നിയന്ത്രണരേഖക്കുള്ളിൽ നിന്ന് പരസ്പരം പോർവിളിക്കുന്ന ഒരു സമൂഹത്തിന്റെ ഇൻഡ്യ.

Advertise

advertise

Click here for more info

ഡി.എച്ച്. ലോറൻസിന്റെ വാക്കുകൾ സ്മരിച്ചാൽ “തന്നത്താൻ ഭരിക്കാൻ തുടങ്ങിയാൽ അവർ (ഇൻഡ്യയിലെ ജനങ്ങൾ) കുഴപ്പങ്ങളുണ്ടാക്കുമെന്ന് തീർച്ച. അങ്ങേയറ്റം ഗുരുതരമായ തകരാറുകളായിരിക്കും വരുത്തിവക്കുന്നത്.” ഇന്നിന്റെ ഇൻഡ്യയും ഈ വാക്കുകളും ഒരു ദീർഘവീക്ഷണത്തിന്റെ ശരിയുത്തരമല്ലേ എന്ന് ഞാൻ ശങ്കിച്ചാൽ ആർഷ ഭാരത വക്താക്കൾക്കുള്ളിൽ ഞാൻ സ്വാതന്ത്ര്യ വിരുദ്ധനായി ചിത്രീകരിക്കപ്പെടാം. ഒരു പക്ഷെ എക്കാലവും ഇൻഡ്യയെ ബാധിച്ചിരിക്കുന്ന തീവ്രമായ അർബുദമാണ് ‘മതം’ എന്ന ‘മദം’ 'നാനാത്വത്തിൽ ഏകത്വം' ഈ വാക്കു കൊണ്ട് ഭാരതം എന്താണ് ചൂണ്ടിക്കാണിക്കുന്നത്.? എന്താണ് ഇതിൽ പറയുന്ന 'നാനാത്വം'.?

  • ബഹു സ്വരത?
  • ബഹു വർണം?
  • ബഹു വേഷം?

ബഹുദൈവവും അവ നിഷ്കർഷിക്കുന്ന മതങ്ങളും തന്നെയാണ് 'നാനാത്വം' എന്ന വാക്കിനാൽ അടിസ്ഥാനപ്പെടുന്നതെന്ന് ഞാൻ ശങ്കിച്ചാൽ ആ ശങ്ക ആർക്കെങ്കിലും സഹിഷ്ണുതയുണ്ടാക്കിയാൽ, അവരുടെ ഏകത്വത്താൽ എന്നിൽ രാജ്യദ്രോഹം ആരോപിക്കപ്പെട്ടേക്കാം. ഒരു സ്വതന്ത്ര ജനാധിപത്യ മത നിരപേക്ഷ രാജ്യം തന്റെ ഭരണഘടനക്കപ്പുറമായി നീതിന്യായ കോടതികൾ മനുസ്‌മൃതിയും,ഖുർ:ആനും പോലുള്ള ജീർണിച്ച സംഹിതകളെ ചൂണ്ടിക്കാട്ടി വിധിന്യായം പുറപ്പെടുവിക്കുന്ന ഇൻഡ്യ. ഭരണഘടന ലിഖിതമാക്കിയ വ്യക്തി തന്നെ “ഒരു കാലഘട്ടത്തിന്റെ കെട്ട സംഹിത”യെന്ന് വിശേഷിപ്പിച്ച് കത്തിച്ച് കളഞ്ഞ ജീർണതയുടെ ലിഖിതങ്ങളെ അടിസ്ഥാനമാക്കി കോടതികൾ പോലും വിധിപറയുന്ന വർത്തമാനത്തിലാണ് നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. 'INDEPENDENT NATION DECLARED IN AUGUST' എന്ന ഇൻഡ്യ ആരിൽ നിന്നും സ്വതന്ത്രമായി എന്ന് നാം ചിന്തിക്കണം.?

Advertise

advertise

Click here for more info

സാമൂഹ്യവ്യവസ്ഥിതി വഴി രാജ്യത്തെ പുരോഗമനപരമായി വികസിപ്പിക്കണമെങ്കിൽ സാമൂഹത്തിൽ ഭിന്നത ഉണ്ടാകരുത്. ദേശത്തെ അടക്കി ഭരിച്ച സാമ്രാജ്യത്വ ശക്തികളിൽ നിന്നും ഭരണം തിരിച്ചു പിടിച്ചു, അതിനാൽ എപ്രകാരം സ്വാതന്ത്ര്യം കിട്ടി എന്നവകാശപ്പെടും.? നമുക്ക് ഇനിയും സ്വാതന്ത്ര്യം കിട്ടേണ്ടിയിരിക്കുന്നു. ഒ.വി വിജയന്റെ വാക്കുകൾ സ്മരിച്ചാൽ “ജനവികാരം രാജാവിനെതിരാകുമ്പോൾ അതിർത്തിയിൽ യുദ്ധമുണ്ടാകുന്നത് രാജതന്ത്രമാണ്” ഈ ജനാധിപത്യ വ്യവസ്ഥയിലും അത്തരം ഫാസിസ്റ്റ് രാജാക്കന്മാരിൽ നിന്നും ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടേണ്ടതുണ്ട്. ഇന്നിന്റെ ഇൻഡ്യ സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമാണ് എന്നത് ഒരല്പം തലയുയർത്തി പറയണമെങ്കിൽ ഇൻഡ്യ ആദ്യം ജാതി, മതവ്യവസ്ഥകളിൽ നിന്ന് സ്വതന്ത്രമാവണം.
മനുസ്‌മൃതി,ഖുർ:ആൻ ആദിയായ സകല മത ഗ്രന്ഥങ്ങളിൽ നിന്നും സ്വാതന്ത്രമാകണം. അതുവഴി പടരുന്ന ഫാസിസ്റ്റ് അർബുദങ്ങളിൽ നിന്നും സ്വതന്ത്രമാവണം. ഇൻഡ്യ പരിഷ്കരണ ബോധമുള്ള സമൂഹമാവണം. ഇതിനെല്ലാം അടിസ്ഥാനമായി ദൈവങ്ങൾ നശിക്കണം. സർവശക്തൻ എന്ന വിശേഷണം കൊടുത്ത് ലോകം വിവിധ നാമ,രൂപങ്ങളിൽ വാഴ്ത്തുന്ന ദൈവം സർവശക്തനായ ഭിന്നിപ്പിന്റെ അർബുദ അണുവാണ്. ആ അണുക്കൾ അമിതമായി ബാധിച്ച രാഷ്ട്രങ്ങളിൽ പ്രധാനി ഇൻഡ്യയാണ്.

Advertise

advertise

Click here for more info

കഴിഞ്ഞ കാലങ്ങളിൽ ഉയർന്നു കേട്ട ഒരു മുദ്രാവാക്യമാണ് "ആ 130 കോടിയിൽ ഞാനില്ല" ബാബരി മസ്ജിദ് വിധി സംഘപരിവാറിന് അനുകൂലമാകുകയും ശേഷം പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ടിട്ട് രാജ്യത്തെ 130 കോടി ജനങ്ങൾക്കായി സമർപ്പിക്കുന്നു എന്ന പ്രചരണം ഉണ്ടായി. അതിനെ പ്രതിരോധിച്ചു കൊണ്ട് ഇറങ്ങിയ മുദ്രാവാക്യമാണ് മേല്പറഞ്ഞത്. പക്ഷെ മോദി രാമക്ഷേത്രം സമർപ്പിച്ച 130 കോടിയിൽ മാത്രമല്ല.. 'ജനാധിപത്യത്തിന്റെ കുപ്പായമിട്ട മതം ഭരണഘടനയുടെ പുറം ചട്ട കൊണ്ട് പൊതിഞ്ഞ മതപുസ്തകങ്ങളാൽ നാഴികയ്ക്ക് പലവട്ടം അർഥമറിയാതെ വിളമ്പുന്ന “മതേതരത്വം” എന്ന വാക്കുപയോഗിച്ച്, കോടതി മുറികളിലിരുന്ന് നീതി ന്യായമെന്ന പേരിൽ അസഭ്യം പറയുന്ന നാട്ടിൽ സ്വാതന്ത്ര്യ ദിന ആശംസകൾ ഏകതയോടെ പങ്കിടുന്ന നാനാത്വത്തിലും ഞാനില്ല എന്ന് പറയാൻ കഴിയണം.

‘ഇന്നിന്റെ ഇൻഡ്യ’ സ്വതന്ത്രമല്ല.

 

By
VishnuAnilkumar

profile

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.