Monday, December 23, 2024

മലയാളിയുടെ ഞെട്ടൽ

"പുഴകൾ - മലകൾ - പൂവനങ്ങൾ
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ..."
 
ഇങ്ങനെ എഴുതിയ വയലാർ ആണ് നമ്മുടെ വലിയ ഗാന രചയിതാവ്,.. ഇതു പാടിയ യേശുദാസ് ആണ് നമ്മുടെ വലിയ ഗായകൻ, ഇത് വയലാറിൻ്റെ അഗാധ പാരിസ്ഥിതിക വീക്ഷണമാണ് എന്ന് എഴുതിയ ആളാണ് മലയാളത്തിലെ അറിയപ്പെടുന്ന ഒരു വിമർശകൻ "സ്ത്രീയെ അകറ്റി നിർത്തുമ്പോഴാണ് അറിവുണ്ടാകുന്നത്" എന്നു കരുതിയ ശങ്കരാചാര്യരാണ് കേരളത്തിലെ ഏറ്റവും വലിയ തത്ത്വചിന്തകൻ "കളത്ര സുഖം ( ഭാര്യയുമൊത്തുള്ള ജീവിതം ) സ്വപ്ന സമാനവും ദു:ഖകാരണവും" 
എന്നെഴുതിയ കവിയാണ് നമ്മുടെ ഭാഷാപിതാവ്. "സ്ത്രീ വീട്ടിലെ വെളിച്ചമാണ് സ്ത്രീ ദു:ഖിക്കുമ്പോൾ പുരുഷൻ ശുദ്ധനാകുന്നു"എന്നെഴുതിയ സുകുമാർ അഴീക്കോടാണ് മലയാളം കണ്ട വലിയ പ്രഭാഷകൻ,
 "വിമർശനം പുല്ലിംഗകലയാണ്" എന്നു പറഞ്ഞ കെ .പി.അപ്പനാണ് നമ്മുടെ ആധുനിക വിമർശകൻ'
മറുത്തൊന്നും പറയാതെ പുരുഷൻ പറയുന്നത് എന്തും ചെയ്യുന്ന രാധയുടെ മഹത്വം ഭാര്യയെ പഠിപ്പിക്കുന്ന കൃഷ്ണനെ അവതരിപ്പിച്ച (ജന്മപരിണാമം പോലുള്ള കവിതകൾ ) അയ്യപ്പണിക്കരാണ് നമ്മുടെ ആധുനിക കവി. പെണ്ണിൻ്റെ മാനം കാക്കാൻ ഉടവാളുമായി കുതിച്ചു വരുന്ന ആങ്ങളയെ സ്വപ്നം കണ്ട (കോതമ്പുമണികൾ പോലുള്ള അനേകം കവിതകൾ)ഒ എൻ വിയാണ് നമ്മുടെ കമ്മ്യൂണിസ്റ്റ് ആസ്ഥാന കവി. പുരുഷൻ്റെ പതിനാറായിരത്തിയെട്ട് പെണ്ണുങ്ങൾക്കും പുറത്ത് കാത്തു കിടക്കുന്ന ഒന്നായി സ്ത്രീയെ കണ്ട സുഗതകുമാരിയാണ് കേരളത്തിലെ ഏറ്റവും പ്രശസ്തയായ സ്ത്രീകവി.
മേൽപ്പറഞ്ഞ ഒന്നിനെയും വിമർശിക്കാത്തവരും ഏതാണ്ട് ആവർത്തിക്കുന്നവരും ആണ് ഉത്തരാധുക കാല അക്കാദമിക ഫെമിനിസ്റ്റുകൾ. 'വെള്ളമടിച്ച് വൈകിട്ട് വരുമ്പോൾ ചവിട്ടാനുള്ള ആളാണ് ഭാര്യ, തന്തക്ക് പിറന്നവൻ, എൻ്റെ തന്തയല്ല നിൻ്റെ തന്ത' തുടങ്ങിയവ പോലുള്ള സംഭാഷണങ്ങളിലൂടെ നിലനില്ക്കുന്നവരാണ് ഇവിടത്തെ ആൺസൂപ്പർസ്റ്റാറുകൾ,സിനിമയിലെ വീട് വിട്ടിറങ്ങി സ്വർണ്ണ മുതലാളിക്കും കറി മസാല മുതലാളിക്കും ജയ് വിളിക്കുന്ന  നടികളാണ് ഇവിടത്തെ ലേഡി സൂപ്പർസ്റ്റാറുകൾ, സ്ത്രീധനം കൊണ്ട് മാത്രം നിലനിൽക്കുന്ന സ്വർണ്ണ - വസ്ത്രക്കടകൾ അവരുടെ ലാഭവിഹിതങ്ങൾ കൊണ്ടു നിലനിൽക്കുന്ന മാധ്യമങ്ങൾ. എല്ലാ ദിവസവും സ്ത്രീധന വിവാഹങ്ങളും സ്ത്രീധന പീഡനങ്ങളും മരണങ്ങളുമുള്ള കേരളം. എത് ലോക് ഡൗണിലും സ്ത്രീധനത്തിന് സ്വർണ്ണം വാങ്ങാൻ ഇളവുണ്ടായിരുന്നു. ആ ദിവസങ്ങളിൽ ഗാർഹിക പീഡനം സഹിക്കാതെ പുറത്തിറങ്ങുന്നവരെ തീർച്ചയായും തിരിച്ചയയ്ക്കും. ഇതിലൊന്നും ഒരു ഞെട്ടലും തോന്നാത്ത കേരളീയ മാധ്യമങ്ങൾ ഇപ്പോൾ എന്താണ് ഞെട്ടുന്നത് ? മാധ്യമങ്ങൾ പറയുന്ന മുറയ്ക്ക്  ഞെട്ടുന്നവരായ നമ്മൾ അങ്ങനെ ഇപ്പോൾ  ഞെട്ടാൻ കാരണമെന്താ ?
 
Advertise
Advertise
 
അഞ്ചുപവൻ സ്ത്രീധനമായി കൊണ്ടു ചെല്ലുന്നവർ കൊല്ലപ്പെടുന്നത് സ്വാഭാവികം. എന്നാൽ ഒന്നേകാൽ ഏക്കറും നൂറു പവനും കാറും കൊടുത്തിട്ടും ഇങ്ങനെയൊക്കെ പെരുമാറിയാൽ നമ്മൾ എന്ത് ചെയ്യും എന്ന ഞെട്ടലല്ലേ.. അല്പ ദിവസം കഴിയുമ്പോൾ മാറിക്കോളും.
 
By
Shooba K S
സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.